ചെല്ലക്കാറ്റ് സിനിമയുടെ ഓഡിയോ ടീസര്‍ പുറത്തിറങ്ങി

Written By
Posted Jun 13, 2021|495

Music
നര്‍മ്മവും ആകാംക്ഷയും കോര്‍ത്തിണക്കി മാറ്റത്തിന്റെ ഇളം തെന്നലായി വരുന്ന ചെല്ലക്കാറ്റ് സിനിമയുടെ ഓഡിയോ ടീസര്‍ പുറത്തിറങ്ങി.നവാഗതനായ ജോളിമസ് സംവിധാനം ചെയ്യുന്ന ഈ സിനിമയില്‍ ആറ് പാട്ടുകളാണ് ഉള്‍പ്പെടുത്തിയിരിയ്ക്കുന്നത് . സംവിധായകന്റെ കഥയ്ക്ക് , പ്രശസ്ത യുവ സാഹിത്യകാരനായ മേനംകുളം ശിവ പ്രസാദ് തിരക്കഥയും സംഭാഷണവും ഒരുക്കി. 

എം.ജി ശ്രീകുമാര്‍, വിതു പ്രതാപ് , അരിസ്റ്റോ സുരേഷ് , ജി ശ്രീറാം,സരിത രാജീവ്,സ്‌റ്റെഫി ബാബു,ബിജു ഗോപാല്‍ എന്നിവരാണ് ചെല്ലക്കാറ്റ് സിനിമയിലെ അതിമനോഹരമായ ഗാനങ്ങള്‍ ആലപിച്ചത്. അനില്‍ പീറ്ററും ബൈജു അഞ്ചലുമാണ് സംഗീത സംവിധായകര്‍. 
അജയ് വെള്ളരിപ്പണ, മേനംകുളം ശിവ പ്രസാദ് എന്നിവര്‍ ഗാനരചന നടത്തി. 

ഈ ആറ് ഗാനങ്ങളും സിനിമയുടെ കഥാഗതിയില്‍ നിര്‍ണ്ണായകമാണ്. മലയാള സിനിമയില്‍ വീണ്ടും ഗാനവസന്തമൊരുക്കുന്ന സിനിമയായി ചെല്ലക്കാറ്റ് മാറി. മികച്ച കഥയും ഗാനങ്ങളുമാണ് റിറ്റ്‌സ് നിര്‍മ്മിയ്ക്കുന്ന ചെല്ലക്കാറ്റ് സിനിമയുടെ ഹൈലൈറ്റ് . 
എഫ്.എഫ്.എസ് ഫിലിം സൊസൈറ്റിയിലെ അംഗങ്ങളായ മനു മോഹന്‍, ഹരി കെ സര്‍ഗ്ഗം, ശ്രീമംഗലം അശോക് കുമാര്‍, കിരണ്‍, മണക്കാട് അയ്യപ്പന്‍, ദീപ വി.എസ്, ബേബി അക്ഷയ, സ്വപ്‌ന ക്രിസ്റ്റി, മയൂരി, അനില്‍ കൃഷ്ണന്‍, അജോണ്‍ ജോളിമസ്,നവീന്‍, ഷാജി ചീനിവിളയില്‍, സ്റ്റാന്‍ലി പുത്തന്‍പുരയ്ക്കല്‍, അരുണ്‍ കുരുശുംമൂട്ടില്‍, കോവില്ലൂര്‍ രാധാകൃഷ്ണന്‍, അനൂപ്, അര്‍ജുന്‍, അനില്‍ പീറ്റര്‍, അഷ്ടമി, ശില്പ, ജിയോന്‍, അതുല്‍, ആദിത്യ, റയാന്‍, പവിത്ര, കാര്‍ത്തിക എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നു. ജിട്രസ്‌ യോഹന്നാന്‍ ചെല്ലക്കാറ്റ് സിനിമയുടെ ഛായാഗ്രഹണം നിര്‍വഹിച്ചു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : മണക്കാട് അയ്യപ്പന്‍, പ്രോജക്റ്റ് കോ ഓര്‍ഡിനേറ്റര്‍ : സതീഷ് മരുത്തിങ്ങല്‍, പി.ആര്‍.ഒ : എ.എസ് പ്രകാശ് , എഡിറ്റര്‍ : വിഷ്ണൂ കല്യാണി, മേയ്ക്കപ്പ് : രതീഷ് രവി, ആര്‍ട്ട് : രാജീവ്,അനൂപ്, സ്റ്റില്‍സ് : തുമ്പക്കാരന്‍, യൂണിറ്റ് : എച്ച്.ഡി സിനിമ കമ്പനി, അസോസിയേറ്റ് ഡയറക്റ്റര്‍ : ബിജു സംഗീത് എന്നിവരാണ് ചിത്രത്തിലെ പ്രധാന അണിയറ പ്രവര്‍ത്തകര്‍. 

നിസാര മ്യൂസിക് വര്‍ക്ക് സ്റ്റേഷന്‍ , ബെന്‍സന്‍ സ്റ്റുഡിയോ, ബ്രോഡ്‌ലാന്‍ഡ് അറ്റ്‌മോസ് എന്നീ മ്യൂസിക് സ്റ്റുഡിയോകളിലാണ് പാട്ട് റെക്കോര്‍ഡ് ചെയ്തത്. രാജീവ് ശിവ, കിലിംങ്ങ്‌സ്റ്റന്‍, സച്ചിന്‍ സതീശന്‍, ബൈജു അഞ്ചല്‍ എന്നിവരാണ് ഓര്‍ക്കസ്ട്ര ടീം. തിരുവനന്തപുരത്തെ മലയോര പ്രദശങ്ങളാണ് ചെല്ലക്കാറ്റ് സിനിമയുടെ ലൊക്കേഷന്‍.
SHARE THIS PAGE!

Related Stories

See All

പിടി പൂച്ചിയേ കൊച്ചാപ്പൂ, മൂപ്പൻ അലറി! ശ്രീജിത്ത് ഗുരുവായൂർ ഒരുക്കുന്ന പൂച്ചി വരുന്നു

നാടോടി കഥകളുടേും ഐതിഹ്യങ്ങളുടേയും മുത്തശ്ശി കഥകളുടേയുമൊക്കെ ...

Music |27.Jul.2022

ഗൃഹാതുരത തുളുമ്പും ഇന്നലെകള്‍ , നജിം അര്‍ഷാദിന്റെ ഗാനം ശ്രദ്ധ നേടുന്നു

ഗൃഹാതുരത എന്നും മലയാളികള്‍ക്ക് പ്രിയപ്പെട്ട ഒന്നാണ്. വയലുകള്‍, ...

Music |14.Jul.2022

സ്ത്രീകള്‍ക്കുള്ള പ്രചോദനമായി ഒരുങ്ങിയ തിരതാളം എന്ന മ്യൂസിക് ആൽബം

സ്ത്രീകള്‍ക്കുള്ള പ്രചോദനമായി ഒരുങ്ങിയ ‘തിരതാളം’  എന്ന മ്യൂസിക് ആൽബം ...

Music |07.Jul.2022

കുരിശിൽ ദീപമായി ക്രിസ്ത്യൻ ഡിവോഷണൽ വീഡിയോ ആൽബം റിലീസ് ചെയ്തു

സ്റ്റാലിൻ പുത്തൻപുരയ്ക്കൽ സംവിധാനം ചെയ്തിരിക്കുന്ന ഈ  ആൽബം സംഗീതം ...

Music |29.Apr.2022


Latest Update







Photo Shoot

See All

Photos