എ ഐ യെ ഭയക്കരുത്, വരുതിയിലാക്കാൻ പഠിക്കുക: പായൽ അറോറ

Written By
Posted Nov 16, 2025|9

News
ഷാർജ: ഡിജിറ്റൽ ലോകത്തെ സാങ്കേതിക വിദ്യാ വളർച്ചയെ അടയാളപ്പെടുത്തുന്ന എ ഐ പോലെയുള്ള സംവിധാനങ്ങളെ ഭയത്തോടെയും ആശങ്കയോടെയും കാണുന്നതിന് പകരം അവയെ വരുതിയിലാക്കി ഗുണപരമായി ഉപയോഗിക്കാൻ ശ്രമിക്കണമെന്ന് എഴുത്തുകാരിയും ഡിജിറ്റൽ വിദഗ്ദ്ധയുമായ പായൽ അറോറ.എ ഐ എന്ന് കേൾക്കുമ്പോൾ തന്നെ നിഷേധാത്മകമായ ചിന്തകളാണ് പലരുടെയും മനസ്സിൽ ഉണ്ടാകുന്നതെന്നും പായൽ അറോറ ചൂണ്ടിക്കാട്ടി.
ഷാർജ അന്തർദേശിയ പുസ്തകോത്സവത്തിൽ 'പായൽ അറോറ: ഡിജിറ്റൽ ലൈവ്സ് ആൻഡ് ഇൻക്ലൂസിവ് ഫ്യൂച്ചേഴ്‌സ്' എന്ന പേറി നടത്തിയ സംവാദത്തിൽ സംസാരിക്കുകയായിരുന്നു അവർ.


തൊഴിൽ നഷ്ടമാവുന്നതും മനുഷ്യന് പകരം നിൽക്കാൻ ശേഷിയുള്ള ഒരു സംവിധാനമായി ഇത് വളരുമോയെന്ന ആശങ്കയുമാണ് എ ഐ യെ ഭയത്തോടെ കാണാൻ മനുഷ്യരെ പ്രേരിപ്പിക്കുന്നത്. ഇത് സമൂഹത്തെ അഗാധമായ അസ്തിത്വ പ്രതിസന്ധിയിൽ കൊണ്ടെത്തിച്ചിരിക്കുകയാണ്.ഇത് മൂലം വിഷാദ രോഗവും മാനസികാരോഗ്യ തകർച്ചയും നേരിടുന്നവരുടെ എണ്ണവും കുറവല്ല.ഇത്തരം ആപത്കരമായ അവസ്ഥയിൽ നിന്ന് നാം മോചിതരാകണമെന്നും എ ഐ യെ ക്രിയാത്മകമായി ഉപയോഗിക്കാൻ നാം പഠിക്കണമെന്നുമുള്ള സന്ദേശമാണ് തൻെറ പുസ്തകങ്ങളിലൂടെ പങ്കുവെക്കാൻ ശ്രമിക്കുന്നതെന്ന് പായൽ പറയുന്നു.
ഹോളണ്ടിൽ പത്തിൽ ഒൻപത് കുട്ടികളും ഡിജിറ്റൽ മേഖലയുടെ സ്വാധീനത്തിൽ നിന്ന് അകന്ന് നിൽക്കാൻ 
അവസരം കിട്ടിയാൽ അത് ഉപയോഗിക്കുമെന്ന് പറയുന്നവരാണ്. സാങ്കേതിക വിദ്യയുടെ അതിപ്രസരമുള്ള ഇടങ്ങളിൽ നിന്ന് അകന്നുനിൽക്കാൻ താൽപര്യപ്പെടുന്ന ഒരു പുതു തലമുറ വളർന്നുവരുന്നു  എന്നതിന്റെ സൂചനയാണിത്.
അമേരിക്കയിൽ വിഷാദ രോഗം ബാധിക്കുന്നവരുടെ എണ്ണം സമീപകാലത്ത് വർദ്ധിച്ചിട്ടുണ്ടെന്നും പായൽ പറയുന്നു.
ഈ സാഹചര്യത്തിൽ എ ഐ യോടുള്ള സമീപനത്തിൽ കാതലായ മാറ്റം ഉണ്ടാകണമെന്നും സന്തുലിതമായി അവയെ ഉപയോഗിക്കണമെന്നും പായൽ അറോറ ആവശ്യപ്പെട്ടു.
സംവാദത്തിന് ശേഷം വായനക്കാർക്ക് പായൽ പുസ്തകം ഒപ്പുവെച്ച് നൽകി. ഡിജിറ്റൽ വിദഗ്ദ്ധൻ ഡോ. ശ്രീജിത്ത് ചക്രബർത്തി മോഡറേറ്ററായിരുന്നു.
SHARE THIS PAGE!

Related Stories

See All

എ ഐ യെ ഭയക്കരുത്, വരുതിയിലാക്കാൻ പഠിക്കുക: പായൽ അറോറ

ഷാർജ: ഡിജിറ്റൽ ലോകത്തെ സാങ്കേതിക വിദ്യാ വളർച്ചയെ അടയാളപ്പെടുത്തുന്ന എ ഐ ...

News |16.Nov.2025

തിരുനബി കാരുണ്യ നിമിഷങ്ങൾ പ്രകാശിതമായി.

ഷാർജ :ദുബൈ അവീർ മർക്കസ് ഡയറക്ടർ സഖാഫി ഫുളൈൽ സുറൈജ് കട്ടിപ്പാറയയുടെ ...

News |16.Nov.2025

കുറ്റവാളികളോട് അനുകമ്പയില്ല: സെൻസേഷന് പുറകെ പോകാറില്ലെന്ന് ക്രൈം റിപ്പോർട്ടറും എഴുത്തുകാരനുമായ എസ് ഹുസൈൻ സെയ്‌ദി

ഷാർജ: കുറ്റാന്വേഷണ മാധ്യമ പ്രവർത്തനത്തിൽ വിവരങ്ങളുടെ കൃത്യതയും ...

News |12.Nov.2025

ഡോ നാസർ വാണിയമ്പലത്തിന്റെ സ്നേഹത്തിന്റെ ഹൃദയവഴികൾ എന്ന പുസ്തകം ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവ വേദിയിൽ വർണ്ണാഭമായ ചടങ്ങിൽ പ്രകാശിതമായി

ഷാർജ: യു എ യി ലെ പ്രമുഖ സാംസ്‌കാരിക പ്രവർത്തകനും ...

News |11.Nov.2025


Latest Update







Photo Shoot

See All

Photos