ഗൃഹാതുരത എന്നും മലയാളികള്‍ക്ക് പ്രിയപ്പെട്ട ഒന്നാണ്. വയലുകള്‍, അരുവികള്‍, നല്ല സൗഹൃദ വേളകള്‍, അങ്ങനെ മലയാളികള്‍ ഗൃഹാതുരതയോടെ ഓര്‍ക്കുന്ന ഒട്ടനവധി കാര്യങ്ങളുണ്ട്. ഇതാ അത്തരം ഓര്‍മകളിലേക്ക് ഒരു ഗാനത്തിലൂടെ തിരിഞ്ഞുനോക്കുകയാണ്. 'ഇന്നലെകള്‍' എന്ന് തുടങ്ങുന്ന സംഗീത വീഡിയോയിലാണ് ഗൃഹാതുരത്തോടെയുള്ള ഓര്‍മകള്‍ ഓര്‍ത്തെടുക്കുന്നത്.
നജിം അര്‍ഷാദ് ആണ് ഗാനം ആലപിച്ചിരിക്കുന്നത്. ചലച്ചിത്ര ഗാനരചയിതാവ് ലോറൻസ് ഫെര്‍ണാണ്ടസ് വരികള്‍ എഴുതിയിരിക്കുന്നു. നവാഗതനായ ജേക്കബ് കുശവര്‍ക്കലാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ഏമി അന്നയാണ് സംഗീത വീഡിയോ നിര്‍മിച്ചിരിക്കുന്നത്.