ഡബ്ലിയു.എം.സി.ദുബായ് പ്രൊവിൻസ് കുടുംബ സംഗമം നടത്തി

Written By
Posted May 27, 2025|526

News
ദുബായ് :-  വേൾഡ് മലയാളി കൌൺസിൽ ദുബായ് പ്രൊവിൻസ് രണ്ടു ദിവസം നീണ്ടുനിന്ന കുടുംബസംഗമം ലക്ഷറി ഫാം ഹൌസിൻ നടക്കുകയുണ്ടായി. ജൂൺ 27 ബാക്കുവിൽ നടക്കാനിരിക്കുന്ന ഗ്ലോബൽ സമ്മേളനത്തിന്റെയും സെപ്റ്റംബർ 21 ന് ദുബായ് ക്രൗൺ പ്ലാസയിൽ നടക്കുന്ന ആർപ്പോ 2025 ഓണപരിപാടിയുടെയും ബ്രോഷറുകൾ അനാശ്ചാദനം വേൾഡ് മലയാളി കൌൺസിൽ  ഗ്ലോബൽ അംബാസിഡർ ഐസക് ജോൺ പട്ടാണി പറമ്പിൽ നിർവഹിച്ചു . ദുബായ് പ്രൊവിൻസ് ചെയർമാൻ വി.എസ്.ബിജുകുമാർ, പ്രസിഡന്റ്‌ ലാൽ ഭാസ്കർ, സെക്രട്ടറി ബേബി വർഗീസ്, ട്രഷറർ സുധീർ പൊയ്യാര, വൈസ് പ്രസിഡന്റ്‌ അഡ്വ. ഹാഹിക് തൈക്കണ്ടി, വനിതാ ഫോറം പ്രസിഡന്റ്‌ റാണി സുധീർ, ട്രഷറർ മേരാ ബേബി , ഗ്ലോബൽ വൈസ് പ്രസിഡന്റ്‌ ചാൾസ് പോൾ , അഡ്വൈസറി ബോർഡ്‌ അംഗം സി.യൂ. മത്തായി, വനിതാഫോറം പ്രസിഡന്റ്‌ എസ്തർ ഐസക് , മിഡിൽ ഈസ്റ്റ് വി.പി.തോമസ് ജോസഫ് , ട്രഷറർ ജൂഡിൻ ഫെർണാണ്ടസ് എന്നിവർ ആശംസകൾ പറഞ്ഞു. 

ദുബായ് പ്രോവിൻസിന്റെ വിവിധ ഫോറങ്ങളായ ബിസിനസ്, ആർട്സ് ആൻഡ് കൾച്ചറൽ, സ്പോർട്സ് ആൻഡ് ഗെയിംസ്, ലീഗൽ, ജോബ് സെൽ, ഡോക്ടെർസ്, ട്രാവൽസ് എന്നിവയുടെ തുടക്കവും, ജൂൺ 8 ന് നടക്കുന്ന ബ്ലഡ്‌ ഡോനെഷൻ ക്യാമ്പിന്റെ പ്രഖ്യാപനവും ചടങ്ങിലുണ്ടായിരുന്നു. അംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാ ,സംസ്കാരിക പരിപാടികൾക്ക് ജനറൽ കൺവീനർ സക്കറിയ, കൺവീനർമാരായ ആശ ചാൾസ്, അഡ്വ. ഷെഹസാദ്,  സച്ചിൻ എന്നിവർ മറ്റ് ഭാരവാഹികൾക്കൊപ്പം നേതൃത്വം വഹിച്ചു.
SHARE THIS PAGE!

Related Stories

See All

നെക്സിസ് -മെറ്റാവേഴ്സ് എമിറാത്തി വനിതാദിന പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു.

ദുബായ് : ഡബ്ലിയു  ഐക്കൺ അവാർഡ് 2025 പ്രഖ്യാപിച്ചു. ആഗസ്റ്റ് 30 2025 ശനിയാഴ്ച  ...

News |28.Aug.2025

39-ാമത് അബുദാബി ശക്തി അവാർഡ് പ്രഖ്യാപിച്ചു; ടികെ രാമകൃഷ്ണൻ പുരസ്കാരം ഡോ. എ. കെ. നമ്പ്യാർക്ക്

അബുദാബി: മലയാളത്തിലെ സർഗ്ഗധനരായ എഴുത്തുകാരെ കണ്ടെത്തി ...

News |23.Aug.2025

പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിൽ ഏജന്‍റുമാരുടെ ഇടപെടലിനെതിരെ പരാതികൾ വ്യാപകം

ദുബൈ: പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിൽ ഏജന്‍റുമാരുടെ ...

News |23.Aug.2025

2025 ലെ ആദ്യ പാദത്തിൽ ഉംറക്കെത്തിയ ആകെ തീർഥാടകരുടെ എണ്ണം 1.52 കോടി

മക്ക: 2025 ലെ ആദ്യ പാദത്തിൽ ഉംറക്കെത്തിയ ആകെ തീർഥാടകരുടെ എണ്ണം 1.52 കോടി ...

News |22.Aug.2025


Latest Update







Photo Shoot

See All

Photos