|
|
Written By
|

ദുബായ്: അമിതമായ മയക്കുമരുന്ന് ഉപയോഗം മൂലം ദുബായിൽ മരിച്ച ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി ഷിൻദാസ് ശിവദാസിന്റെ (32) മൃതദേഹം നാട്ടിലെത്തിച്ചു. ഞായറാഴ്ച രാത്രി 09.50-ന് ഷാർജയിൽ നിന്ന് പുറപ്പെട്ട എയർ അറേബ്യ വിമാനത്തിൽ കൊണ്ടുപോയ മൃതദേഹം തിങ്കളാഴ്ച പുലർച്ചെ 03.25-ഓടെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചു.
കഴിഞ്ഞ ഓഗസ്റ്റ് 9-നാണ് ഷിൻദാസിനെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. മരിച്ച് പത്ത് ദിവസമായിട്ടും മൃതദേഹം നാട്ടിലെത്തിക്കാൻ സാധിക്കാത്തതിനെ തുടർന്ന് ബന്ധുക്കൾ എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെയും അദ്ദേഹത്തിന്റെ ഓഫീസിനെയും സമീപിക്കുകയായിരുന്നു.
വിഷയത്തിൽ ഉടനടി ഇടപെട്ട കെ.സി. വേണുഗോപാൽ ദുബായിലെ ഇന്ത്യൻ കോൺസുലേറ്റുമായി ബന്ധപ്പെടുകയും നിയമനടപടികൾ വേഗത്തിലാക്കാൻ യാബ് ലീഗൽ സർവീസസ് സി.ഇ.ഒ. സലാം പാപ്പിനിശ്ശേരിയെ ചുമതലപ്പെടുത്തുകയും ചെയ്തു. ഇവരുടെ സംയുക്ത ഇടപെടലിലൂടെയാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം വേഗത്തിൽ നാട്ടിലെത്തിക്കാൻ സാധിച്ചത്.
ഓട്ടോറിക്ഷ ഡ്രൈവറായ ശിവദാസാണ് ഷിൻദാസിന്റെ പിതാവ്. പരേതയായ മധുബാലയാണ് മാതാവ്. ബി.എസ്.എഫ്. ഉദ്യോഗസ്ഥനായ ഷിംദാസ് ഏക സഹോദരനാണ്.
Send
Links
Home
About us
Privacy Policy
Contact
Visits: