യു.എ.ഇ സുവർണ്ണജൂബിലി 50 ദിവസം നീളുന്ന ക്യാമ്പയിനുമായി ലുലു ... പ്ലസ് വൺ കാർഗോ പ്രവർത്തനമാരംഭിച്ചു ... പുതിയൊരു ചിത്രവുമായി "പത്തേമാരി" ടീം വീണ്ടും. ... ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് ദുബൈയില്‍ ഓങ്കോളജി സെന്റര്‍ തുറന്നു ... ദുബൈ, വേൾഡ് മലയാളി കൗൺസിൽ മിഡിലീസ്റ്റ് റീജിയൻ നടത്തിയ ഓണാഘോഷ പരിപാടികൾക്ക് ദുബൈ അബ്ജാദ് ഗ്രാൻ്റിൽ വർണ്ണാഭമായ കാലാസന്ധ്യയോടെ സമാപനം കുറിച്ചു ... ബിസിനസുകാരായ പ്രവാസി ദമ്പതികൾക്ക് ഗോൾഡൻ വിസ. ... രുചിഭേദങ്ങളുടെ സംഗമവേദിയായി ലുലു ഭക്ഷ്യമേള ... മലയാളി ഫിനാൻഷ്യൽ അനാലിസ്റ്റിന് ഗോൾഡൻ വിസ ദുബൈ |മലയാളി ഫിനാൻഷ്യൽ അനാലിസ്റ്റിന് ഗോൾഡൻ വിസ . ... എക്സ്പോ 2020; വഴിയിൽ ഗംഭീരമായ ഉദ്ഘാടന ഗംഭീരം. ... ശൈഖ് മുഹമ്മദ് ബിൻ സായിദ് ബ്രിട്ടനിൽ. ... "; } ?>

FOOD

കൃതൃമ കളര്‍ ഭക്ഷണങ്ങളും ആരോഗ്യപ്രശ്നങ്ങളും

ബഹുഭൂരിഭാഗമാളുകളും ആരോഗ്യപ്രശ്നങ്ങളൊന്നും നോക്കാതെ നിരന്തരം കൃതൃമ നിറങ്ങള്‍ ചേര്‍ത്ത ഭക്ഷണങ്ങള്‍ കഴിക്കാറുണ്ട്. ദൂരവ്യാപകമായ ശാരീരിക -മാനസിക പ്രശ്നങ്ങളാണ് ഇത്തരത്തിലുള്ള ഭക്ഷണങ്ങള്‍ കഴിക്കുമ്ബോള്‍ നമ്മില്‍ പിടിപെടുക.

ക്യാന്‍സറുള്‍പ്പടെ ഒട്ടേറെ ആരോഗ്യപ്രശ്നങ്ങള്‍ കൃതൃമ നിറങ്ങള്‍ ചേര്‍ത്ത ഭക്ഷണത്തിലൂടെ പിടിപെടുമെന്ന് ലോക ആരോഗ്യ സംഘടനതന്നെ അവരുടെ വെബ്‌സൈറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. ആഗോളവല്‍ക്കരണം ഇന്ത്യയില്‍ നടപ്പിലായതിനുശേഷം കുത്തക വിദേശ കമ്ബനികള്‍ ഒന്നൊന്നായി ഇന്ത്യയിലേക്ക് വലിയ സാമ്ബത്തികലക്ഷ്യം ഉന്നംവെച്ചുകൊണ്ട് വരികയുണ്ടായി. അങ്ങനെയാണ് ഇന്ത്യന്‍ വിപണിയില്‍ കൃതൃമ നിറങ്ങളും മറ്റനേകം കൃതൃമ രാസവസ്തുക്കളും ചേര്‍ന്ന ഭക്ഷണം ലഭ്യമായിത്തുടങ്ങിയത്. ആരോഗ്യകാര്യങ്ങളില്‍ നല്ല ചിട്ടവട്ടങ്ങളിലൂടെ മുന്നേറിയ ഇന്ത്യക്കാരനെ ഇപ്പോള്‍, ഏതാണ്ട് മിക്കവരിലും രോഗങ്ങള്‍ വരാനുള്ള മുഖ്യകാരണം ഈ കുത്തകകമ്ബനികളുടെ കടന്നുകയറ്റംതന്നെയായിരുന്നു.

കൃതൃമ നിറങ്ങള്‍ ഉണ്ടാക്കുന്നആരോഗ്യപ്രശ്നങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം:

*കുട്ടികളിലും മുതിര്‍ന്നവരിലും ചൊറിച്ചിലുണ്ടാക്കും

*താരനും മുടികൊഴിച്ചിലും വട്ടച്ചൊറിയും തൊലി വിണ്ടുകീറലും കൂടുതലും കൃതൃമ നിറങ്ങള്‍ നമുക്ക് സമ്മാനിക്കുന്നവയാണ്.

*ശ്വസനപ്രശ്നങ്ങളും ആസ്തമയും ഉണ്ടാക്കുന്നതില്‍ പ്രധാനിയാണ് കൃതൃമ നിറങ്ങള്‍ ചേര്‍ത്ത ഭക്ഷണങ്ങള്‍

*ശ്വസനനാള കാന്‍സര്‍, ആമാശയ -വന്‍കുടല്‍ കാന്‍സര്‍, കിഡ്‌നി കാന്‍സര്‍ തുടങ്ങിയവയും കൃതൃമ നിറങ്ങള്‍ ചേര്‍ത്ത ഭക്ഷണം നമുക്കു സമ്മാനിക്കും.

*നമ്മുടെ കിഡ്നിയും ലിവറും തകരും.

*വിശപ്പില്ലായ്മ, വയറുവേദന, മൂത്രക്കടച്ചില്‍ തുടങ്ങിയവയ്ക്ക് കാരണമാവും

Views: 165Create Date: 07/07/2021
SHARE THIS PAGE!