ദുബായ് :ചിറകുള്ള ചിന്തകൾ തളിർക്കുന്ന നാമ്പുകൾ എന്ന പ്രമേയത്തിൽ പതിനഞ്ചാമത് ദുബായ് സിറ്റി സാഹിത്യോത്സവ് സമാപിച്ചു. ബർദുബൈ സെക്ടർ ഒന്നാം സ്ഥാനത്തും അവീർ, റാഷിദിയ എന്നീ സെക്ടറുകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി. അഭിനവ് കൃഷ്ണ പ്രകാശൻ പുരുഷ വിഭാഗത്തിലെ സർഗ പ്രതിഭയായും ഹവാ മുസമ്മിൽ സ്ത്രീ വിഭാഗത്തിലെ സർഗ്ഗ പ്രതിഭയായും തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ഷിബിലി ബർദുബൈ സാഹിത്യോത്സവ് കലാപ്രതിഭയായി തിരഞ്ഞെടുക്കപ്പെട്ടു .
ഊദ് മേത്ത ഗ്ലെൻ്റെൽ ഇൻ്റർനാക്ഷണൽ സ്‌കൂളിൽ സംഘടിപ്പിക്കപ്പെട്ട സാഹിത്യോത്സവ് ഐ സി എഫ് യുഎഇ നാഷനൽ സെക്രട്ടറി അബ്ദുസ്സലാം മാസ്റ്റർ കാഞ്ഞിരോട് ഉൽഘാടനം ചെയ്തു
റാഷിദിയ്യ കറാമ,ബർദുബായ്, അവീർ ,മദാം , സത് വ എന്നീ സെക്ടറുകളിൽ നിന്ന് 34 യൂണിറ്റുകളിലെ 200 ൽ പരം പ്രതിഭകൾ സാഹിത്യോത്സവിൽ മാറ്റുരച്ചു. രാവിലെ 9 മണിക്ക് ആരംഭിച മത്സരങ്ങൾ വൈകുന്നേരം എട്ട് മണി വരെ നീണ്ടു നിന്നു. സാംസ്കാരിക സംഗമത്തിൽ ഫസൽ മട്ടന്നൂരിന്റെ അധ്യക്ഷ്യതയിൽ മുഖ്യാഥിതി അനൂപ് കേച്ചേരി പ്രഭാഷണം നടത്തി . ഐസിഎഫ് ഇൻ്റർ നാഷണൽ കൗൺസിൽ പ്രസിഡൻ്റ് അബ്ദുൽ അസീസ് സഖാഫി മമ്പാട്, ആർ എസ് സി ഗ്ലോബൽ ചെയർമാൻ ഫൈസൽ ബുഖാരി എന്നിവർ സംസാരിച്ചു. ഐസിഎഫ് , ആർ എസ് സി നാഷണൽ റീജ്യണൽ നേതാക്കൾ സംബന്ധിച്ചു.
വസന്തം തേടുന്ന വിത്തുകൾ എന്ന വിഷയത്തിൽ സാഹിത്യോത്സവ് നഗരിയിൽ നടന്ന സാംസ്കാരിക ഒത്തിരിപിൽ
മുഹമ്മദലി കിനാലൂർ,ദിലീപ് സി എൻ എൻ, ആഷിക് നെടുമ്പുര, അസി, റാഷിദ് മൂർക്കനാട് , എന്നിവർ സംബന്ധിച്ചു.
ദുബൈ സിറ്റി സോൺ ജനറൽ സെക്രട്ടറി മുബീൻ പാനൂർ സ്വാഗതവും എക്സിക്യൂട്ടീവ് സെക്രട്ടറി സക്കീർ കോട്ടക്കൽ നന്ദിയും പറഞ്ഞു.