|
|
Written By
|

അജ്മാൻ: പ്രമുഖ വാല്യൂ റീട്ടെയിൽ ഹൈപ്പർമാർക്കറ്റ് ശൃംഖലയായ മാർക്ക് ആൻഡ് സേവ് നാലാം ഗ്ലോബൽ ആനിവേഴ്സറി മെഗാ സെയിൽ പ്രഖ്യാപിച്ചു. നവംബർ 23 മുതൽ ഡിസംബർ 13 വരെ നീണ്ടുനിൽക്കുന്ന 21 ദിവസത്തെ മെഗാ ഷോപ്പിംഗ് ആഘോഷം ജിസിസിയിലുടനീളമുള്ള 26 സ്റ്റോറുകളിലും നടക്കും.
ഇലക്ട്രോണിക്സ്, സൂപ്പർമാർക്കറ്റ്, എഫ്എംസിജി, ലൈഫ്സ്റ്റൈൽ, ഹൗസ്ഹോൾഡ് വിഭാഗങ്ങളിൽ വമ്പിച്ച വിലക്കുറവുകളാണ് ഒരുക്കിയിരിക്കുന്നത്. ആഘോഷത്തിനിടെ ഓരോ ആഴ്ചയും നടക്കുന്ന നറുക്കെടുപ്പിലൂടെ ഓരോ പുത്തൻ എസ്യുവി വീതം മൂന്ന് ഭാഗ്യശാലികൾക്ക് സ്വന്തമാക്കാം. കൂടാതെ, മില്യൺ ഡ്രീംസ് ക്യാമ്പയിനിലൂടെ രണ്ട് ലക്ഷം ദിർഹത്തിന്റെ മെഗാ ക്യാഷ് പ്രൈസും 13 പുത്തൻ കാറുകളും നേടാനുള്ള അവസരവുമുണ്ട്.
നിലവിലുള്ള സമ്മാന പദ്ധതികളെയെല്ലാം നാലാം വാർഷികാഘോഷത്തിന് കീഴിൽ കൊണ്ടുവരുന്നതിലൂടെ ഉപഭോക്താക്കൾക്ക് കൂടുതൽ ലാഭവും സമ്മാനങ്ങൾ നേടാൻ കൂടുതൽ അവസരങ്ങളും ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് ഗ്രൂപ്പ് ഓപ്പറേഷൻസ് ഹെഡ് മുഹമ്മദ് ഫാസിൽ പി വാർത്താസമ്മേളനത്തിൽ പറഞ്ഞു. വേൾഡ് റീട്ടെയിൽ ഫോറത്തിൽ 'ബെസ്റ്റ് വിമൻ-ലെഡ് ഇനിഷ്യേറ്റീവ്' പുരസ്കാരം നേടിയ 'സെലിബ്രേറ്റ് ഹെർ' ക്യാമ്പയിനിലൂടെ സ്ത്രീശാക്തീകരണത്തിനും സാമൂഹിക പ്രതിബദ്ധതയ്ക്കും കമ്പനി നൽകുന്ന പ്രാധാന്യവും അദ്ദേഹം എടുത്തുപറഞ്ഞു.
മാർക്കറ്റിംഗ് ഹെഡ് വൈശാഖ് കെ. എസ്., മാർക്കറ്റിംഗ് മാനേജർ ആബിദ് അഹമ്മദ് സിദ്ദിഖി, ബിസിനസ് ഡെവലപ്മെന്റ് മാനേജർ ഫഹദ് തോട്ടശ്ശേരി, കാറ്റഗറി ഹെഡ്മാരായ സൗരദീപ്ത ചാറ്റർജി, റെഹാൻ അഹമ്മദ്, സുദീപ് സുരേഷ്ബാബു, കാറ്റഗറി മാനേജർമാരായ ആഖിബ് അലി, ഫായിസ് കുയ്യാലിൽ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Send
Links
Home
About us
Privacy Policy
Contact
Visits: