ദിലീപ് - മോഹൻലാൽ ടീമിൻ്റെ തകർപ്പൻ അഴിഞ്ഞാട്ടവുമായി "ഭ.ഭ. ബ"യിലെ ഗാനം ട്രെൻഡിങ്; ചിത്രത്തിൻ്റെ ബുക്കിങ്ങും ട്രെൻഡിങ്.

Written By
Posted Dec 17, 2025|5

News
ജനപ്രിയ നായകൻ ദിലീപിനെ നായകനാക്കി, ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന 'ഭ.ഭ.ബ' യിലെ ആദ്യ ഗാനം പുറത്ത്. "അഴിഞ്ഞാട്ടം" എന്ന ടൈറ്റിലോടെ പുറത്ത് വന്നിരിക്കുന്ന ഈ ഗാനം അക്ഷരാർത്ഥത്തിൽ ഒരു ആഘോഷമാണ് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. എം ജി ശ്രീകുമാർ, വിനീത് ശ്രീനിവാസൻ, നിരഞ്ജ് സുരേഷ് എന്നിവർ ചേർന്ന് ആലപിച്ച ഗാനത്തിന് വരികൾ രചിച്ചത് വിനായക് ശശികുമാർ ആണ്. ഷാൻ റഹ്മാൻ ആണ് ഈ ഗാനത്തിന് ഈണം പകർന്നത്. ദിലീപും മോഹൻലാലും ചുവട് വെക്കുന്ന ഈ ത്രസിപ്പിക്കുന്ന ഗാനത്തിന് നൃത്തം ഒരുക്കിയത് സാൻഡി മാസ്റ്റർ ആണ്. ഇരുവരുടെയും തകർപ്പൻ നൃത്ത ചുവടുകൾ തന്നെയാണ് ഗാനത്തിൻ്റെ ഏറ്റവും വലിയ ഹൈലൈറ്റ്. നവാഗതനായ ധനഞ്ജയ് ശങ്കർ സംവിധാനം ചെയ്ത ചിത്രം 2025 ഡിസംബർ 18 നാണ് ആഗോള റിലീസായി എത്തുക. ദിലീപിനൊപ്പം വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ എന്നിവരും നിർണ്ണായക വേഷങ്ങൾ ചെയ്യുന്ന ഈ തകർപ്പൻ മാസ് കോമഡി ആക്ഷൻ എന്റെർറ്റൈനെർ ചിത്രത്തിൽ, തീയേറ്ററുകളെ പൂരപ്പറമ്പാക്കുന്ന വമ്പൻ അതിഥി വേഷത്തിൽ ആണ് മലയാളത്തിൻ്റെ മഹാനടൻ മോഹൻലാൽ എത്തുന്നത്. കോ പ്രൊഡ്യൂസേർസ്- ബൈജു ഗോപാലൻ, വി.സി. പ്രവീൺ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- കൃഷ്ണമൂർത്തി. ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രത്തിന്റെ കേരളത്തിലെ ഡിസ്ട്രിബൂഷൻ പാർട്ണർ. ഭ ഭ ബയുടെ ഓൺലൈൻ ബുക്കിങ് ആരംഭിച്ചു. ഗംഭീര ബുക്കിങ്ങാണ് ആദ്യ മണിക്കൂറുകളിൽ ലഭിക്കുന്നത്.

ചിത്രത്തിൻ്റെ സെൻസറിങ് ഇന്ന് പൂർത്തിയായി. U/A 13+ സർട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചത്. ചിത്രത്തിൻ്റെ കേരളത്തിലെ ഓൺലൈൻ ടിക്കറ്റ് ബുക്കിംഗും ഉടൻ ആരംഭിക്കും. ചിത്രത്തിൻ്റെ ട്രെയ്‌ലർ ദിവസങ്ങൾക്ക് മുൻപ് പുറത്ത് വരികയും വമ്പൻ പ്രേക്ഷക പ്രതികരണം നേടുകയും ചെയ്തിരുന്നു. ആദ്യാവസാനം പ്രേക്ഷകർക്ക് ആഘോഷം സമ്മാനിക്കുന്ന രീതിയിൽ ആണ് ചിത്രം അവതരിപ്പിക്കുന്നത് എന്ന സൂചനയാണ് ട്രെയ്‌ലർ നൽകിയത്. അതിനോട് ചേർന്ന് നിൽക്കുന്ന രീതിയിലാണ് ഇപ്പൊൾ റിലീസ് ചെയ്ത ഗാനവും അവതരിപ്പിച്ചിരിക്കുന്നത്.

ദിലീപ്, വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ എന്നിവർക്കൊപ്പം മോഹൻലാലിൻറെ ഒരു മാസ്സ് അഴിഞ്ഞാട്ടവും പ്രേക്ഷകരെ കാത്തിരിക്കുന്നുണ്ട് എന്നാണ് ട്രെയ്‌ലർ, ഗാനം എന്നിവ കാണിച്ചു തരുന്നത്. സംഘട്ടനവും, ഹാസ്യവും പാട്ടും, നൃത്തവുമെല്ലാം കോർത്തിണക്കി പ്രേക്ഷകർക്ക് ഒരു ഗംഭീര തീയേറ്റർ അനുഭവം സമ്മാനിക്കാനുള്ള ഒരുക്കത്തിലാണ് ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർ. ടീസർ, ട്രെയ്‌ലർ, ഗാനം എന്നിവയിലൂടെ ചിത്രത്തെ കുറിച്ചുള്ള പ്രേക്ഷക പ്രതീക്ഷകൾ വാനോളം ഉയർന്നിട്ടുണ്ട്. ജനപ്രിയ നായകൻ ദിലീപിന്റെ ഒരു കംപ്ലീറ്റ് ഷോ വാഗ്ദാനം ചെയ്യുന്ന ചിത്രം,  യുവ പ്രേക്ഷകർക്കും കുടുബ പ്രേക്ഷകർക്കും ക്രിസ്മസ് വെക്കേഷൻ അടിച്ചു പൊളിക്കാൻ സാധിക്കുന്ന സിനിമാനുഭവം സമ്മാനിക്കാനാണ് ഒരുങ്ങുന്നത്.

"വേൾഡ് ഓഫ് മാഡ്‌നെസ്സ്" എന്ന ടാഗ് ലൈനോടെയാണ് ചിത്രം അവതരിപ്പിക്കുന്നത്. "ഭയം ഭക്തി ബഹുമാനം" എന്നതിന്റെ ചുരുക്ക രൂപമായിട്ടാണ് "ഭ.ഭ.ബ" എന്ന ടൈറ്റിലോടെ ചിത്രമെത്തുന്നത്. ഫാഹിം സഫർ, നൂറിൻ ഷെരീഫ് എന്നിവർ ചേർന്നാണ് ചിത്രം രചിച്ചിരിക്കുന്നത്. സിദ്ധാർത്ഥ് ഭരതൻ, ബൈജു സന്തോഷ് , ബാലു വർഗീസ്, സലിം കുമാർ, അശോകൻ, ദേവൻ, ബിജു പപ്പൻ, ജി. സുരേഷ് കുമാർ, നോബി, വിജയ് മേനോൻ, റിയാസ് ഖാൻ, സെന്തിൽ കൃഷ്ണാ, റെഡിൻ കിംഗ്സിലി (തമിഴ്), ഷമീർ ഖാൻ (പ്രേമലു ഫെയിം) ഷിൻസ്, ശരണ്യ പൊൻ വണ്ണൻ, നൂറിൻ ഷെറീഫ്, ധനശ്രീ, ലങ്കാ ലഷ്മി, കോറിയോഗ്രാഫർ സാൻ്റി എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. വമ്പൻ ബഡ്ജറ്റിൽ ഒരുക്കിയ ചിത്രം കോയമ്പത്തൂർ, പാലക്കാട്, പൊള്ളാച്ചി, കൊച്ചി ഭാഗങ്ങളിലായി ആണ് ചിത്രീകരിച്ചത്.

അഡീഷണൽ  തിരക്കഥയും സംഭാഷണവും- ധനഞ്ജയ് ശങ്കർ, ഛായാഗ്രഹണം - അർമോ, സംഗീതം - ഷാൻ റഹ്മാൻ, പശ്‌ചാത്തല സംഗീതം- ഗോപി സുന്ദർ,  എഡിറ്റിംഗ് - രഞ്ജൻ ഏബ്രഹാം, കലാസംവിധാനം - നിമേഷ് താനൂർ, പ്രൊഡക്ഷൻ കൺട്രോളർ സുരേഷ് മിത്രക്കരി, ആക്ഷൻ- കലൈ കിങ്സൺ, സുപ്രീം സുന്ദർ,  കോസ്റ്റ്യൂം ഡിസൈനർമാർ- ധന്യ ബാലകൃഷ്ണൻ, വെങ്കിട്ട് സുനിൽ (ദിലീപ്), മേക്കപ്പ്- റോണെക്സ് സേവ്യർ, നൃത്തസംവിധാനം- സാൻഡി, സൌണ്ട് ഡിസൈൻ-  സിങ്ക് സിനിമ, സൌണ്ട് മിക്സിംഗ്- അജിത് എ ജോർജ്, ട്രെയിലർ കട്ട്- എജി, വരികൾ - കൈതപ്രം ദാമോദരൻ നമ്പൂതിരി, വിനായക് ശശികുമാർ, മനു മഞ്ജിത്ത്, ഫിനാൻസ് കൺട്രോളർ- ശ്രീജിത്ത് മണ്ണാർക്കാട്, ചീഫ് അസോസിയേറ്റ് ഡയറക്ടർ - അനിൽ എബ്രഹാം, വി. എഫ്. എക്സ്- ഐഡൻറ് ലാബ്സ്, ഡിഐ- കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, കളറിസ്റ്റ്ഃ രമേഷ് സിപി, സ്റ്റിൽസ്- സെറീൻ ബാബു, പബ്ലിസിറ്റി ഡിസൈനുകൾ- യെല്ലോ ടൂത്ത്സ്, വിതരണ പങ്കാളി- ഡ്രീം ബിഗ് ഫിലിംസ്, ഓവർസീസ് വിതരണം- ഫാർസ് ഫിലിംസ്, സബ്ടൈറ്റിലുകൾ- ഫിൽ ഇൻ ദി ബ്ളാങ്ക്സ്, പ്രോജക്ട് മാനേജ്മെന്റ് പ്ലാറ്റ്ഫോം -ബിഹൈൻഡ് ദി സീൻ ആപ്പ്,  പ്രമോഷൻസ്-  ദി യൂനിയൻ, വിഷ്വൽ പ്രമോഷൻസ് - സ്‌നേക് പ്ലാന്റ് എൽഎൽപി, ആന്റി പൈറസി- ഒബ്സ്ക്യൂറ, പിആർഒ - വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.
SHARE THIS PAGE!

Related Stories

See All

ദിലീപ് - മോഹൻലാൽ ടീമിൻ്റെ തകർപ്പൻ അഴിഞ്ഞാട്ടവുമായി "ഭ.ഭ. ബ"യിലെ ഗാനം ട്രെൻഡിങ്; ചിത്രത്തിൻ്റെ ബുക്കിങ്ങും ട്രെൻഡിങ്.

ജനപ്രിയ നായകൻ ദിലീപിനെ നായകനാക്കി, ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ...

News |17.Dec.2025

നീരജ് മാധവ് അൽത്താഫ് സലീം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആദിത്യൻ ചന്ദ്രശേഖർ സംവിധാനം ചെയ്യുന്ന 'പ്ലൂട്ടോ' ചിത്രീകരണം പൂര്‍ത്തിയായി.

നീരജ് മാധവ് അൽത്താഫ് സലീം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആദിത്യൻ ...

News |16.Dec.2025

14-ാം വയസ്സിൽ 28 പുസ്തകങ്ങൾ രജിച്ച് ടൈം വേൾഡ് റിക്കാർഡിൽ ഇടം നേടി സജിനി വരദരാജൻ

14-ാം  വയസ്സിൽ  28 പുസ്തകങ്ങൾ  രജിച്ച് ടൈം വേൾഡ് റിക്കാർഡിൽ ഇടം നേടി ...

News |16.Dec.2025

ചരിത്രം കുറിച്ച് ‘കളങ്കാവൽ’ 2025ൽ ഏറ്റവും കൂടുതൽ രാജ്യങ്ങളിൽ പ്രദർശിപ്പിച്ച മമ്മൂട്ടി ചിത്രം.

ജി.സി.സി ഒഴികെയുള്ള വേൾഡ് വൈഡ് ഓവർസീസിൽ നിന്ന് മാത്രം 08 കോടിയോളം ചിത്രം ...

News |16.Dec.2025


Latest Update

ദിലീപ് - മോഹൻലാൽ ടീമിൻ്റെ തകർപ്പൻ അഴിഞ്ഞാട്ടവുമായി "ഭ.ഭ. ബ"യിലെ ഗാനം ട്രെൻഡിങ്; ചിത്രത്തിൻ്റെ ബുക്കിങ്ങും ട്രെൻഡിങ്.

ജനപ്രിയ നായകൻ ദിലീപിനെ നായകനാക്കി, ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ...

News |17.Dec.2025

സുരാജ് വെഞ്ഞാറമൂട് നായകനാകുന്ന 'റൺ മാമാ റൺ' ചിതീകരണം ആരംഭിച്ചു.

നല്ലൊരു ഇടവേളക്കു ശേഷം സുരാജ് വെഞ്ഞാറമൂട് മുഴുനീള ഹ്യൂമർകഥാപാത്രത്തെ ...

Article |16.Dec.2025

നീരജ് മാധവ് അൽത്താഫ് സലീം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആദിത്യൻ ചന്ദ്രശേഖർ സംവിധാനം ചെയ്യുന്ന 'പ്ലൂട്ടോ' ചിത്രീകരണം പൂര്‍ത്തിയായി.

നീരജ് മാധവ് അൽത്താഫ് സലീം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആദിത്യൻ ...

News |16.Dec.2025

കാംബസ്സിൻ്റെ തിളക്കവുമായി 'ആഘോഷം' ട്രയിലർ എത്തി.

വിദ്യാലയം എന്നു പറഞ്ഞാൽ ദേവാലയം പോലെയാണ്. ഓരോ വിദ്യാലയവും ...

Trailer |16.Dec.2025

14-ാം വയസ്സിൽ 28 പുസ്തകങ്ങൾ രജിച്ച് ടൈം വേൾഡ് റിക്കാർഡിൽ ഇടം നേടി സജിനി വരദരാജൻ

14-ാം  വയസ്സിൽ  28 പുസ്തകങ്ങൾ  രജിച്ച് ടൈം വേൾഡ് റിക്കാർഡിൽ ഇടം നേടി ...

News |16.Dec.2025

ചരിത്രം കുറിച്ച് ‘കളങ്കാവൽ’ 2025ൽ ഏറ്റവും കൂടുതൽ രാജ്യങ്ങളിൽ പ്രദർശിപ്പിച്ച മമ്മൂട്ടി ചിത്രം.

ജി.സി.സി ഒഴികെയുള്ള വേൾഡ് വൈഡ് ഓവർസീസിൽ നിന്ന് മാത്രം 08 കോടിയോളം ചിത്രം ...

News |16.Dec.2025

Photo Shoot

See All

Photos