യുഎഇയിലെ വടക്കാഞ്ചേരി സുഹൃത് സംഘത്തിൻ്റെ 37 ആം വാർഷികം ആഘോഷിച്ചു

Written By
Posted Dec 10, 2025|13

News
ദുബായ്: യു.എ.ഇയിലെ വടക്കാഞ്ചേരി നിവാസികളുടെ കൂട്ടായ്മയായ വടക്കാഞ്ചേരി സുഹൃത് സംഘത്തിൻ്റെ 37 ആം വാർഷികാഘോഷമായ WSS പൂരം 2025 ഡിസംബർ 7 ന് ക്രെസെന്റ് സ്കൂൾ അൽ ഖുസൈസിൽ വെച്ച് ഘോഷയാത്രയും,ഗജവീരന്മാരുടെ അകമ്പടിയോടുകൂടി പ്രൗഢഗംഭീരമായി ആഘോഷിച്ചു. 

ചടങ്ങിൽ വടക്കാഞ്ചേരി സുഹൃദ് സംഘം പ്രസിഡന്റ് ഫിറോസ് ഖാൻ അധ്യക്ഷത വഹിച്ചു. വടക്കാഞ്ചേരിക്കാരനും പ്രശസ്ഥ സിനിമ നടനുമായ ശ്രീ.നിയാസ് ബക്കർ ഉദ്ഘാടനം നിർവഹിച്ചു. ഡബ്ല്യു.എസ്. എസ് ജനറൽ സെക്രട്ടറി ലിയോ തോമസ് എല്ലാ വിശിഷ്ട വ്യക്തികളെയും വേദിയിലേക്ക് സ്വാഗതം ചെയ്തു. 

രക്ഷാധികാരി വേണു, ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര, സെക്രട്ടറി ശ്രീ. ശ്രീപ്രകാശ്, സ്പെഷ്യൽ ഗസ്റ്റ് ആയ ശ്രീ. ഒമർ അൽ മർസൂക്കി, വൈസ് പ്രസിഡന്റ് ശ്രീമതി പൂനം എന്നിവർ ആശംസകൾ അറിയിച്ചു. പൂരം കൺവീനർ ശ്രീ. റിയാസ് ഷാൻ നന്ദി പറയുകയും, ട്രഷറർ ശ്രീ.ജാഫർ, ക്രെസെന്റ് സ്കൂൾ എക്സിക്യൂട്ടീവ്വ് ഡയറക്ടർ ഡോക്ടർ സലിം, ഹ്യൂമാനിറ്റീരിയൻ കൺവീനർ സുരേ ഷ് ബാബു, പൂരം കൺവീനേഴ്സ ആയ അബുബക്കർ മൊയ്ദീൻ കുട്ടി, ബിമൽ ജെയിംസ്, ഷനുജ ജാഫർ, ഫൗസിയ അൻഷാദ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

ഏഷ്യൻ ബുക്ക് ഓഫ് അവാർഡ് വിന്നർ, വടക്കാഞ്ചേരിയിലെ കോ ഓർഡിനേറ്റർ ആയ ഷാനു മച്ചാട്,കഴിഞ്ഞ വര്ഷത്തെ പ്ലസ്ടു, പത്താംക്ലാസ് പരീക്ഷകളില് ഉന്നത വിജയം കരസ്ഥമാക്കിയ വടക്കാഞ്ചേരി സുഹൃത് സംഘം അംഗങ്ങളുടെ മക്കളെയും വേദിയിൽ വെച്ച് ആദരിച്ചു.

ഗായകരായ ശ്രയ ജയ്ദീപ്, വൈഷ്ണവ് ഗിരീഷ്, രഞ്ജു ചാലക്കുടി, ഭാഗ്യരാജ്, ജെറിൽ ഷാജി എന്നിവർ നയിച്ച ലൈവ് മ്യൂസിക്കൽ നൈറ്റ്, ശിങ്കാരി മേളം, പുലികളി തുടങ്ങിയ കേരളീയ കലകളും ആഘോഷങ്ങളുടെ ഭാഗമായി ഉണ്ടായിരുന്നതായി ഭാരവാഹികൾ അറിയിച്ചു.
SHARE THIS PAGE!

Related Stories

See All

യുഎഇയിലെ വടക്കാഞ്ചേരി സുഹൃത് സംഘത്തിൻ്റെ 37 ആം വാർഷികം ആഘോഷിച്ചു

ദുബായ്: യു.എ.ഇയിലെ വടക്കാഞ്ചേരി നിവാസികളുടെ കൂട്ടായ്മയായ വടക്കാഞ്ചേരി ...

News |10.Dec.2025

പിന്നാക്കവിഭാഗങ്ങൾ ഇന്ത്യയിലെ നിർണായക ശക്തിയാകണം: ഗൾഫാർ പി. മുഹമ്മദലി

ദുബൈ: ആട്ടിയോടിക്കാൻ ശ്രമിക്കുമ്പോൾ ഓടിപ്പോകാതെ സാമ്പത്തികരംഗത്തടക്കം ...

News |05.Dec.2025

യു.എ.ഇ ദേശീയ ദിനാഘോഷം: 54 മീറ്റർ ഭീമൻ പതാകയുമായി യാബ് ലീഗൽ സർവീസസ്

ഷാർജ: യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ 54-ാമത് ദേശീയ ...

News |02.Dec.2025

യുഎഇ ദേശീയ ദിനാഘോഷത്തിന് ഹംസയുടെ പ്രത്യേക സൈക്ലിംഗ് യാത്ര

അബുദാബി: യുഎഇയുടെ 54-ാം ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി മലയാളി യുവാവ് ഹംസ ഒരു ...

News |25.Nov.2025


Latest Update







Photo Shoot

See All

Photos