ദുബായ് : ഡബ്ലിയു ഐക്കൺ അവാർഡ് 2025 പ്രഖ്യാപിച്ചു. ആഗസ്റ്റ് 30 2025 ശനിയാഴ്ച ഷെയ്ഖ് സായിദ് റോഡ് അൽ വാസൽ ,ഫലഖ് തയ്യബ് പ്ലാന്റിനം ഹാളിൽ വച്ച് നടക്കുന്ന ചടങ്ങിൽ പുരസ്‌കാരങ്ങൾ വിതരണം ചെയ്യും. വിവിധ മേഖലകളിലെ വനിതകളുടെ സംഭാവനകളെയും നേത്രത്വത്തെയും പരിഗണിച്ചാണ് അവാർഡ് നൽകുന്നത് എന്ന് സംഘാടകർ പറഞ്ഞു.
യു എ ഇ സ്ഥാപക പിതാവായ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ വനിതകളുടെ പങ്കു രാജ്യത്തിന്റെ പുരോഗതിക്കായി അനിവര്യമാണെന്ന് പ്രഖ്യാപിച്ചത്തിനോട് അനുബന്ധിച്ചാണ് 2015 മുതൽ ഔദോഗ്യമായി വനിതാ ദിനം ആഘോഷിച്ചു തുടങ്ങിയത്.
പ്രതിവർഷം പ്രത്യേക തീമിനെ അടിസ്ഥാനമാക്കി ദിനാചരണം നടക്കുന്നു.വിദ്യാഭ്യാസം,സംരംഭകത്വം ,നേതൃപാടവം ,രാജ്യനിർമ്മാണം തുടങ്ങി വിവിധ വനിതകൾ തെളിയിച്ച കഴിവുകൾക്കുള്ള അംഗീകാരവും പിന്തുണയുമാണ് ആഘോഷത്തിന്റെ പ്രധാനലക്ഷ്യം.ദുബായ് ,അബുദാബി,ഷാർജ തുടങ്ങിയ എമിറ്റേറ്റുകളിൽ വിവിധ സാംസ്‌കാരിക പരിപാടികളും സെമിനാറുകളും സമ്മേളനങ്ങളും സംഘടിപ്പിക്കുന്നു.
ദീർഘ വീക്ഷണത്തോടെയുള്ള സ്ത്രീ ശാക്തീകരണമാണ് യു എ ഇ ഭരണകൂടം മുന്നോട്ടുവയ്ക്കുന്നത്. അതിനുത്തമ ഉദാഹരണങ്ങളാണ് കഴിഞ്ഞ നാളുകളിൽ വിവിധ മേഖലകളിലെ വനിതകളുടെ നേട്ടങ്ങൾ .ക്യാപറ്റൻ ഐഷ അൽ മൻസൂരി ,എത്തിഹാദ് എയർ ഐർവേസിൽ ഉള്ള ആദ്യ വനിതാ ക്യാപറ്റൻ ഐഷ അൽ മൻസൂരി. യു എ ഇ യുടെ ആദ്യ സിനിമ സംവിധായിക നയ്‌ല അൽ ഖാജാ,ഡോ. ഹൂറിയ കാസിം, രാജ്യത്തെ ആദ്യത്തെ വനിതാ സർജൻ, നൂറ അൽ മസ്‌തൂഷി, ആദ്യത്തെ വനിതാ അസ്ട്രോനോട്ട്, നാസ ബഹിരാകാശ പ്രോഗ്രാമിൽ വിജയം കൈവരിച്ചിരിക്കുകയാണ്. ദുബായ് ബിസിനസ് കൗൺസിൽ സ്ഥാപക ഡോ .രാജ ഈസ അൽ ഗുർഗ്, ഈസ സലേഹ് അൽ ഗുർഗ് ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടർ ആണ് . ഷമ്മ അൽ മസ്‌റൂയി, യുവത്വപരിഷ്കരണ മന്ത്രിയും സമുദായ വികസന മന്ത്രിയും ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയുമാണ്. ഇന്റർനാഷണൽ കോപ്പറേഷൻ മിനിസ്റ്റർ, എക്സ്പോ 2020 യുടെ ഡയറക്ടർ ജനറൽ ,യുഎഇ അന്താരാഷ്ട്രപ്രതിനിധിയുമായ റീം അൽ ഹാഷ്മി തുടങ്ങി എല്ലാ മേഖലകളിലും വനിതകളുടെ പ്രാതിനിധ്യം വർധിച്ചിരിക്കുന്നു.