തൂഫാൻ ഗോൾ

Written By
Posted Sep 28, 2026|26

News
മയക്കുമരുന്നിനെതിരെ യുവതയുടെ സർഗാത്മക ശബ്ദം: ‘ തൂഫാൻ ഗോൾ ’ റീൽസ് മത്സരം
യുവതലമുറയെയും വിദ്യാർത്ഥികളെയും മയക്കുമരുന്നിന്റെ അപകടങ്ങളിൽ നിന്ന് അകറ്റി കായിക-സർഗാത്മക പ്രവർത്തനങ്ങളിലേക്ക് നയിക്കുക എന്ന ലക്ഷ്യത്തോടെ വേൾഡ് മലയാളി കൗൺസിലിന്റെ ഗ്ലോബൽ യൂത്ത് കൗൺസിൽ വൈ എം സി എ , ലയൺസ് ക്ലബ്  എന്നിവരുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ലഹരിവിരുദ്ധ ക്യാമ്പയിനായ “ തൂഫാൻ ഗോൾ” ന്റെ ഭാഗമായി ആഗോളതല റീൽസ് മത്സരം സംഘടിപ്പിക്കുന്നു.

“ സെ നോ ടു ഡ്രഗ്സ്   സ്പോർട്സ് ഈസ്  ഔർ സ്പിരിറ്റ് ” എന്ന സന്ദേശം സമൂഹത്തിലേക്ക് ശക്തമായി എത്തിക്കുകയാണ് മത്സരത്തിന്റെ ലക്ഷ്യം. ലഹരിക്കെതിരായ ബോധവൽക്കരണം പ്രമേയമാക്കി തയ്യാറാക്കുന്ന ക്രിയാത്മകവും സന്ദേശപ്രധാനവുമായ റീലുകൾ മത്സരത്തിനായി സമർപ്പിക്കാം.

മികച്ച റീലിന് സ്വ ഡയമണ്ട് സ്പോൺസർ ചെയ്യുന്ന ഡയമണ്ട് റിംഗ് ഒന്നാം സമ്മാനമായി നൽകും. സോഷ്യൽ മീഡിയയുടെ സ്വാധീനം ഉപയോഗപ്പെടുത്തി ലഹരിവിരുദ്ധ സന്ദേശം യുവജനങ്ങളിലേക്കും പൊതുസമൂഹത്തിലേക്കും വ്യാപകമായി എത്തിക്കാനാണ് ഈ മത്സരത്തിലൂടെ ലക്ഷ്യമിടുന്നത്.

റീൽസ് മത്സരത്തിനുള്ള രജിസ്ട്രേഷൻ 2026 സെപ്റ്റംബർ 25-നകം പൂർത്തിയാക്കണം. മത്സര റീലുകൾ സെപ്റ്റംബർ 30-നകം സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്കും രെജിസ്ട്രേഷനും www.worldmalayaleecouncil.net എന്ന വെബ് സൈറ്റ് സന്ദർശിക്കുക.

വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ചെയർമാൻ ഡോ. ഐസക് ജോൺ പട്ടാണിപ്പറമ്പിൽ, ഗ്ലോബൽ പ്രസിഡന്റ് ബേബി മാത്യു സോമതീരം, ഗ്ലോബൽ യൂത്ത് കൗൺസിൽ പ്രസിഡന്റ് അഡ്വ. ഫെലിക്സ് ജോണി കുരുവിള എന്നിവർ പരിപാടിക്ക് നേതൃത്വം നൽകുന്നു.

യുവതലമുറയെ ലഹരിയിൽ നിന്ന് സംരക്ഷിക്കുന്നതിനുള്ള സാമൂഹിക ഉത്തരവാദിത്വത്തിൽ എല്ലാവരും പങ്കാളികളാകണമെന്നും ‘ തൂഫാൻ ഗോൾ’ ലഹരിക്കെതിരായ ശക്തമായ ജനകീയ സന്ദേശമായി മാറണമെന്നും സംഘാടകർ അഭ്യർത്ഥിച്ചു.
SHARE THIS PAGE!

Related Stories

See All

Mark & Save ‘Million Dreams’ ക്യാമ്പയിൻ പ്രഖ്യാപിച്ചു

ദുബൈ: യുഎഇയിലെ പ്രമുഖ ഹൈപ്പർമാർക്കറ്റ് ശൃംഖലയായ Mark & Save ‘Million Dreams’ എന്ന പുതിയ ...

News |28.Sep.2026

തൂഫാൻ ഗോൾ

മയക്കുമരുന്നിനെതിരെ യുവതയുടെ സർഗാത്മക ശബ്ദം: ‘ തൂഫാൻ ഗോൾ ’ റീൽസ് ...

News |28.Sep.2026

കാർബൺ ഡയോക്‌സൈഡ് പുറന്തള്ളൽ 40% വരെ കുറവ്, പരിസ്ഥിതി സൗഹൃദ ഉൽപ്പന്ന നിർമാണത്തിൽ 96% റെക്കോർഡുമായി ഹോട്ട്‌പാക്ക്

ദുബായ്,: കാർബൺ ഡയോക്‌സൈഡ് പുറന്തള്ളലിൽ 30 മുതൽ 40 % വരെ കുറവ് വരുത്തി, ഉൽപ്പന്ന ...

News |22.Sep.2026

പ്രൊഫറ്റ് ലെഗസി സമ്മിറ്റ് ശ്രദ്ധേയമായി; പ്രമുഖർ പങ്കെടുത്തു

ഷാർജ: ഐ.സി.എഫ് ഷാർജ ഗ്രാൻഡ് മീലാദ് സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ...

News |01.Sep.2026

Latest Update

ദുബായിൽ മരിച്ച ആലപ്പുഴ സ്വദേശി ഷിൻദാസിന്റെ മൃതദേഹം നാട്ടിലെത്തിച്ചു; നടപടികൾ വേഗത്തിലാക്കിയത് കെ.സി. വേണുഗോപാലിന്റെ ഇടപെടൽ

ദുബായ്: അമിതമായ മയക്കുമരുന്ന് ഉപയോഗം മൂലം ദുബായിൽ മരിച്ച ആലപ്പുഴ ...

News |23.Aug.2026

ഡബ്ലിയു. എം. സി. അംഗം മണിക്കുട്ടൻ ജി.എസ്. ലോകറെക്കോർഡ് യാത്രയ്ക്ക് ഒരുങ്ങുന്നു.

ദുബായ്:- വേൾഡ് മലയാളി അംഗം ലോകസമാധാന സന്ദേശവുമായി പുതിയ ലോകറെക്കോർഡ് ...

News |18.Aug.2026

Photo Shoot

See All

Photos