Mark & Save ‘Million Dreams’ ക്യാമ്പയിൻ പ്രഖ്യാപിച്ചു

Written By
Posted Sep 28, 2026|7

News
ദുബൈ: യുഎഇയിലെ പ്രമുഖ ഹൈപ്പർമാർക്കറ്റ് ശൃംഖലയായ Mark & Save ‘Million Dreams’ എന്ന പുതിയ ക്യാമ്പയിൻ പ്രഖ്യാപിച്ചു. ഒക്ടോബർ 1 മുതൽ ഡിസംബർ 31, 2026 വരെ യുഎഇയിലെ Mark & Save സ്റ്റോറുകളിൽ ക്യാമ്പയിൻ നടക്കും. AED 100 അല്ലെങ്കിൽ അതിൽ കൂടുതലായി ഷോപ്പിംഗ് നടത്തുന്ന ഉപഭോക്താക്കൾക്ക് ക്യാമ്പയിനിലൂടെ വിവിധ സമ്മാനങ്ങൾ നേടാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്. 2 ലക്ഷം ദിർഹത്തിന്റെ മെഗാ ക്യാഷ് പ്രൈസിന് പുറമെ 13 പുതിയ കാറുകളും മറ്റ് നിരവധി സമ്മാനങ്ങളും ക്യാമ്പയിന്റെ ഭാഗമായി നൽകും. 

Million Dreams ക്യാമ്പയിനിലെ സമ്മാനങ്ങൾ

* AED 200,000 മെഗാ ക്യാഷ് പ്രൈസ്
* 13 പുതിയ കാറുകൾ — 6 Kaiyi X7, 7 Kaiyi X3 Pro
* 1 ഗ്രാം വീതമുള്ള 100 ഗോൾഡ് കോയിനുകൾ
* 10 iPhone 17 Pro
* 10 55 ഇഞ്ച് സ്മാർട്ട് ടിവികൾ
* AED 200 വീതം വിലയുള്ള 200 ഷോപ്പിംഗ് വൗച്ചറുകൾ

‘Your Savings, Your Hypermarket’ എന്ന ആശയം മുന്നോട്ട് വെച്ച് ഉപഭോക്താക്കൾക്ക് Million Dreams ക്യാമ്പയിൻ അവതരിപ്പിച്ചിരിക്കുകയാണെന്ന് ഡയറക്ടർ നവാസ് ബഷീർ കെ.പി. പറഞ്ഞു.ഉപഭോക്താക്കളുടെ ദൈനംദിന ഷോപ്പിംഗിനൊപ്പം അവരുടെ സ്വപ്നങ്ങൾക്കും സന്തോഷത്തിനും പ്രാധാന്യം നൽകുക എന്ന ലക്ഷ്യത്തോടെയാണ് Million Dreams ക്യാമ്പയിൻ ഒരുക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഓരോ ഉപഭോക്താവിനും ഓരോ സ്വപ്നങ്ങളുണ്ട്. പുതിയ വീട്, കുട്ടികളുടെ വിദ്യാഭ്യാസം, കുടുംബത്തിന്റെ ഭാവി സുരക്ഷിതമാക്കുക, പുതിയൊരു കാർ സ്വന്തമാക്കുക തുടങ്ങിയ സ്വപ്നങ്ങളിലേക്ക് ഒരു ചുവടുകൂടി അടുക്കാൻ ക്യാമ്പയിൻ അവസരം നൽകുമെന്ന് ചീഫ് ഫിനാൻഷ്യൽ ഓഫീസർ ശ്രീനാഥ് ഈ പറഞ്ഞു. ഉപഭോക്താക്കൾക്ക് മികച്ച ഷോപ്പിംഗ് അനുഭവത്തോടൊപ്പം ആകർഷകമായ സമ്മാനങ്ങൾ നേടാനുള്ള അവസരവും നൽകുകയാണ് ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നതെന്ന് ഗ്രൂപ്പ് ഓപ്പറേഷൻസ് ഹെഡ് മുഹമ്മദ് ഫാസിൽ പി. പറഞ്ഞു.
ഒക്ടോബർ 1 മുതൽ ഡിസംബർ 31 വരെ യുഎഇയിലെ Mark & Save സ്റ്റോറുകളിൽ AED 100 അല്ലെങ്കിൽ അതിൽ കൂടുതലായി ഷോപ്പിംഗ് നടത്തുന്ന ഉപഭോക്താക്കൾക്ക് Million Dreams ക്യാമ്പയിനിൽ പങ്കെടുക്കാം.

വാർത്താസമ്മേളനത്തിൽ കാറ്റഗറി ഹെഡ് സൗരഭ് ദീപ്ത ചാറ്റർജി, കാറ്റഗറി ഹെഡ് റഹൻ അഹ്മദ്, കാറ്റഗറി ഹെഡ് സുധീപ് സുരേന്ദ്രബാബു, മാർക്കറ്റിംഗ് മാനേജർ ആഫിദ് അഹ്മദ് സിദ്ദിഖി, മാർക്കറ്റിംഗ് ഹെഡ് വൈശാഖ്, ബിസിനസ് ഡെവലപ്‌മെന്റ് മാനേജർ ഫഹദ് ടോട്ടശ്ശേരി എന്നിവർ പങ്കെടുത്തു.
SHARE THIS PAGE!

Related Stories

See All

Mark & Save ‘Million Dreams’ ക്യാമ്പയിൻ പ്രഖ്യാപിച്ചു

ദുബൈ: യുഎഇയിലെ പ്രമുഖ ഹൈപ്പർമാർക്കറ്റ് ശൃംഖലയായ Mark & Save ‘Million Dreams’ എന്ന പുതിയ ...

News |28.Sep.2026

തൂഫാൻ ഗോൾ

മയക്കുമരുന്നിനെതിരെ യുവതയുടെ സർഗാത്മക ശബ്ദം: ‘ തൂഫാൻ ഗോൾ ’ റീൽസ് ...

News |28.Sep.2026

കാർബൺ ഡയോക്‌സൈഡ് പുറന്തള്ളൽ 40% വരെ കുറവ്, പരിസ്ഥിതി സൗഹൃദ ഉൽപ്പന്ന നിർമാണത്തിൽ 96% റെക്കോർഡുമായി ഹോട്ട്‌പാക്ക്

ദുബായ്,: കാർബൺ ഡയോക്‌സൈഡ് പുറന്തള്ളലിൽ 30 മുതൽ 40 % വരെ കുറവ് വരുത്തി, ഉൽപ്പന്ന ...

News |22.Sep.2026

പ്രൊഫറ്റ് ലെഗസി സമ്മിറ്റ് ശ്രദ്ധേയമായി; പ്രമുഖർ പങ്കെടുത്തു

ഷാർജ: ഐ.സി.എഫ് ഷാർജ ഗ്രാൻഡ് മീലാദ് സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ...

News |01.Sep.2026

Latest Update

ദുബായിൽ മരിച്ച ആലപ്പുഴ സ്വദേശി ഷിൻദാസിന്റെ മൃതദേഹം നാട്ടിലെത്തിച്ചു; നടപടികൾ വേഗത്തിലാക്കിയത് കെ.സി. വേണുഗോപാലിന്റെ ഇടപെടൽ

ദുബായ്: അമിതമായ മയക്കുമരുന്ന് ഉപയോഗം മൂലം ദുബായിൽ മരിച്ച ആലപ്പുഴ ...

News |23.Aug.2026

ഡബ്ലിയു. എം. സി. അംഗം മണിക്കുട്ടൻ ജി.എസ്. ലോകറെക്കോർഡ് യാത്രയ്ക്ക് ഒരുങ്ങുന്നു.

ദുബായ്:- വേൾഡ് മലയാളി അംഗം ലോകസമാധാന സന്ദേശവുമായി പുതിയ ലോകറെക്കോർഡ് ...

News |18.Aug.2026

Photo Shoot

See All

Photos