അമേരിക്കയുടെ സ്വതന്ത്ര പരമാധികാര രാഷ്ട്രങ്ങൾക്കെതിരെ യുള്ള കൈയേറ്റങ്ങളെ ലോകം കൈയും കെട്ടി നോക്കി നിൽക്കരുത്. ഇന്ത്യ ഇടപെടണം. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി

Written By
Posted Jan 04, 2026|106

News
അമേരിക്കയുടെ  സ്വതന്ത്ര പരമാധികാര രാഷ്ട്രങ്ങൾക്കെതിരെ യുള്ള  കൈയേറ്റങ്ങളെ ലോകം കൈയും കെട്ടി  നോക്കി നിൽക്കരുത്. ഇന്ത്യ ഇടപെടണം. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി
സ്വതന്ത്ര പരമാധികാര രാഷ്ട്രങ്ങൾക്കെതിരെയുള്ള അമേരിക്കയുടെ കൈയേറ്റങ്ങളെ ലോകം കൈയുംകെട്ടി നോക്കി നിൽക്കരുതെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എപി  അബൂബക്കർ മുസ്ലിയാർ ആവിശ്യപ്പെട്ടു  ഇന്ത്യ ഇതിനെതിരായി ശബ്ദിക്കണം. പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകണമെന്നും. വെനസ്വേലക്ക് നേരെയുള്ള ഏകപക്ഷീയ  അക്രമങ്ങൾ ഒരുനിലക്കും അംഗീകരിക്കാൻ കഴിയില്ല. ഗ്രാൻഡ് മുഫ്തി പറഞ്ഞു ഒരു കാലത്ത് നമ്മുടെ നാട്ടിലൊക്കെ രാജ വാഴ്ചയായിരുന്നു. അതിൽ നിന്നെല്ലാം രക്ഷപ്പെട്ടാണ് നമ്മൾ ജനാധിപത്യ രാജ്യങ്ങൾ ആയത്. ജനാധിപത്യ പരമാധികാര റിപ്പബ്ലിക് എന്നാണ് നാം പറയാറുള്ളത് തന്നെ. എന്നാൽ രാജ്യങ്ങളുടെ പരമാധികാരത്തെ ഇല്ലാതാക്കുന്ന പ്രവർത്തനങ്ങളാണ് എല്ലായിടത്തും നടന്നു കൊണ്ടിരിക്കുന്നത്. മറ്റു രാജ്യങ്ങളെ ഏകപക്ഷീയമായി ആക്രമിക്കുന്ന പ്രവർത്തി നമ്മുടെ ജനാധിപത്യത്തെ സങ്കല്പത്തെ തന്നെ ഇല്ലാതാക്കും. ലോകം പതിയെ  ഏകാധിപത്യത്തിലേക്ക് നീങ്ങുകയാണോ എന്നു നാം ആശങ്കപ്പെടുകയാണ്. ആക്രമിക്കപ്പെടുന്ന ലോകത്തെ എല്ലാ മനുഷ്യരോടുമൊപ്പം നിൽക്കാൻ നമുക്ക് കഴിയണം. അവർക്ക് വേണ്ടി പ്രാർത്ഥിക്കണം കോഴിക്കോട് വലിയ ചരിത്രപ്രാധാന്യമുള്ള ഒരു ഒരു ഭൂമിയാണ്.ഈ നഗരത്തിൻ്റെ മത -സാംസ്‌കാരിക , വ്യാവസായിക ചരിത്രവും പൈതൃകവും വിനിമയവും അന്താരാഷ്ട്രാ തലത്തിൽ വരെ ശ്രദ്ധിക്കപ്പെടുന്നുണ്ട്.  ഞാൻ ഒരു വിദ്യാഭ്യാസ പദ്ധതിക്ക് 1978 ൽ കോഴിക്കോട് തുടക്കം കുറിച്ചപ്പോൾ സുന്നി സാംസ്കാരിക കേന്ദ്രം എന്നാണ് പേരിട്ടത്. കോഴിക്കോടിന്റെ സാംസ്കാരിക ചരിത്രത്തിൽ നിന്നാണ് ആ പേര് വന്നത്. എന്റെ യാത്രകളിലൊക്കെ കോഴിക്കോടിനെ കുറിച്ച് ധാരാളം ആളുകൾ ചോദിക്കാറുണ്ട്. നമ്മുടെ പൂർവികർ ഉണ്ടാക്കിയെടുത്ത കോഴിക്കോടിന്റെ ആ പ്രശസ്തിയെ മുന്നോട്ട് കൊണ്ടുപോകാൻ നമുക്ക് ബാദ്ധ്യതയുണ്ട്. കോഴിക്കോട് ഇപ്പോൾ സാഹിത്യ നഗരമാണ്. കോഴിക്കോടിന്റെ പഴയകാല പ്രൗഢിയും പുതിയകാലത്തെ സാധ്യതകളും ഉപയോഗപ്പെടുത്തി കൊണ്ടുള്ള ഒരു വലിയ സാംസ്കാരിക കേന്ദ്രം ഗവൺമെന്റ് മുൻകൈയിൽ ആരംഭിക്കണം. ഇന്ത്യയുടെ സംസ്കാരിക തലസ്ഥാനമായി കോഴിക്കോടിനെ മാറ്റണം. കൈയേറ്റങ്ങൾ കണ്ടു നിൽക്കരുത്. ഇന്ത്യ ഇടപെടണം. സ്വതന്ത്ര പരമാധികാര രാഷ്ട്രങ്ങൾക്കെതിരെയുള്ള അമേരിക്കയുടെ കൈയേറ്റങ്ങളെ ലോകം കൈയുംകെട്ടി നോക്കി നിൽക്കരുത് . ഇനി ഇതനുവദിക്കരുത്.  ഇന്ത്യ ഇതിനെതിരായി ശബ്ദിക്കണം. പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകണം.വെനസ്വേലക്ക് നേരെയുള്ള ഏകപക്ഷീയ  അക്രമങ്ങൾ ഒരുനിലക്കും അംഗീകരിക്കാൻ കഴിയില്ല. ഒരു കാലത്ത് നമ്മുടെ നാട്ടിലൊക്കെ രാജ വാഴ്ചയായിരുന്നു. അതിൽ നിന്നെല്ലാം രക്ഷപ്പെട്ടാണ് നമ്മൾ ജനാധിപത്യ രാജ്യങ്ങൾ ആയത്. ജനാധിപത്യ പരമാധികാര റിപ്പബ്ലിക് എന്നാണ് നാം പറയാറുള്ളത് തന്നെ. എന്നാൽ രാജ്യങ്ങളുടെ പരമാധികാരത്തെ ഇല്ലാതാക്കുന്ന പ്രവർത്തനങ്ങളാണ് എല്ലായിടത്തും നടന്നു കൊണ്ടിരിക്കുന്നത്. മറ്റു രാജ്യങ്ങളെ ഏകപക്ഷീയമായി ആക്രമിക്കുന്ന പ്രവർത്തി നമ്മുടെ ജനാധിപത്യത്തെ സങ്കല്പത്തെ തന്നെ ഇല്ലാതാക്കും. ലോകം പതിയെ  ഏകാധിപത്യത്തിലേക്ക് നീങ്ങുകയാണോ എന്നു നാം ആശങ്കപ്പെടുകയാണ്. ആക്രമിക്കപ്പെടുന്ന ലോകത്തെ എല്ലാ മനുഷ്യരോടുമൊപ്പം നിൽക്കാൻ നമുക്ക് കഴിയണം. അവർക്ക് വേണ്ടി പ്രാർത്ഥിക്കണം

കോഴിക്കോട് വലിയ ചരിത്രപ്രാധാന്യമുള്ള ഒരു ഒരു ഭൂമിയാണ്.ഈ നഗരത്തിൻ്റെ മത -സാംസ്‌കാരിക , വ്യാവസായിക ചരിത്രവും പൈതൃകവും വിനിമയവും അന്താരാഷ്ട്രാ തലത്തിൽ വരെ ശ്രദ്ധിക്കപ്പെടുന്നുണ്ട്.  ഞാൻ ഒരു വിദ്യാഭ്യാസ പദ്ധതിക്ക് 1978 ൽ കോഴിക്കോട് തുടക്കം കുറിച്ചപ്പോൾ സുന്നി സാംസ്കാരിക കേന്ദ്രം എന്നാണ് പേരിട്ടത്. കോഴിക്കോടിന്റെ സാംസ്കാരിക ചരിത്രത്തിൽ നിന്നാണ് ആ പേര് വന്നത്. എന്റെ യാത്രകളിലൊക്കെ കോഴിക്കോടിനെ കുറിച്ച് ധാരാളം ആളുകൾ ചോദിക്കാറുണ്ട്. നമ്മുടെ പൂർവികർ ഉണ്ടാക്കിയെടുത്ത കോഴിക്കോടിന്റെ ആ പ്രശസ്തിയെ മുന്നോട്ട് കൊണ്ടുപോകാൻ നമുക്ക് ബാദ്ധ്യതയുണ്ട്. കോഴിക്കോട് ഇപ്പോൾ സാഹിത്യ നഗരമാണ്. കോഴിക്കോടിന്റെ പഴയകാല പ്രൗഢിയും പുതിയകാലത്തെ സാധ്യതകളും ഉപയോഗപ്പെടുത്തി കൊണ്ടുള്ള ഒരു വലിയ സാംസ്കാരിക കേന്ദ്രം ഗവൺമെന്റ് മുൻകൈയിൽ ആരംഭിക്കണം. ഇന്ത്യയുടെ സംസ്കാരിക തലസ്ഥാനമായി കോഴിക്കോടിനെ മാറ്റണം. കേരളയാത്രയെ നാലാം ദിവസം കാന്തപുരത്തിൻ്റെ ജന്മനാടായ പൂനൂരിൽ നിന്ന് യാത്ര ആരംഭിച്ചു.ജില്ലയിലെ സുന്നീ നേതാക്കളും നൂറുക്കണക്കിന് ജനങ്ങൾ കാന്തപുരത്തെയും യാത്രാ സംഘത്തെയും സ്പീകരിച്ചു. . സച്ചിൻദേവ് എം.എൽ.എ,പിടി എ റഹീം എം.എൽ.എ തുടങ്ങിയവരും പങ്കെടുത്തു.കോഴിക്കോട്ടെക്കുള്ള യാത്രയിൽ വഴിയോരങ്ങളിൽ  കാന്തപുരത്തെ അഭിവാദ്യം ചെയ്തുകൊണ്ട് പ്രവർത്തകർ അണി നിരന്നു.കോഴിക്കോട് റാലിയും സെൻ്റിനറി ഗാർഡ് പരേഡും നടന്നു. മുതലക്കുളത്ത് വരക്കൽ മുല്ലക്കോയ തങ്ങൾ നഗരിയിൽ നടന്ന സ്വീകരണ സമ്മേളനത്തിലേക്ക്  ആയിരങ്ങൾ ഒഴുകിയെത്തി. സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർത്ഥനനടത്തി.കൊടമ്പുഴ ബാവ മുസ്ലിയാരുടെ അദ്ധ്യക്ഷതയിൽ  ജോൺ ബ്രിട്ടാസ് എംപി ഉദ്ഘാടനം ചെയ്തു.ഇ സുലൈമാൻ മുസ്‌ലിയാർ അനുഗ്രഹപ്രഭാഷണം നടത്തി.പൊൻമള അബ്‌ദുൽ ഖാദിർ മുസ്‌ലിയാർ യാത്ര ഉപനായകരായ സയ്യിദ് ഇബ്രാഹിമുൽ ഖലീൽ അൽ ബുഖാരി, പേരോട് അബ്ദുറഹ്‌മാൻ സഖാഫി  പ്രസംഗിച്ചു. 

എം കെ രാഘവൻ എംപി ,അഹ്മദ് ദേവർകോവിൽ എംഎൽഎ ,പിടിഎ റഹീം എംഎൽഎ ,ലിന്റോ ജോസഫ് എംഎൽഎ ,കോഴിക്കോട് മേയർ ഒ സദാശിവൻപ്രസംഗിച്ചു.ഡോക്ടർ ഹുസൈൻ സഖാഫി മുസ്തഫ പി എറയ്ക്കൽ പ്രമേയ പ്രഭാഷണം നടത്തി.കൈതപ്രം ദാമോദരൻ നമ്പൂതിരി ,എ പി അബ്ദുൽ കരീം ഹാജി, കേരള വർമ്മ സാമൂതിരി രാജ, ഡോക്ടർ. റോയ്സ് മനോജ്,  സ്വാമി ഉജ്ജാലാനന്ദ , ഉമ്മർ പാണ്ടിശാല,  എം മെഹബൂബ് , അഡ്വക്കേറ്റ്. പി ഗവാഫ്, അബൂബക്കർ ഹാജി  ഡോക്ടർ അബ്ദുൽ ഹക്കീം അസ്ഹരി പ്രസംഗിച്ചു. ജി അബൂബക്കർ സ്വാഗതവും അഫ്‌സൽ കൊളാരി നന്ദിയും പറഞ്ഞു. കേരളയാത്രക്ക് ജനുവരി 5 ന് കൽപ്പറ്റ, ആറ് ഗൂഡല്ലൂർ, ഏഴ് അരീക്കോട്, 8 തിരൂർ, 9 ഒറ്റപ്പാലം, 10 ചാവക്കാട്, 11 എറണാകുളം മറൈൻ ഡ്രൈവ്, 12 തൊടുപുഴ, 13 കോട്ടയം, 14ന് രാവിലെ 10 മണിക്ക് പത്തനംതിട്ട, അഞ്ചുമണി കായംകുളം, 15 ന് കൊല്ലം എന്നിവിടങ്ങളിൽ സ്വീകരണം നൽകും. 16ന് വൈകുന്നേരം 5 മണിക്ക് പുത്തരിക്കണ്ടം മൈതാനിയിലാണ് സമാപനം.
SHARE THIS PAGE!

Related Stories

See All

എഫ്‌എംസി‍ജി മേഖലയിൽ ‘സസ്റ്റെയിനബിൾ ബിസിനസ് ഓഫ് ദ ഇയർ പുരസ്‌കാരം ഹോട്ട്പാക്കിന്

ദുബൈ: പരിസ്ഥിതി സുസ്ഥിര പാക്കേജിംഗ് ഉത്പന്നങ്ങളുടെ ആഗോള നിർമാതാക്കളായ ...

News |05.Feb.2026

സലാം പാപ്പിനിശ്ശേരി ലോക കേരള സഭാംഗമായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. പ്രവാസി ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കുള്ള തുടര്‍ച്ചയായ അംഗീകാരം

തിരുവനന്തപുരം: യാബ് ലീഗല്‍ സര്‍വീസസ് സി.ഇ.ഒ സലാം പാപ്പിനിശ്ശേരിയെ അഞ്ചാം ...

News |02.Feb.2026

വാമനപുരം മണ്ഡലത്തിൽ ദീപ അനിലിന് സാധ്യതകളേറുന്നു

വെഞ്ഞാറമൂട്:തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് കിളിമാനൂർ ഡിവിഷൻ അംഗവും, ...

News |01.Feb.2026

സുഹൃത്തിന്റെ ഓർമകളിൽ നിറഞ്ഞു രക്തദാന ക്യാമ്പ് .LBS കോളേജ് അലുംനി (CEKA) നടത്തിയ ക്യാമ്പിൽ നൂറോളം പേർ പങ്കെടുത്തു.

ദുബായ് : അകാലത്തിൽ പൊലിഞ്ഞു പോയ LBS കോളേജ് ഓഫ് എഞ്ചിനീയറിംഗ് കാസറഗോഡ് UAE ...

News |28.Jan.2026


Latest Update

എഫ്‌എംസി‍ജി മേഖലയിൽ ‘സസ്റ്റെയിനബിൾ ബിസിനസ് ഓഫ് ദ ഇയർ പുരസ്‌കാരം ഹോട്ട്പാക്കിന്

ദുബൈ: പരിസ്ഥിതി സുസ്ഥിര പാക്കേജിംഗ് ഉത്പന്നങ്ങളുടെ ആഗോള നിർമാതാക്കളായ ...

News |05.Feb.2026

സലാം പാപ്പിനിശ്ശേരി ലോക കേരള സഭാംഗമായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. പ്രവാസി ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കുള്ള തുടര്‍ച്ചയായ അംഗീകാരം

തിരുവനന്തപുരം: യാബ് ലീഗല്‍ സര്‍വീസസ് സി.ഇ.ഒ സലാം പാപ്പിനിശ്ശേരിയെ അഞ്ചാം ...

News |02.Feb.2026

വാമനപുരം മണ്ഡലത്തിൽ ദീപ അനിലിന് സാധ്യതകളേറുന്നു

വെഞ്ഞാറമൂട്:തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് കിളിമാനൂർ ഡിവിഷൻ അംഗവും, ...

News |01.Feb.2026

സുഹൃത്തിന്റെ ഓർമകളിൽ നിറഞ്ഞു രക്തദാന ക്യാമ്പ് .LBS കോളേജ് അലുംനി (CEKA) നടത്തിയ ക്യാമ്പിൽ നൂറോളം പേർ പങ്കെടുത്തു.

ദുബായ് : അകാലത്തിൽ പൊലിഞ്ഞു പോയ LBS കോളേജ് ഓഫ് എഞ്ചിനീയറിംഗ് കാസറഗോഡ് UAE ...

News |28.Jan.2026

യുവ സംരംഭകൻ റുഷ്‌ദി ബിൻ റഷീദ് ലോകകേരള സഭ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു

ദുബൈ: യുവ സംരംഭകൻ റുഷ്‌ദി ബിൻ റഷീദ്  ലോകകേരള സഭ അംഗമായി ...

News |28.Jan.2026

വിദ്യാര്‍ത്ഥികളുടെ സര്‍ഗാത്മക മികവ്: അലിഫ് ഇന്റർനാഷണൽ സ്കൂളിന് ഗിന്നസ് വേൾഡ് റെക്കോർഡ്

റിയാദ്:  അലിഫ് ഇന്റർനാഷണൽ സ്‌കൂൾ റിയാദിന് ഗിന്നസ് വേൾഡ് റെക്കോർഡ്. ...

News |28.Jan.2026

Photo Shoot

See All

Photos