ഡബ്ല്യു.എം.സി അബൂദബി ഓണാഘോഷം വര്‍ണാഭമായി

Written By
Posted Oct 08, 2026|8

News
അബുദാബി: വേള്‍ഡ് മലയാളി കൗണ്‍സില്‍ (ഡബ്ല്യു.എം.സി) അബൂദബിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച 'ഗ്ലോബല്‍ ഓണം ഡേ 1' ആഘോഷം അബൂദബി ഇന്ത്യന്‍ സോഷ്യല്‍ സെന്ററില്‍ നടന്നു. മുഖ്യാതിഥികളായ ടി.പി ശ്രീനിവാസന്‍, റിമാ കല്ലിങ്കല്‍, സിദ്ധാര്‍ത്ഥ് ബാലചന്ദ്രന്‍ എന്നിവര്‍ ഭദ്രദീപം തെളിയിച്ച് ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു. 

കേരളത്തിന്റെ തനിമ വിളിച്ചോതുന്ന വിവിധ കലാപരിപാടികള്‍ ചടങ്ങിന് മാറ്റുകൂട്ടി. പിന്നല്‍ തിരുവാതിര, കഥകളി, ഭരതനാട്യം, തിരുവാതിര, മോഹിനിയാട്ടം, കളരിപ്പയറ്റ് എന്നിവയോടൊപ്പം ഫാഷന്‍ ഷോ, ഫ്യൂഷന്‍ ചെണ്ടമേളം, കേരളത്തിലെ വിവിധ ജില്ലകളിലൂടെയുള്ള സംഗീത യാത്ര, ലൈവ് ഡി.ജെ എന്നിവയും അരങ്ങേറി.  

ഡബ്ല്യു.എം.സി അബൂദബി എക്‌സിക്യൂട്ടീവ് കമ്മിറ്റി ചെയര്‍മാന്‍ പോള്‍ വടശ്ശേരി, പ്രസിഡന്റും പ്രോഗ്രാം കണ്‍വീനറുമായ മേരി തോമസ്, ജനറല്‍ സെക്രട്ടറിയും പ്രോഗ്രാം കണ്‍വീനറുമായ നിധി പോള്‍, വൈസ് ചെയര്‍മാന്‍ റാണി സ്റ്റാലിന്‍, ജോയിന്റ് സെക്രട്ടറി ഷൈബ കരുണാകരന്‍, ട്രഷറര്‍ മോഹന്‍ കരിക്കല്‍, ജോയിന്റ് ട്രഷറര്‍ നവീന്‍ വില്‍സണ്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ഡബ്ല്യു.എം.സി മിഡിലീസ്റ്റില്‍ ഉള്‍പ്പെട്ട 50 വര്‍ഷം പൂര്‍ത്തിയാക്കിയ ഏഴ് അംഗങ്ങളെ ആദരിച്ചു. ഡബ്ല്യു.എം.സി ഗ്ലോബല്‍ ഭാരവാഹികളായ ചെയര്‍മാന്‍ ഐസക് ജോണ്‍ പട്ടാണി പറമ്പില്‍, പ്രസിഡന്റ് ബേബി മാത്യു സോമത്തീരം, സെക്രട്ടറി മൂസ കോയ, അംബാസിഡര്‍ ജോണി കുരുവിള, ചാള്‍സ് പോള്‍, സി.യു മത്തായി, സി.എ ബിജു, എസ്തര്‍ ഐസക്, വി.എസ് ബിജുകുമാര്‍, മിഡിലീസ്റ്റ് ഭാരവാഹികളായ സന്തോഷ് കേട്ടത്ത്, വിനേഷ് മോഹന്‍, ജൂഢിന്‍ ഫെര്‍ണാണ്ടസ് ആശംസകള്‍ അറിയിച്ചു. വനിതാ വിഭാഗം, യുവജന വിഭാഗം ഭാരവാഹികളായ ശീതള്‍ മോഹന്‍, അനിത ജോസഫ്, ബെറ്റ്‌സി നവീന്‍, ടിമ്മി തോമസ്, ജുബി ജോണ്‍, അരുണ്‍ ആന്‍ഡ്രൂസ്, ജെസ്വിന്‍ പോള്‍സണ്‍, ഡൈസണ്‍ ഡാവി എന്നിവരും സംഘാടനത്തിന് ഏകോപനം നല്‍കി.
SHARE THIS PAGE!

Related Stories

See All

ഡബ്ല്യു.എം.സി അബൂദബി ഓണാഘോഷം വര്‍ണാഭമായി

അബുദാബി: വേള്‍ഡ് മലയാളി കൗണ്‍സില്‍ (ഡബ്ല്യു.എം.സി) അബൂദബിയുടെ ...

News |08.Oct.2026

ഡബ്ലിയു.എം.സി. ദുബായ് പ്രൊവിൻസിന്റെ അർപ്പോ 2026 ന് സമാപനം

ദുബായ്: വേൾഡ് മലയാളി കൌൺസിൽ ദുബായ് പ്രൊവിൻസ് ഒരുക്കിയ 'ആർപ്പോ 2026' ഓണഘോഷം ...

News |06.Oct.2026

Mark & Save ‘Million Dreams’ ക്യാമ്പയിൻ പ്രഖ്യാപിച്ചു

ദുബൈ: യുഎഇയിലെ പ്രമുഖ ഹൈപ്പർമാർക്കറ്റ് ശൃംഖലയായ Mark & Save ‘Million Dreams’ എന്ന പുതിയ ...

News |28.Sep.2026

തൂഫാൻ ഗോൾ

മയക്കുമരുന്നിനെതിരെ യുവതയുടെ സർഗാത്മക ശബ്ദം: ‘ തൂഫാൻ ഗോൾ ’ റീൽസ് ...

News |28.Sep.2026

Latest Update

കാർബൺ ഡയോക്‌സൈഡ് പുറന്തള്ളൽ 40% വരെ കുറവ്, പരിസ്ഥിതി സൗഹൃദ ഉൽപ്പന്ന നിർമാണത്തിൽ 96% റെക്കോർഡുമായി ഹോട്ട്‌പാക്ക്

ദുബായ്,: കാർബൺ ഡയോക്‌സൈഡ് പുറന്തള്ളലിൽ 30 മുതൽ 40 % വരെ കുറവ് വരുത്തി, ഉൽപ്പന്ന ...

News |22.Sep.2026

പ്രൊഫറ്റ് ലെഗസി സമ്മിറ്റ് ശ്രദ്ധേയമായി; പ്രമുഖർ പങ്കെടുത്തു

ഷാർജ: ഐ.സി.എഫ് ഷാർജ ഗ്രാൻഡ് മീലാദ് സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ...

News |01.Sep.2026

Photo Shoot

See All

Photos