സോളമന്‍റെ തേനീച്ചകള്‍ ഒടിടിയിലേക്ക്. മനോരമ മാക്സിലൂടെ ഒക്റ്റോബര്‍ 1 ന് സ്ട്രീമിംഗ്.

Written By
Posted Sep 29, 2022|592

News
ലാല്‍ ജോസിന്‍റെ സംവിധാനത്തില്‍ ഏറ്റവുമൊടുവില്‍ പുറത്തെത്തിയ ചിത്രം സോളമന്‍റെ തേനീച്ചകള്‍ ഒടിടിയിലേക്ക്. മനോരമ മാക്സിലൂടെ ഒക്റ്റോബര്‍ 1 ന് ആണ് ചിത്രത്തിന്‍റെ സ്ട്രീമിംഗ് ആരംഭിക്കുക. ജോജു ജോര്‍ജ്ജ്, ജോണി ആന്റണി, വിൻസി അലോഷ്യസ്, ഷാജു ശ്രീധര്‍, ബിനു പപ്പു, മണികണ്ഠന്‍ ആചാരി, ശിവജി ഗുരുവായൂര്‍, സുനില്‍ സുഖദ എന്നിവര്‍ക്കൊപ്പം ഒരു കൂട്ടം പുതുമുഖങ്ങളാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

ദര്‍ശന സുദര്‍ശന്‍, ശംഭു, ആഡിസ് ആന്റണി അക്കര, ശിവ പാര്‍വതി, രശ്മി, പ്രസാദ് മുഹമ്മ, നേഹ റോസ്, റിയാസ് മറിമായം, ബാലേട്ടന്‍ തൃശൂര്‍ ശരണ്‍ജിത്ത്, ഷാനി, അഭിനവ് മണികണ്ഠന്‍, ഖാലിദ് മറിമായം, ഹരീഷ് പേങ്ങന്‍, ദിയ, ചാക്കോച്ചി, ഷൈനി വിജയന്‍, ഫെവിന്‍ പോള്‍സണ്‍, ജിഷ രജിത്, ഷഫീഖ്, സലീം ബാബ, മോഹനകൃഷ്‍ണന്‍, ലിയോ, വിമല്‍, ഉദയന്‍, ഫെര്‍വിന്‍ ബൈതര്‍, രജീഷ് വേലായുധന്‍, അലന്‍ ജോസഫ് സിബി, രാഹുല്‍ രാജ്, ജയറാം രാമകൃഷ്‍ണ, ജോജോ, ശിവരഞ്ജിനി, മെജോ, ആദ്യ, വൈഗ, ആലീസ്, മേരി, ബിനു രാജന്‍, രാജേഷ്, റോബര്‍ട്ട് ആലുവ, അഭിലോഷ്, അഷറഫ് ഹംസ എന്നിങ്ങനെയാണ് താരനിര.

എല്‍ ജെ ഫിലിംസ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അജ്‍മല്‍ സാബു നിര്‍വ്വഹിക്കുന്നു. തിരക്കഥ പി ജി പ്രഗീഷ്, സംഗീതം  വിദ്യാസാഗര്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസഴ്‌സ് ഡോ. ഇക്ബാല്‍ കുറ്റിപ്പുറം, മോഹനന്‍ നമ്പ്യാര്‍, ഗാനരചന വിനായക് ശശികുമാര്‍, വയലാര്‍ ശരത്ചന്ദ്ര വര്‍മ്മ, എഡിറ്റിംഗ് രഞ്ജന്‍ എബ്രഹാം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ രഞ്ജിത്ത് കരുണാകരന്‍, കലാസംവിധാനം അജയ് മാങ്ങാട്, ഇല്ലുസ്‌ട്രേഷന്‍ മുഹമ്മദ് ഷാഹിം, വസ്ത്രാലങ്കാരം റാഫി കണ്ണാടിപ്പറമ്പ്, മേക്കപ്പ് ഹസ്സന്‍ വണ്ടൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ രാഘി രാമവര്‍മ്മ, ക്യാമറ അസോസിയേറ്റ് ഫെര്‍വിന്‍ ബൈതര്‍, സ്റ്റില്‍സ് ബിജിത്ത് ധര്‍മ്മടം, ഡിസൈന്‍ ജിസന്‍ പോൾ.
SHARE THIS PAGE!

Related Stories

See All

യുഎഇയിലെ വടക്കാഞ്ചേരി സുഹൃത് സംഘത്തിൻ്റെ 37 ആം വാർഷികം ആഘോഷിച്ചു

ദുബായ്: യു.എ.ഇയിലെ വടക്കാഞ്ചേരി നിവാസികളുടെ കൂട്ടായ്മയായ വടക്കാഞ്ചേരി ...

News |10.Dec.2025

പിന്നാക്കവിഭാഗങ്ങൾ ഇന്ത്യയിലെ നിർണായക ശക്തിയാകണം: ഗൾഫാർ പി. മുഹമ്മദലി

ദുബൈ: ആട്ടിയോടിക്കാൻ ശ്രമിക്കുമ്പോൾ ഓടിപ്പോകാതെ സാമ്പത്തികരംഗത്തടക്കം ...

News |05.Dec.2025

യു.എ.ഇ ദേശീയ ദിനാഘോഷം: 54 മീറ്റർ ഭീമൻ പതാകയുമായി യാബ് ലീഗൽ സർവീസസ്

ഷാർജ: യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ 54-ാമത് ദേശീയ ...

News |02.Dec.2025

യുഎഇ ദേശീയ ദിനാഘോഷത്തിന് ഹംസയുടെ പ്രത്യേക സൈക്ലിംഗ് യാത്ര

അബുദാബി: യുഎഇയുടെ 54-ാം ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി മലയാളി യുവാവ് ഹംസ ഒരു ...

News |25.Nov.2025


Latest Update







Photo Shoot

See All

Photos