സുരാജ് വെഞ്ഞാറമൂട് നായകനാകുന്ന 'റൺ മാമാ റൺ' ചിതീകരണം ആരംഭിച്ചു.

Written By
Posted Dec 16, 2025|4

Article
നല്ലൊരു ഇടവേളക്കു ശേഷം സുരാജ് വെഞ്ഞാറമൂട് മുഴുനീള ഹ്യൂമർകഥാപാത്രത്തെ അവതരിപ്പിക്കുന്ന റൺ മാമാ റൺ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഡിസംബർ പതിനഞ്ച് തിങ്കളാഴ്ച്ച കൊച്ചിയിൽ ആരംഭിച്ചു.

പ്രശസ്ത സംഗീത സംവിധായകൻ, സ്റ്റീഫൻ ദേവസ്സിയുടെ ഉടമസ്ഥതയിലുള്ള കളമശ്ശേരിയിലെ എസ്.ഡി. സ്കെയിപ്സ്, സ്റ്റുഡിയോയിലായിരുന്നു ചിത്രീകരണത്തിനു തുടക്കമിട്ടത്.
തികച്ചും ലളിതമായ ചടങ്ങിൽ നടൻ ഇന്ദ്രജിത്ത്, സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു. നിധിൻ മൈക്കിൾ ഫസ്റ്റ് ക്ലാപ്പും നൽകി. നേരത്തേ അഭിനേതക്കളും അണിയറ പ്രവർത്തകരുമായ സംവിധായകൻ പ്രശാന്ത് വിജയകുമാർ, തിരക്കഥാകൃത്ത് രെജീഷ് മിഥില, കലാസംവിധായകൻ ഷംജിത്ത് രവി, നിർമ്മാതാവ് ഷനാസ് ഹമീദ്, ഇന്ദ്രൻസ്, കോട്ടയം നസീർ ബാലു വർഗീസ്, ഉണ്ണിരാജ, എന്നിവർ ഭദ്രദീപം തെളിയിച്ചു.


കലാസംവിധായകൻ ഷംജിത്ത് രവി ഒരുക്കിയ പടു കൂറ്റൻ സെറ്റിൽ ഇന്ദ്രൻസും, ബോളിവുഡ് മോഡലും. നടിയുമായ അജ്ഞലി സിംഗും പങ്കെടുക്കുന്ന ഒരു ഗാനരംഗമാണ്ആദ്യം ചിത്രീകരിക്കപ്പെടുന്നത്. നാലു ദിവസത്തോളം നീണ്ടുനിൽക്കുന്നതാണ് ഈ ഗാന രംഗം. 

ക്വീൻ ഐലൻ്റ് എന്ന സാങ്കൽപ്പിക ഗ്രാമത്തിലാണ് ഈ ചിത്രത്തിൻ്റെ കഥ നടക്കുന്നത്. ഈ ഐലൻ്റിൽ നിരവധി പ്രശ്നങ്ങളളും, അൽപ്പം തരികിട പരിപാടികളുമായികഴിയുന്ന എഡിസൺഎന്ന യുവാവിൻ്റെ ജീവിതത്തിലേക്ക്, എഡിസനേക്കാളും വലിയ പ്രശ്നങ്ങളുമായി, അനന്തരവൻ ഗബ്രിയേൽ. കൂടി കടന്നു വരുന്നതോടെ ഉണ്ടാകുന്ന പ്രശ്നങ്ങളാണ്  അത്യന്തം നർമ്മമുഹൂർത്തങ്ങളിലൂടെ  അവതരിപ്പിക്കുന്നത്.


മുഴുനീള ഫൺ ചിത്രമായി അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂടും, ബാലു വർഗീസ്സുമാണ് എഡിസൺ, ഗബ്രിയേൽ എന്നീ കഥാപാത്രങ്ങളെഅവതരിപ്പിക്കുന്നു. നർമ്മ ഭാവങ്ങളെ അത്യന്തം മികവോടെ അവതരിപ്പിക്കുവാൻ കഴിവുള്ള'ഇരുവരും ചേർന്ന് അരങ്ങുതകർക്കുന്ന ചിത്രംകൂടിയായിരിക്കും റൺ മാമാ റൺ, ബാബുരാജ്, ഷമ്മി തിലകൻ, കോട്ടയം നസീർ, ജനാർദ്ദനൻ, ഉണ്ണിരാജ, നസീർ സംക്രാന്തി, ബോളിവുഡ് നടൻ പങ്കജ്ജാ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. സ്റ്റോറി ലാബ്മൂവീസിൻ്റെ ബാനറിൽ ഷനാസ് ഹമീദ്, പ്രശാന്ത് വിജയകുമാർ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. രെജീഷ് മിഥിലയുടേതാണ് കഥയും, തിരക്കഥയും, സംഭാഷണവും 

സംഗീതം - ഗോപി സുന്ദർ 
ഛായാഗ്രഹണം - കിരൺ കിഷോർ.
എഡിറ്റിംഗ് - വി. സാജൻ.
കലാ സംവിധാനം - ഷംജിത്ത് രവി.
കോസ്റ്റ്യും ഡിസൈൻ - സൂര്യ ശേഖർ.
മേക്കപ്പ് - റോണക്സ് സേവ്യർ.
സ്റ്റിൽസ് - ശ്രീജിത്ത് ചെട്ടിപ്പടി.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - നിധിൻ മൈക്കിൾ.
അസ്സോസ്സിയേറ്റ് ഡയറക്ടർ - അഖിൽ വി. മാധവ് '
സൗണ്ട് ഡിസൈൻ - വിഷ്ണു ഗോവിന്ദ്,
കോറിയോഗ്രാഫി - ഷോ ബി പോൾ രാജ്.
പ്രൊഡക്ഷൻ മാനേജർ - സുന്നിൽ .പി.എസ്.
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് - നസീർ കാരത്തൂർ, 
പ്രൊഡക്ഷൻ കൺട്രോളർ - മനോജ് കാരന്തൂർ.

കൊച്ചിയിലും കൊൽക്കത്തയിലുമായി ഈ ചിത്രത്തിൻ്റെ ചിത്രീകരണംപൂർത്തിയാകും.

വാഴൂർ ജോസ്.
SHARE THIS PAGE!

Related Stories

See All

സുരാജ് വെഞ്ഞാറമൂട് നായകനാകുന്ന 'റൺ മാമാ റൺ' ചിതീകരണം ആരംഭിച്ചു.

നല്ലൊരു ഇടവേളക്കു ശേഷം സുരാജ് വെഞ്ഞാറമൂട് മുഴുനീള ഹ്യൂമർകഥാപാത്രത്തെ ...

Article |16.Dec.2025

സെറാ ഷാജൻ വാക്കുകൾ കൊണ്ട് വരച്ചിട്ട ജീവിതം. സർഗാത്മകതയുടെ പുതുതലമുറയുടെ ഭാഷ.

ദുബായ്:- എന്റെ പ്രിയ സുഹൃത്ത് ഷാജൻ. അക്കാഫ് ഇവൻസിന്റെ ഭാഗമായ് ആണ്  ...

Article |04.Nov.2025

Real Estate Famous Developer Aneek Aqil Vakil Crowned “Best CEO of the Year 2025” in Dubai A Visionary Reshaping the UAE Real Estate Landscape

Dubai:- Aneek Aqil Vakil, a renowned real estate developer based in the United Arab Emirates, has been honored with the prestigious "Best CEO of the Year 2025" award in Dubai, celebrating his ...

Article |15.Aug.2025

അമ്മയുടെ സ്നേഹം വാക്കിലൂടെയോ വരകളിലൂടെയോ പൂർണ്ണമായും വിവരിക്കാൻ കഴിയില്ല

അമ്മയുടെ സ്നേഹം വാക്കിലൂടെയോ വരകളിലൂടെയോ പൂർണ്ണമായും വിവരിക്കാൻ ...

Article |19.Jun.2025


Latest Update

സുരാജ് വെഞ്ഞാറമൂട് നായകനാകുന്ന 'റൺ മാമാ റൺ' ചിതീകരണം ആരംഭിച്ചു.

നല്ലൊരു ഇടവേളക്കു ശേഷം സുരാജ് വെഞ്ഞാറമൂട് മുഴുനീള ഹ്യൂമർകഥാപാത്രത്തെ ...

Article |16.Dec.2025

നീരജ് മാധവ് അൽത്താഫ് സലീം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആദിത്യൻ ചന്ദ്രശേഖർ സംവിധാനം ചെയ്യുന്ന 'പ്ലൂട്ടോ' ചിത്രീകരണം പൂര്‍ത്തിയായി.

നീരജ് മാധവ് അൽത്താഫ് സലീം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആദിത്യൻ ...

News |16.Dec.2025

കാംബസ്സിൻ്റെ തിളക്കവുമായി 'ആഘോഷം' ട്രയിലർ എത്തി.

വിദ്യാലയം എന്നു പറഞ്ഞാൽ ദേവാലയം പോലെയാണ്. ഓരോ വിദ്യാലയവും ...

Trailer |16.Dec.2025

14-ാം വയസ്സിൽ 28 പുസ്തകങ്ങൾ രജിച്ച് ടൈം വേൾഡ് റിക്കാർഡിൽ ഇടം നേടി സജിനി വരദരാജൻ

14-ാം  വയസ്സിൽ  28 പുസ്തകങ്ങൾ  രജിച്ച് ടൈം വേൾഡ് റിക്കാർഡിൽ ഇടം നേടി ...

News |16.Dec.2025

ചരിത്രം കുറിച്ച് ‘കളങ്കാവൽ’ 2025ൽ ഏറ്റവും കൂടുതൽ രാജ്യങ്ങളിൽ പ്രദർശിപ്പിച്ച മമ്മൂട്ടി ചിത്രം.

ജി.സി.സി ഒഴികെയുള്ള വേൾഡ് വൈഡ് ഓവർസീസിൽ നിന്ന് മാത്രം 08 കോടിയോളം ചിത്രം ...

News |16.Dec.2025

ഉണ്ണി മുകുന്ദനും അപർണ ബാലമുരളിയും പ്രധാന വേഷത്തിൽ 'മിണ്ടിയും പറഞ്ഞും' ടീസർ റിലീസ് ആയി.

സനൽ - ലീന ദമ്പതികളുടെ വിവാഹത്തിനു മുൻപും ശേഷവുമുള്ള പ്രണയത്തിന്റെയും ...

Teaser |16.Dec.2025

Photo Shoot

See All

Photos