: Use of undefined constant Add - assumed 'Add' (this will throw an Error in a future version of PHP) in
: Use of undefined constant Add - assumed 'Add' (this will throw an Error in a future version of PHP) in
മലയാളികളുടെ പ്രിയപ്പെട്ട താരമാണ് അനുശ്രീ. സിനിമയിലെന്നപോലെ അനുശ്രീയ്ക്ക് സോഷ്യൽമീഡിയയിലും ആരാധകർ ഏറെയാണ്. ഫോട്ടോഷൂട്ട് ചിത്രങ്ങളും വീഡിയോയുമായി അനുശ്രീ സോഷ്യൽമീഡിയയിൽ എത്താറുണ്ട്.
ഇന്നിതാ ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ ആഘോഷ ചിത്രങ്ങൾ പങ്കുവച്ച് എത്തിയിരിക്കുകയാണ് താരം.
''ചിങ്ങമാസത്തിൽ കറുത്ത പക്ഷത്തിലെ അഷ്ടമിയും രോഹിണിയും ചേർന്ന നാളിൽ ഭൂജാതനായ അമ്പാടികണ്ണനെ മനസ്സുകൊണ്ടും ശരീരംകൊണ്ടും പ്രണയിക്കുന്ന എല്ലാവർക്കും ശ്രീകൃഷ്ണജയന്തി ആശംസകൾ.. അവതാരപുരുഷനായ ശ്രീകൃഷ്ണഭഗവാൻ്റെ പാദാരവിന്തങ്ങളിൽ സമർപ്പിക്കട്ടെ...'' എന്ന് കുറിച്ചുകൊണ്ടാണ് അനു ശ്രീ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. നിതിൻ നാരായണൻ ആണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.
മലയാളികളുടെ പ്രിയപ്പെട്ട താരമായ നടി അനുശ്രീക്ക് സിനിമയിലേപ്പോലെ തന്നെ സോഷ്യൽമീഡിയയിലും ആരാധകർ ഏറെയാണ്. സോഷ്യല്‍ മീഡിയയിൽ സജീവമായി ഇടപെടുന്ന താരം വിശേഷങ്ങൾ പങ്കുവക്കാറുണ്ട്. നടിയുടെ ഓരോ വിശേഷങ്ങളും ആരാധകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്.
ഡയമണ്ട് നെക്ലേസ് എന്ന ലാല്‍ ജോസ് ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് കടന്നുവന്ന നടിയാണ് അനുശ്രീ. ആദ്യത്തെ ചിത്രത്തിലൂടെത്തന്നെ അനുശ്രീ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറി. ഫഹദിനൊപ്പം മികച്ച പ്രകടനമായിരുന്നു അനുശ്രീയും കാഴ്ചവച്ചത്.
: Use of undefined constant Add - assumed 'Add' (this will throw an Error in a future version of PHP) in