ദാവണിയുടുത്ത് നാടൻ പെൺകുട്ടിയായിട്ടാണ് ഇത്തവണ ശ്രീലക്ഷ്മി എത്തിയിരിക്കുന്നത്. കൈനിറയെ വളകളും ജിമിക്കി കമ്മലുമൊക്കെ താരത്തിന്റെ ലുക്ക് കൂടുതൽ പൂർണമാക്കി.

അടുത്തിടെ തന്റെ പ്രണയത്തെക്കുറിച്ച് ശ്രീലക്ഷ്മി തുറന്നു പറഞ്ഞിരുന്നു. ഇതിന് പിന്നാലെ താരം ഉടനെ വിവാഹിതയാകുന്നു എന്ന തരത്തിൽ വീഡിയോയും പ്രചരിച്ചിരുന്നു. ആറ് വർഷമായി ഒരാളുമായി പ്രണയത്തിലാണെന്ന് ശ്രീലക്ഷ്മി പറഞ്ഞു. അഭിനയരംഗത്തുള്ള ആളല്ല അദ്ദേഹമെന്നും വീട്ടുകാർക്കൊക്കെ അറിയാമെന്നും താരം പറഞ്ഞിരുന്നു.
പ്ലസ് വൺ, പ്ലസ് ടുവിൽ വച്ചായിരുന്നു അദ്ദേഹവുമായി പരിചയപ്പെട്ടത്. ട്യൂഷൻ ക്ലാസിൽ വച്ചാണ് പരിചയപ്പെട്ടതെന്നും പിന്നീട് ഫെയ്സ്ബുക്കിലൂടെ സുഹൃത്തുക്കളാവുകയും പ്രണയത്തിലാവുകയുമായിരുന്നുവെന്ന് ശ്രീലക്ഷ്മി പറഞ്ഞിരുന്നു. ആദ്യം പ്രണയം പറഞ്ഞത് താൻ തന്നെ ആയിരുന്നുവെന്നും ശ്രീലക്ഷ്മി പറഞ്ഞിരുന്നു. ജോസ് എന്നാണ് അദ്ദേഹത്തിന്റെ പേരെന്നും ഇന്റർകാസ്റ്റ് വിവാഹമായിരിക്കുമെന്നും താരം പറഞ്ഞിരുന്നു.
സീ കേരളത്തിലെ കാർത്തിക ദീപം എന്ന സീരിയലിലൂടെയാണ് ശ്രീലക്ഷ്മി പ്രേക്ഷകർക്ക് പരിചിതയായത്. എന്നാൽ പരമ്പരയിൽ താരത്തിന് നെഗറ്റീവ് വേഷമായിരുന്നു.