പ്രിവൻഷ്യോ-25 മെഡിക്കൽ കേമ്പയിൻ ഉൽഘാടനം ചെയ്തു

Written By
Posted Jun 17, 2025|368

News
ഷാർജ. ഐ.സി.എഫ്  റീജിയൻ കമ്മിറ്റിക്ക് കീഴിൽ പ്രവർത്തകർക്ക് വേണ്ടിയുള്ള ആരോഗ്യ കേമ്പയിൻ  പ്രിവൻഷ്യോ-25 ന് തുടക്കമായി. മർക്കസ് യൂനാനി മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ : മുജീബ്  ഉൽഘാടനം ചെയ്തു. ആസ്റ്റർ ഹോസ്പിറ്റൽ മെഡിക്കൽ ഡയറക്ടർ ഡോ : രമേശ് ഭാസ്കർ  വിഷയാവതരണം നിർവഹിച്ചു.  തിരക്ക് പിടിച്ച പ്രവാസ ജീവിതത്തിനിടയിൽ കുറഞ്ഞ സമയം എങ്കിലും വ്യായാമത്തിനായി നീക്കി  വെക്കണമെന്നും  വർഷത്തിലൊരിക്കലെങ്കിലും മെഡിക്കൽ സ്ക്രീനിംഗ് നടത്തണമെന്നും ഡോക്ടർ  ആവശ്യപ്പെട്ടു. പ്രവർത്തകൻമാരുടെ മുഴുവൻ ഡാറ്റാ ശേഖരണം  പ്രാരംഭ ഘട്ടത്തിൽ പൂർത്തിയാക്കും,  തുടർന്ന് ജീവിത ശൈലിയിൽ ആവശ്യമായ ബോധവൽക്കരണം നടത്തുവാനും ധാരണയായി  ഡോക്ടർ ഷഫ്നീദ് കീ നോട്ടും,  ഡോക്ടർ അബ്ദുൽ സമദ് ടീം ഓഫ് ഡോക്ടേഴ്സിനെയും,  ഐ സി എഫ് ജനറൽ സെക്രട്ടറി സുബൈർ പാതിമംഗലം പ്രിവൻഷിയോ-25 ടീമിനെയും പ്രഖ്യാപിച്ചു.  ഷാർജ ഐ സി എഫ് വലിയ ഒരു  ചുവടുവെപ്പാണ്  പ്രിവൻഷിയോ പദ്ധതിലൂടെ നടത്തുന്നതെന്ന്  ഐ സി എഫ് യു എ ഇ മെഡിക്കൽ വിംഗ് ഡയറക്ടർ അനീസ് തലശ്ശേരി അഭിപ്രായപ്പെട്ടു,  സലീം കെ സി കെ യുടെ അധ്യക്ഷതയിൽ ക്ലോക്ക് ടവർ  അൽ ഫിർദോസ് ഓഡിറ്റോറിയത്തിൽ നടന്ന സംഗമത്തിൽ ഇസ്മായിൽ തുവ്വക്കുന്ന്  സ്വാഗതവും മുനീർ പുഴാതി നന്ദിയും പറഞ്ഞു.ഫോട്ടോ അടിക്കുറിപ്പ്, ഷാർജ ഐ സി എഫ് സംഘടിപ്പിച്ച പ്രിവൻഷ്യോ 25 മെഡിക്കൽ കേമ്പിൽ ആസ്റ്റ്റർ ഹോസ്പിറ്റലിൽ മെഡിക്കൽ ഡയറക്ടർ ഡോ, രമേശ് ഭാസ്കർ ആരോഗ്യ ബോധവൽക്കരണം നൽകുന്നു
SHARE THIS PAGE!

Related Stories

See All

നെക്സിസ് -മെറ്റാവേഴ്സ് എമിറാത്തി വനിതാദിന പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു.

ദുബായ് : ഡബ്ലിയു  ഐക്കൺ അവാർഡ് 2025 പ്രഖ്യാപിച്ചു. ആഗസ്റ്റ് 30 2025 ശനിയാഴ്ച  ...

News |28.Aug.2025

39-ാമത് അബുദാബി ശക്തി അവാർഡ് പ്രഖ്യാപിച്ചു; ടികെ രാമകൃഷ്ണൻ പുരസ്കാരം ഡോ. എ. കെ. നമ്പ്യാർക്ക്

അബുദാബി: മലയാളത്തിലെ സർഗ്ഗധനരായ എഴുത്തുകാരെ കണ്ടെത്തി ...

News |23.Aug.2025

പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിൽ ഏജന്‍റുമാരുടെ ഇടപെടലിനെതിരെ പരാതികൾ വ്യാപകം

ദുബൈ: പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിൽ ഏജന്‍റുമാരുടെ ...

News |23.Aug.2025

2025 ലെ ആദ്യ പാദത്തിൽ ഉംറക്കെത്തിയ ആകെ തീർഥാടകരുടെ എണ്ണം 1.52 കോടി

മക്ക: 2025 ലെ ആദ്യ പാദത്തിൽ ഉംറക്കെത്തിയ ആകെ തീർഥാടകരുടെ എണ്ണം 1.52 കോടി ...

News |22.Aug.2025


Latest Update







Photo Shoot

See All

Photos