യു.എ.ഇ ദേശീയ ദിനാഘോഷം: 54 മീറ്റർ ഭീമൻ പതാകയുമായി യാബ് ലീഗൽ സർവീസസ്

Written By
Posted Dec 02, 2025|199

News
ഷാർജ: യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ 54-ാമത് ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച്, പ്രമുഖ നിയമസ്ഥാപനമായ യാബ് ലീഗൽ സർവീസസ് 54 മീറ്റർ നീളമുള്ള ഭീമൻ പതാക നിർമിച്ച് ശ്രദ്ധേയമായ ആഘോഷം സംഘടിപ്പിച്ചു. സ്വദേശികളും വിദേശികളും ഒത്തൊരുമയോടെയുള്ള ദേശീയ ദിനാഘോഷത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് യാബ് ലീഗൽ സർവീസസ് ദേശിയ ദിനം ആഘോഷിച്ചത് .
യാബ് ലീഗൽ സർവീസസ് സി.ഇ.ഒ. സലാം പാപ്പിനിശ്ശേരിയുടെ നേതൃത്വത്തിലാണ് ആഘോഷ പരിപാടികൾ നടന്നത്. യു.എ.ഇയുടെ കൊടികളും സ്റ്റിക്കറുകളും പതിച്ച 54 കാറുകളുടെ അകമ്പടിയോടെ ഷാർജ റോളയിൽ നിന്ന് യാത്ര പുറപ്പെട്ട സംഘം മലീഹയിൽ എത്തിച്ചേർന്നു. അന്നം നൽകുന്ന നാടിനോടും അതിന്റെ നേതാക്കളോടുമുള്ള ആദര സൂചകമായാണ് ഇത്തരത്തിലുള്ള ആഘോഷം സംഘടിപ്പിച്ചതെന്ന് സലാം പാപ്പിനിശ്ശേരി പറഞ്ഞു.

ഭീമൻ പതാകയുടെ 'റിവീലിങ്ങി'ന് ശേഷം വൈകുന്നേരം 4 മണി മുതൽ ദുബായ് ക്രീക്കിലെ യാട്ടില്‍ വെച്ച് വിവിധ കലാ സാംസ്‌കാരിക പരിപാടികളും അരങ്ങേറി.  അഡ്വ. ഇബ്‌റാഹിം ഹദ്ദാദ്, അഡ്വ. മുഹമ്മദ് അബ്ദുൽ റഹ്‌മാൻ അൽ സുവൈദി, അഡ്വ. ലുഅയ് അബൂ ഹംറ, മുൻദിർ കൽപകഞ്ചേരി, ഫർസാന അബ്ദുൽ ജബ്ബാർ, യാബ് ലീഗൽ സർവീസസിലെ ജീവനക്കാർ കുടുംബ സമേതം ചടങ്ങിൽ സന്നിഹിതരായിരുന്നു.
SHARE THIS PAGE!

Related Stories

See All

100 മില്യൺ ദിർഹം നിക്ഷേപ പദ്ധതിയുടെ ഭാഗമായി സോഹോയുടെ യുഎഇയിലെ ആദ്യ ഡാറ്റാ സെന്ററുകൾ ദുബായിലും അബുദാബിയിലും; 100-ലധികം ബിസിനസ് സേവനങ്ങൾ

ദുബൈ: ആഗോള ടെക്‌നോളജി കമ്പനിയായ സോഹോ കോർപ്പറേഷൻ യുഎഇയിലെ ദുബായിലും ...

News |13.Jan.2026

സൗജന്യ നിയമസഹായം തുണയായി: കണ്ണൂര്‍ സ്വദേശിനി ഹഫീസയുടെ ഫോട്ടോ ദുരുപയോഗം ചെയ്ത സംഭവത്തില്‍ അജ്മാന്‍ പോലീസ് കണ്ണൂര്‍ സ്വദേശിയെ അറസ്റ്റു ചെയ്തു

അജ്മാൻ: യു.എ.ഇയിൽ ഔദ്യോഗിക ലൈസൻസോടെ സോഷ്യൽ മീഡിയ മാർക്കറ്റിംഗും ...

News |06.Jan.2026

അക്കാഫ് പ്രൊഫഷണൽ ലീഗ് ട്രോഫി അനാച്ഛാദനം ചെയ്തു

ദുബായ്: യു.എ.ഇയിലെ കോളേജ് അലുംനികളുടെ കൂട്ടായ്മയായ അക്കാഫ് ഇവന്റ്‌സ് ...

News |05.Jan.2026

പ്രാർഥന വിഫലമായി; അബുദാബി വാഹനാപകടത്തിൽ ചികിത്സയിലായിരുന്ന നാലാമത്തെ കുട്ടിയും മരിച്ചു

അബുദാബി ∙ അബുദാബി - ദുബായ് റോഡിൽ ഗന്തൂത്തിന് സമീപമുണ്ടായ വാഹനാപകടത്തിൽ ...

News |05.Jan.2026

Latest Update

അബുദാബിയില്‍ വാഹനപകടം: മൂന്നുസഹോദരങ്ങള്‍ ഉള്‍പ്പെടെ നാലുമലയാളികള്‍ മരിച്ചു

അബുദാബി: അബുദാബിയിലുണ്ടായ വാഹനപകടത്തില്‍ സഹോദരങ്ങളായ മൂന്നുകുട്ടികള്‍ ...

News |04.Jan.2026

അമേരിക്കയുടെ സ്വതന്ത്ര പരമാധികാര രാഷ്ട്രങ്ങൾക്കെതിരെ യുള്ള കൈയേറ്റങ്ങളെ ലോകം കൈയും കെട്ടി നോക്കി നിൽക്കരുത്. ഇന്ത്യ ഇടപെടണം. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി

അമേരിക്കയുടെ  സ്വതന്ത്ര പരമാധികാര രാഷ്ട്രങ്ങൾക്കെതിരെ യുള്ള  ...

News |04.Jan.2026

Photo Shoot

See All

Photos