മലയാള യുവ താരങ്ങളിൽ ശ്രദ്ധേയയാണ് സാനിയ ഇയ്യപ്പൻ. അഭിനേത്രിയായും നർത്തകിയായും സംരംഭകയായുമെല്ലാം സാനിയ മലയാളികൾക്ക് സുപരിചിതയാണ്.

ഇപ്പോഴിതാ തായ്‌ലൻഡിൽ അവധിയാഘോഷിക്കുന്നതിന്റെ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് താരം. സുഹൃത്തുക്കൾക്കൊപ്പമാണ് താരത്തിന്റെ അവധി ആഘോഷം. ഓറഞ്ച് നിറത്തിലുള്ള ബിക്കി ധരിച്ച താരത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കഴിഞ്ഞു.
അടുത്തിടെ സാനിയ തന്റെ ഇരുപതാം പിറന്നാൾ ആഘോഷമാക്കിയിരുന്നു. തന്റെ ഗ്ലാമറസ് ഫോട്ടോഷൂട്ട് ചിത്രങ്ങളൊക്കെ സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ക്കായി സാനിയ പങ്കുവയ്ക്കാറുണ്ട്.
വസ്ത്രധാരണത്തിന്റെ പേരില്‍ സാനിയ പലപ്പോഴും സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇരയാവാറുണ്ട്.
2018-ൽ പുറത്തിറങ്ങിയ ക്വീൻ എന്ന മലയാളചലച്ചിത്രത്തിലെ നായികാവേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതോടെ സാനിയയെ മലയാളി പ്രേക്ഷകര്‍ ഏറ്റെടുത്തു. ഡാന്‍സ് റിയാലിറ്റി ഷോകളിലൂടെ സാനിയ പ്രശസ്തി നേടിയിരുന്നു. ബാല്യകാലസഖി എന്ന ചിത്രത്തിൽ ഇഷാ തൽവാറിന്റെ കുട്ടിക്കാലം അവതരിപ്പിച്ചത് സാനിയയായിരുന്നു.
വിമർശനങ്ങൾ ഉണ്ടാകുമെങ്കിലും സാനിയയുടെ ഗ്ലാമറസ് ഫോട്ടോഷൂട്ടിന് ആരാധകര്‍ ഏറെയാണ്. യുവാക്കളുടെ മനംകവരുന്ന ഗ്ലാമറസ് ചിത്രങ്ങള്‍ സാനിയ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്