കപ്പലണ്ടി വിറ്റു, ആക്രികച്ചവടം നടത്തി.. ഇന്ന് സിനിമാ നിർമാതാവ്; രാജു ഗോപി ചിറ്റത്തിന്റെ കഥ

Advertisement

Written By
Posted Jul 01, 2022|346

Article
Advertisement
കേരളത്തിലെ ഒരു ഡാൻസ് ട്രൂപ്പിന്റെ പശ്ചാത്തലത്തിൽ ജോൺസൻ ജോൺ ഫെർണാണ്ടസ് സംവിധാനം ചെയ്യുന്ന  ചിത്രമായ 'സാന്റാക്രൂസ്' തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തുകയാണ്. പുതുമുഖങ്ങളെ താരങ്ങളാക്കി ഒരുക്കുന്ന ചിത്രത്തിൽ നൂറിൻ ഷെരീഫ് ആണ് നായിക. ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട പരിപാടിയിൽ നിര്‍മാതാവ് രാജു ഗോപി ചിറ്റത്ത് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. 5000 രൂപയില്‍ നിന്ന് ആക്രികച്ചവടം കൊണ്ട് തുടങ്ങിയ അധ്വാനത്തിന്റെ ഫലമാണ് തന്റെ സിനിമ എന്നും ഷേണായീസ് തിയേറ്ററില്‍ കപ്പലണ്ടി കച്ചവടം നടത്തുമ്പോഴും എന്നെങ്കിലും ഒരിക്കല്‍ സിനിമ പിടിക്കണം എന്ന ആഗ്രഹമുണ്ടായിരുന്നുവെന്നും രാജു ഗോപി പറഞ്ഞു.

28 വര്‍ഷം മുന്‍പ് എന്റെ അമ്മായിയമ്മ എനിക്ക് 5000 രൂപ തന്നു. ഞാന്‍ ആ കാശുകൊണ്ട് ആക്രിക്കച്ചവടം തുടങ്ങി.1974-76 കാലഘട്ടങ്ങളില്‍ ഞാന്‍ ഷേണായീസ് തിയേറ്ററില്‍ കപ്പലണ്ടി കച്ചവടം ചെയ്തിരുന്നു. അവിടെ അന്ന് സിനിമകള്‍ കാണുമ്പോള്‍ ഒരു സിനിമ പിടിക്കണമെന്ന് എനിക്കും മോഹം തോന്നി. 1974ല്‍ 'കണ്ണപ്പനുണ്ണി' എന്ന ചിത്രം ഷേണായീസില്‍ കളിക്കുന്ന സമയം. അന്ന് 50 പൈസയാണ് ടിക്കറ്റിന്. 14 പ്രാവശ്യം പോയിട്ടും എനിക്ക് ടിക്കറ്റ് കിട്ടിയില്ല. പതിനഞ്ചാമത്തെ തവണയാണ് ടിക്കറ്റ് കിട്ടിയത്. പക്ഷെ ഇന്റര്‍വല്‍ ആയപ്പോള്‍ പടം തീര്‍ന്നുവെന്ന് കരുതി ഞാന്‍ ഇറങ്ങി പോയി. അന്ന് മുതലേ സിനിമ എടുക്കണം എന്ന ആഗ്രഹം മനസില്‍ ഉണ്ട്.

അമ്മായിമ്മ അല്ല, ശരിക്കും എനിക്ക് അമ്മ തന്നെയാണ്. ആ അമ്മ തന്ന 5000 രൂപ കൊണ്ട് കച്ചവടം ചെയ്താണ് ഞാന്‍ ഇവിടം വരെ എത്തിയത്. അതിനു എനിക്ക് പറ്റിയ ഒരാളെ കിട്ടി. ജോണ്‍ ശരിക്കും എന്റെ കൂടപ്പിറപ്പിനെ പോലെത്തെന്നെയാണ്. ഞങ്ങള്‍ തമ്മില്‍ ഇന്നുവരെ ഒരു കരാറും ഇല്ല. കൊച്ചി പശ്ചാത്തലമാക്കി ഒരു സിനിമ ചെയ്യണമെന്നായിരുന്നു എന്റെ ആഗ്രഹം.

എങ്ങിനെയാണ് ഇവിടെ വരെ എത്തിയതെന്ന് അറിയില്ല. എനിക്ക് ആരുടെയും പിന്തുണ ഉണ്ടായിട്ടില്ല. ഞാന്‍ ഒറ്റക്ക് തന്നെയാണ് ഇത് ചെയ്തത്. എന്നോട് എല്ലാവരും ചോദിച്ചു പുതുമുഖങ്ങളെ വച്ച് ചെയ്താല്‍ വിജയിക്കുമോ എന്ന്. അതൊന്നും എനിക്ക് പ്രശ്‌നമല്ല എന്നാണ് ഞാന്‍ പറഞ്ഞത്. ഞാനൊരു ആക്രിക്കച്ചവടക്കാരനാണ്. ഞാന്‍ എല്ലാ തൊഴിലും ചെയ്തു ജീവിച്ച വ്യക്തിയാണ്. എനിക്ക് വലിയ വിദ്യാഭ്യസമൊന്നുമില്ല. മീന്‍ കച്ചവടം ചെയ്തിട്ടുണ്ട്. അപ്പോഴും എനിക്ക് കൊച്ചിയെ അറിയാം. അവിടുത്തെ ജനങ്ങളെ എനിക്കറിയാം. അതുകൊണ്ടാണ് കൊച്ചിയിലെ കഥ പറയുന്ന സിനിമ ചെയ്തത്.'
SHARE THIS PAGE!

Related Stories

See All

കപ്പലണ്ടി വിറ്റു, ആക്രികച്ചവടം നടത്തി.. ഇന്ന് സിനിമാ നിർമാതാവ്; രാജു ഗോപി ചിറ്റത്തിന്റെ കഥ

കേരളത്തിലെ ഒരു ഡാൻസ് ട്രൂപ്പിന്റെ പശ്ചാത്തലത്തിൽ ജോൺസൻ ജോൺ ഫെർണാണ്ടസ് ...

Article |01.Jul.2022

മലയാള ചലച്ചിത്ര രംഗത്തേയ്ക് പുത്തൻ ഗാനരചയിതാവ് അജയ് വെള്ളരിപ്പണ

ലളിത ഗാനങ്ങൾ, ഭക്തിഗാനങ്ങൾ, ടി വി സീരിയൽ ഗാനങ്ങൾ എന്നിവയുടെ  രചന ...

Article |30.Jun.2022

ഫോട്ടോഗ്രാഫറായ ചലച്ചിത്ര ബാലതാരം ജിയോൻ

ജോളിമസ് സംവിധാനം ചെയ്ത റെഡ് ഷാഡോ എന്ന മലയാള സിനിമയിൽ സിബി എന്ന ...

Article |05.May.2022

ഡാലിയായി ബേബി അക്ഷയ

ജോളിമസ് സംവിധാനം നിർവഹിച്ചിരിക്കുന്ന സൈക്കോ ത്രില്ലെർ ചിത്രമാണ് റെഡ് ...

Article |27.Apr.2022


Advertisement

Latest Update







Advertisement

Photo Shoot

See All
Advertisement

Photos