സ്ത്രീകള്‍ക്കുള്ള പ്രചോദനമായി ഒരുങ്ങിയ ‘തിരതാളം’ എന്ന മ്യൂസിക് ആൽബം ശ്രദ്ധനേടുന്നു. സാം മാത്യു എ.ഡി എഴുതിയ വരികൾക്ക് ശബ്ദം നൽകിയിരിക്കുന്നത് ഗായിക അമൃത സുരേഷ് ആണ്. സ്ത്രീക്ക് സമൂഹത്തിൽ നിന്നും നേരിടേണ്ടി വരുന്ന ചോദ്യങ്ങളും അനുഭവിക്കേണ്ടി വരുന്ന വീർപ്പുമുട്ടലുകളും ആൽബത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.
കരുത്തിന്റെ, ശക്തിയുടെ പ്രതീകമായ സ്ത്രീകള്‍ക്കു വേണ്ടിയാണ് ഈ സംഗീത വീഡിയോ അണിയറപ്രവർത്തകർ സമർപ്പിച്ചിരിക്കുന്നത്. സാംസണ്‍ സില്‍വയാണ് പാട്ടിന് ഈണമൊരുക്കിയത്. വിവേക് തോമസ് പാട്ടിന്റെ മിക്സിങ്ങും മാസ്റ്ററിങ്ങും നിർവഹിച്ചു.