'കുടുംബവിളക്ക്' പരമ്പരയിലെ സുന്ദരിയായ മരുമകളായെത്തി മലയാളി കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ട മരുമകളായ താരമാണ് രേഷ്‍മ നായര്‍. മിനിസ്‌ക്രീനിലെ പ്രേക്ഷകപ്രീതിയുള്ള പരമ്പരയായ 'കുടുംബവിളക്ക്' പറയുന്നത് 'സുമിത്ര 'എന്ന വീട്ടമ്മയുടെ കഥയാണ്. നോണ്‍ ലീനിയറായി പറഞ്ഞുപോകുന്ന പരമ്പരയിലെ എല്ലാ താരങ്ങളും തന്നെ സോഷ്യല്‍മീഡിയയിലും തരംഗമാണ്. 'കുടുംബവിളക്ക്' പരമ്പരയിലെ പ്രധാന കഥാപാത്രങ്ങളാണ് 'സുമിത്ര'യുടെ മകന്‍ പ്രതീഷും ഭാര്യ സഞ്‍ജനയും. സഞ്‍ജനയുടെ കുഞ്ഞ് നഷ്‍ടമായതും മറ്റുമാണ് ഇപ്പോള്‍ പരമ്പരയില്‍ വിഷയം. എന്നാല്‍ തന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ടുമായാണ് രേഷ്‍മ സോഷ്യല്‍മീഡിയയില്‍ തരംഗമായിരിക്കുന്നത്.
ഓണം സ്‌പെഷ്യലെന്ന് തോന്നിക്കുന്ന തരത്തിലുള്ള, കസവ് പാവാടയും ബ്ലൗസുമണിഞ്ഞാണ് രേഷ്‍മ ചിത്രത്തിലുള്ളത്. പ്രണയം തുളുമ്പുന്ന വരികളോടെയാണ് താരം ചിത്രങ്ങള്‍ പങ്കുവച്ചിട്ടുള്ളത്.'എഴുതിയ വരികളിലെല്ലാം നീയെന്നൊരു കഥയുണ്ട്. കൂടെ കഥയില്ലാത്തൊരു ഞാനും', 'നിന്നിലേക്ക് എത്ര ദൂരമാണ് ഞാന്‍ സഞ്ചരിച്ചതെന്നോ' തുടങ്ങിയ വരികളാണ് ചിത്രങ്ങള്‍ക്കൊപ്പം രേഷ്‍മ എഴുതിയിരിക്കുന്നത്. കൂടാതെ മനോഹരമായ വേഷത്തിലുള്ള അതിമനോഹരമായ റീലും താരം പങ്കുവച്ചിട്ടുണ്ട്.
പ്രധ്വന കളക്ഷന്റെ ട്രഡീഷണല്‍ ഔട്ട്ഫിറ്റാണ് രേഷ്‍മയെ സുന്ദരിയാക്കിയിരിക്കുന്നത്. ഡാര്‍ക് ഗ്രീന്‍ ബ്ലൗസിനൊപ്പം, ട്രഡീഷണല്‍ പട്ടുപാവാടയാണ് രേഷ്‍മ അണിഞ്ഞിരിക്കുന്നത്. എപ്പോഴും വ്യത്യസ്‍തമായ ഔട്ട്ഫിറ്റുകള്‍ പരീക്ഷിക്കാറുള്ള രേഷ്‍മയുടെ പുതിയ ഔട്ട്ഫിറ്റും സോഷ്യല്‍മീഡിയയില്‍ തരംഗമായിക്കഴിഞ്ഞു.
രേഷ്‍മയുടെ പ്രണയത്തെപ്പറ്റിയാണ് ആരാധകര്‍ക്ക് ചോദിക്കാനുള്ളത്. പരമ്പരയിലെ ഭര്‍ത്താവ് കഥാപാത്രമായ പ്രതീഷുമായി (നൂബിന്‍ ജോണി) രേഷ്‍മ പ്രണയത്തിലാണോ എന്ന് മുന്നേയെല്ലാം പലരും ചോദിച്ചിരുന്നു. എന്നാല്‍ താനും നൂബിനും നല്ല ഫ്രണ്ട്‌സ് മാത്രമാണെന്ന് അറിഞ്ഞതോടെ ആരാധകര്‍ ആ ചോദ്യം നിര്‍ത്തി. ആരോടാണ് പ്രണയമെന്നാണ് ഇപ്പോള്‍ വീണ്ടും താരത്തോട് ആരാധകര്‍ ചോദിക്കുന്നത്. ചിത്രങ്ങള്‍ക്ക് രേഷ്‍മ നല്‍കിയ പ്രണയാര്‍ദ്രമായ ക്യാപ്ഷന്‍ കാരണമാണ് വീണ്ടും ആരാധകരുടെ ചോദ്യശരങ്ങള്‍ക്ക് രേഷ്‍മ പാത്രമാകുന്നത്.