: Use of undefined constant Add - assumed 'Add' (this will throw an Error in a future version of PHP) in
: Use of undefined constant Add - assumed 'Add' (this will throw an Error in a future version of PHP) in
നാടോടി കഥകളുടേും ഐതിഹ്യങ്ങളുടേയും മുത്തശ്ശി കഥകളുടേയുമൊക്കെ ഓർമ്മകളുണർത്തുന്നൊരു മ്യൂസിക് വീഡിയോ
എയ്ഡ എച്ച് സി പ്രൊഡക്ഷൻ ഹബ്ബിൻറെ ബാനറിൽ അരുൺ എസ് ചന്ദ്രൻ കൂട്ടിക്കൽ നിർമ്മിച്ച് പ്രശസ്ത മേക്കപ്പ് മാൻ ശ്രീജിത്ത് ഗുരുവായൂർ സംവിധാനം ചെയ്ത മ്യൂസിക്കൽ ആൽബം 'പൂച്ചി'യുടെ ഒഫീഷ്യൽ ടീസർ റിലീസായി. പൂച്ചിയുടെ സംഗീതസംവിധാനം രജത് പ്രകാശാണ്.
മഹാദേവൻ തമ്പി ക്യാമറ ചെയ്തിരിക്കുന്ന മ്യൂസിക്കൽ വീഡിയോയുടെ വരികൾ എഴുതിയിരിക്കുന്നത് ധന്യ സുരേഷ് ആണ്. ഈ മ്യൂസിക്കൽ വീഡിയോയുടെഎക്സിക്യൂട്ടീവ് പ്രൊഡ്യൂസർ അനോജ് തോമസും പ്രോജക്ട് ഡിസൈനർ വിയാൻ മംഗലശ്ശേരിയുമാണ്.
ജ്യോതിപാർവതി, വിജു നാരായണൻ,വിയാൻ മംഗലശ്ശേരി, അരുൺ എസ് ചന്ദ്രൻ, കൺമഷി മീനു,ആയുഷ് അരുൺ, അനയ് അരുൺ, മേഹസ, അനയ,അശ്വിനി അരുൺ, അനഘ, അരുൺ നാരായണൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിൻറെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് പ്രണവ് ബാബുവാണ്. പ്രൊഡക്ഷൻ ഡിസൈനർ മോഹൻദാസ്.
കോസ്റ്റ്യൂം സുജിത്ത് സുധാകർ. ഡി ഐ ജോജി പാറക്കൽ. സൗണ്ട് ഡിസൈനർ അതുൽ കൃഷ്ണ എസ്. മേക്കപ്പ് നരസിംഹ സ്വാമി. വി എഫ് എക്സ് സുമിൽ ശ്രീധരൻ .അസോസിയേറ്റ് ഡയറക്ടേഴ്സ് സലിം അലി, ലിബാസ് മുഹമ്മദ്, സ്റ്റീൽസ് അജി ചിത്രം. വൊക്കൽസ് വിഷ്ണുദാസ്, വിവേക് ലിയോ. പി ആർ ഓ സുനിത സുനിൽ.
: Use of undefined constant Add - assumed 'Add' (this will throw an Error in a future version of PHP) in