ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് സോനു സതീഷ്. ഇപ്പോൾ തന്റെ ജീവിതത്തിലെ സന്തോഷകരമായ വാർത്ത ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് താരം. അമ്മയായ വിവരമാണ് സോനു ആരാധകരെ അറിയിച്ചത്. സോനുവിനും ഭർത്താവ് അജയ്ക്കും പെൺകുഞ്ഞാണ് പിറന്നത്.
മെറ്റേണിറ്റി ഷൂട്ടിന്റെ ചിത്രങ്ങൾക്കൊപ്പമാണ് സോനു സന്തോഷവാർത്ത അറിയിച്ചത്. മാതൃത്വത്തിന്റെ സന്തോഷം, ഞങ്ങൾക്ക് പെൺകുഞ്ഞ് പിറന്നിരിക്കുന്നു- എന്ന കുറിപ്പിലാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. നിരവധി ആരാധകരാണ് താരത്തിന് ആശംസകളുമായി എത്തിയത്.
ഏഷ്യാനെറ്റിലെ 'വാല്‍ക്കണ്ണാ'ടി പരിപാടിയില്‍ അവതാരികയായാണ് കരിയര്‍ ആരംഭിച്ചത്. പിന്നീട് വില്ലൻവേഷങ്ങളിലൂടെയാണ് സോനു പ്രേക്ഷകർക്ക് ഇടയിൽ ശ്രദ്ധേയയാവുന്നത്. നർത്തകി സ്ത്രീധനം പരമ്പരയിലെ വേണി എന്ന കഥാപാത്രമാണ് ശ്രദ്ധിക്കപ്പെട്ടത്. സുമംഗലീ ഭവഃ' എന്ന ചിത്രത്തിൽ അഭിനയിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഗര്‍ഭിണിയായതോടെയാണ് അഭിനയത്തിൽ നിന്ന് ഇടവേളയെടുത്തത്. നർത്തകി കൂടിയാണ് സോനു.