ഷാർജ :ദുബൈ അവീർ മർക്കസ് ഡയറക്ടർ സഖാഫി ഫുളൈൽ സുറൈജ് കട്ടിപ്പാറയയുടെ തിരുനബി കാരുണ്യ നിമിഷങ്ങൾ രണ്ടാം എഡിഷൻ പ്രകാശനം ചെയ്തു. ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ ഐ സി എഫ് ദുബായ് സെക്രട്ടറി ഇസ്മായിൽ കക്കാട് സയ്യിദ് അഹമ്മദ് ഷബീൽ ബാഫഖി തങ്ങൾക്ക് കോപ്പി നൽകിയാണ് പ്രകാശനം നിർവഹിച്ചത്. തിരുനബിയുടെ കാരുണ്യ അധ്യാപനങ്ങൾ ലോകത്തിന് മാതൃകയാണെന്നും അതുവഴി സമൂഹത്തിൽ വലിയ മാറ്റങ്ങൾക്ക് സാധ്യമാകുമെന്നും അതാണ് പുസ്തകത്തിന്റെ ചുരുക്കം എന്നും പുസ്തക പരിചയം നടത്തിയവർ പങ്കുവെച്ചു ചടങ്ങിൽ യുണീക്ക് വേൾഡ് എഡ്യൂക്കേഷൻ ഫൗണ്ടർ & CEO മുഹമ്മദ് ഷാക്കിർ പ്രധാന അതിഥി ആയിരുന്നു. ആർ എസ് സി നാഷണൽ സെക്രട്ടറി മുഹമ്മദ് ഫബാരി, ലിപി പബ്ലിക്കേഷൻ എംഡി അക്ബർ,ഹാഫിള് സൈനുദ്ധീൻ സഖാഫി തുടങ്ങിയവർ ആശംസ അർപ്പിച്ചു സംസാരിച്ചു.