ശ്രീനിവാസന്റെ നിര്യാണത്തിൽ ദുബായിൽ അനുസ്മരണ യോഗം ചേർന്നു; കേരളത്തിന് പുറത്തെ ആദ്യ ഔദ്യോഗിക ആദരാഞ്ജലി അർപ്പിച്ചു AKCAF EVENTS.

Written By
Posted Dec 22, 2025|386

News
ദുബായ്: മലയാളത്തിന്റെ പ്രിയ നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്റെ അപ്രതീക്ഷിത വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തിക്കൊണ്ട് AKCAF EVENTS (ഓൾ കേരള കോളേജ് അലുംനി ഫോറം ) അനുസ്മരണ യോഗം സംഘടിപ്പിച്ചു. കേരളത്തിന് പുറത്ത് ശ്രീനിവാസനായി സംഘടിപ്പിക്കപ്പെട്ട ആദ്യ അനുസ്മരണ ചടങ്ങുകളിൽ ഒന്നായിരുന്നു ഇത്. ദുബായിലെ AKCAF EVENTS ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു.

ചടങ്ങിൽ പ്രശസ്ത സാമൂഹിക പ്രവർത്തകനും പ്രഭാഷകനുമായ ജോർജ് ഓണത്തൂർ ശ്രീനിവാസന്റെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി പരിപാടി ഉദ്ഘാടനം ചെയ്തു. മലയാള സിനിമയിൽ സ്വാഭാവിക അഭിനയത്തിന്റെയും മൂർച്ചയുള്ള ഹാസ്യത്തിന്റെയും പുതിയ അധ്യായം കുറിച്ച പ്രതിഭയായിരുന്നു ശ്രീനിവാസനെന്ന് അദ്ദേഹം അനുസ്മരിച്ചു. 

ചടങ്ങിൽ പ്രമുഖ മാധ്യമപ്രവർത്തകൻ എം.സി.എ നാസർ, സാമൂഹിക പ്രവർത്തകൻ ഇ.കെ ദിനേശൻ തുടങ്ങിയവർ അനുശോചന പ്രസംഗങ്ങൾ നടത്തി. സാധാരണക്കാരന്റെ ജീവിതത്തിലെ പൊള്ളുന്ന സത്യങ്ങളെ ഹാസ്യത്തിൽ ചാലിച്ചു അവതരിപ്പിച്ച ശ്രീനിവാസന്റെ വിയോഗം മലയാള സിനിമയ്ക്കും സാംസ്‌കാരിക കേരളത്തിനും നികത്താനാവാത്ത നഷ്ടമാണെന്ന് മലയാള സിനിമ സംവിധായകൻ സജി സുരേന്ദ്രൻ  അഭിപ്രായപ്പെട്ടു. ചടങ്ങിൽ അക്കാഫ് പ്രസിഡന്റ് ചാൾസ് പോൾ,ജനറൽ സെക്രട്ടറി VS ബിജുകുമാർ  വൈസ്പ്രസിഡന്റ് ADV ആഷിക് തൈക്കണ്ടി അമർ പ്രേം,  അക്കാഫ് ചീഫ് കോർഡിനേറ്റർ അനൂപ് അനിൽ ദേവൻ, സെക്രട്ടറി കെ വി മനോജ്, ലേഡീസ് വിങ് വൈസ് പ്രസിഡന്റ്  ശ്രീജ സുരേഷ്, മഞ്ജു ശ്രീകുമാർ,സി എ ബിജു, മുഹമ്മദ് ജാബിർ, മോഹൻ ശ്രീധർ ,സുധീഷ് കണ്ണൂർ  എന്നിവർക്കൊപ്പം AKCAF EVENTS ഭാരവാഹികളും വിവിധ കോളേജ് അലുംനി പ്രതിനിധികളും സംബന്ധിച്ചു. പ്രവാസ ലോകത്തെ കലാ-സാംസ്‌കാരിക കൂട്ടായ്മകൾ അദ്ദേഹത്തിന്റെ സ്മരണയ്ക്ക് മുന്നിൽ ആദരാഞ്ജലികൾ അർപ്പിച്ചു.
SHARE THIS PAGE!

Related Stories

See All

ലോക തൊഴിലാളി ദിനം: ഹോട്ട്‌പാക്കിന്റെ 1,500 ജീവനക്കാർ ദുബായ് മിറക്കിള്‍ ഗാര്‍ഡനിൽ ഒത്തൊരുമിച്ചു

ദുബായ്: ലോക തൊഴിലാളി ദിനാചരണത്തിന്റെ ഭാഗമായി യു.എ.ഇ ആസ്ഥാനമായ പ്രമുഖ ...

News |01.May.2026

കാരുണ്യത്തിന്റെ തണലായി അമ്പലപ്പുഴ കുടുംബവേദി: 14 കുടുംബങ്ങൾക്കുള്ള താക്കോൽദാനം ഏപ്രിൽ 25-ന്

അമ്പലപ്പുഴ: സേവനത്തിന്റെ വിത്തുകൾ പാകി അശരണർക്ക് തണലായി മാറിയ ...

News |23.Apr.2026

അച്ചരപ്പാക്കത്തുനിന്നും ദുബായിലേക്ക്; തനത് തമിഴ് രുചികളുമായി ‘മന്ന മെസ്’ ഇനി പ്രവാസികൾക്ക് മുന്നിൽ

ദുബായ്: തമിഴ്‌നാട്ടിലെ തനത് നാടൻ ഭക്ഷണപ്രേമികളുടെ പ്രിയപ്പെട്ട ഇടമായ ...

News |17.Apr.2026

പ്രയത്നങ്ങളുടെ പൊൻതിളക്കം

പ്രയത്നങ്ങളുടെ പൊൻതിളക്കം – അക്ഷയ തൃതിയയിൽ "നവ്യ" കളക്ഷൻ അവതരിപ്പിച്ച് ...

News |17.Apr.2026

Latest Update

അക്കാഫ് ഇവന്റ്സ് ആരോഗ്യ-മനഃശാസ്ത്ര സെഷൻ സംഘടിപ്പിച്ചു

ദുബായ്: ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച് ഓൾ കേരള കോളേജസ് അലുമിനി ...

News |15.Apr.2026

തൃശ്ശൂർ പൂരത്തിന് മുന്നോടിയായി റമിലിയോ തങ്ങളുടെ 'പൂരം' പെർഫ്യൂം ഓഫ്‌ലൈൻ വിപണിയിലെത്തിക്കുന്നു; കോറൽ പെർഫ്യൂംസുമായി ധാരണാപത്രം ഒപ്പുവെച്ചു.

ഷാർജ:  ഡിജിറ്റൽ വിപണിയിൽ വലിയ വിജയം നേടിയ റമിലിയോയുടെ മുൻനിര ബ്രാൻഡായ ...

News |15.Apr.2026

Photo Shoot

See All

Photos