ഉപ്പും മുളകിന്റെ രണ്ടാം വരവ് ആഘോഷമാക്കി ആരാധകര്‍

Written By
Posted Jul 01, 2022|1322

Television
ഉപ്പും മുളകും എന്ന ടെലിവിഷന്‍ പരമ്പര പ്രേക്ഷകര്‍ക്ക് എത്രമാത്രം പ്രിയപ്പെട്ടതാണ് എന്ന് പറയേണ്ടതില്ല. പരമ്പരയില്‍ നിന്ന് താരങ്ങള്‍ പുറത്തുപോകുന്നതായും ഒടുക്കം പരമ്പരതന്നെ നിര്‍ത്തിവെക്കുന്നു എന്ന വാര്‍ത്തയും ഏറെ നിരാശയാണ് പ്രേക്ഷകരില്‍ ഉണ്ടാക്കിയത്. എന്നാല്‍ ഇപ്പോള്‍ പത്തരമാറ്റോടെ പരമ്പര വീണ്ടും ആരംഭിച്ചിരിക്കുകയാണ്. ഒരു കുടുംബത്തിനുള്ളിലെ സ്വാഭാവിക സംഭവ വികാസങ്ങളെ രസകരമായി അവതരിപ്പിക്കുന്നു എന്നതായിരുന്നു ഉപ്പും മുളകിന്റേയും വിജയം. ഫ്ളവേഴ്സ് ചാനലില്‍ സംപ്രേഷണം ചെയ്തുവരുന്ന പരിപാടി അടുത്തിടെയായിരുന്നു നിര്‍ത്തിവെച്ചത്.

ഇപ്പോള്‍ ബാലുവും നീലുവും മുടിയനും ലച്ചുവും ശിവാനിയും കേശുവും പാറുവുമെല്ലാം പോയപടിതന്നെ തിരിച്ചെത്തിയിരിക്കുകയാണ്. പക്ഷേ തിരിച്ചുവരവില്‍ സോഷ്യല്‍ മീഡിയയില്‍ സന്തോഷം പങ്കുവെക്കുന്നതിനോടൊപ്പം ചില ചോദ്യങ്ങളും ഉയരുന്നുണ്ട്. പരമ്പരയില്‍ നീലുവായി എത്തിയ നിഷ സാരംഗ് പരമ്പയില്‍ നിന്ന് പുറത്തുപോകുന്നു എന്ന വാര്‍ത്ത ഒരിടയ്ക്ക് ഏറെ ചര്‍ച്ചയാക്കപ്പെട്ടിരുന്നു. അതിന് ശേഷമാണ് പരമ്പരതന്നെ നിര്‍ത്തിയത്. ഇപ്പോള്‍ വീണ്ടും തുടങ്ങുമ്പോള്‍ ഇതേക്കുറിച്ചാണ് പ്രേക്ഷകര്‍ ചോദിക്കുന്നത്.

പരമ്പരയില്‍ നിന്ന് വിട്ട് നില്‍ക്കാന്‍ തീരുമാനിക്കുന്നതില്‍ ഉപ്പും മുളകും സംവിധായകന്‍ ആര്‍ ഉണ്ണികൃഷ്ണന്റെ പേരാണ് അന്ന് നിഷ പറഞ്ഞിരുന്നത്. ഇപ്പോള്‍ ഇതേ സംവിധായകന്‍ തന്നെയാണ് എത്തുന്നതും. അന്ന് സംവിധായകന്‍ തന്നെ മാനസികമായി പീഡിപ്പിക്കുകയാണെന്നും അനാവശ്യമായി പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നതായും നിഷ പറഞ്ഞിരുന്നു. സംവിധായകനെ മാറ്റുകയോ സംവിധായകന്‍ മാനസികമായി പീഡിപ്പിക്കില്ലെന്ന് മാനേജ്‌മെന്റും സംവിധായകനും ഉറപ്പു തരുകയോ ചെയ്താല്‍ മാത്രമേ പരമ്പരയില്‍ തുടരൂ എന്ന് നിഷ വ്യക്തമാക്കിയിരുന്നു. എന്നാല്‍ പിന്നീട് ചാനലിന്റെ ഭാഗത്ത് നിന്നും ഔദ്യോഗിക വിശദീകരണങ്ങളും ഒന്നും പുരത്തുവന്നിരുന്നില്ല. ഇപ്പോള്‍ പരമ്പര പുരഃരാരംഭിക്കുമ്പോള്‍ ഈ വിഷയങ്ങളില്‍ പ്രേക്ഷകരുടെ മനസ്സിലും പല ചോദ്യങ്ങളാണ് എത്തുന്നത്. എന്തായാലും ഈ തിരിച്ചുവരവില്‍ പ്രേക്ഷകര്‍ ഹാപ്പിയാണ്.
SHARE THIS PAGE!

Related Stories

See All

സീരിയൽ നടി സോനു സതീഷ് അമ്മയായി, സന്തോഷം പങ്കുവച്ച് താരം

ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് സോനു സതീഷ്. ഇപ്പോൾ തന്റെ ജീവിതത്തിലെ ...

Television |29.Jul.2022

ഹൃദയം ഇനി ഏഷ്യാനെറ്റിൽ. ജൂലൈ 24 ഞായറാഴ്ച രാത്രി ഏഴ് മണിക്കാണ് ചിത്രത്തിന്റെ പ്രീമിയർ.

ലോകമെമ്പാടുമുള്ള സിനിമാസ്വാദകർ ഇരുകയ്യും നീട്ടി സ്വീകരിച്ച പ്രണവ് ...

Television |17.Jul.2022

ബഡായി ബംഗ്ലാവിലെ പോലെ ഞാനൊരു പൊട്ടിയാണെന്ന് പലരും കരുതി, ബഡായി ടോക്കീസു മായി ആര്യ

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്‍ട താരമായി ആര്യ  എത്തിയിട്ട് ...

Television |14.Jul.2022

സ്‌നേഹവും സ്വാദും നിറച്ച് ഒരമ്മ, ശാരദയ്ക്ക് പിന്തുണയുമായി കുടുംബശ്രീ

സംപ്രേക്ഷണം തുടങ്ങി മാസങ്ങള്‍ക്കുള്ളില്‍ തന്നെ പ്രേക്ഷക ശ്രദ്ധ നേടി ...

Television |01.Jul.2022


Latest Update







Photo Shoot

See All

Photos