ഗര്‍ഭിണിയാണെന്നറിയുന്ന ഘട്ടം മുതല്‍ തന്റെ പൊന്നോമനയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഓരോ അമ്മമാരും. അവരെക്കുറിച്ചുള്ള പ്രതീക്ഷകളും മുന്നോട്ടുള്ള ജീവിതവുമൊക്കെയാണ് പിന്നീടുള്ള ഓരോ നിമിഷവും ആ അമ്മയുടെ മനസ്സിലൂടെ കടന്ന് പോകുന്നത്.

ഇപ്പോള്‍ ഇതേ കാത്തിരിപ്പിലാണ് നടി മൃദുല വിജയ്. അമ്മയാകാന്‍ പോകുന്നു എന്ന സന്തോഷ വാര്‍ത്ത അറിഞ്ഞപ്പോള്‍ മുതല്‍ തന്റെ ഗര്‍ഭകാലം ആസ്വദിക്കുകയാണ് മൃദുല. ഇപ്പോള്‍ മൃദുലയും യുവയും മാത്രമല്ല പ്രേക്ഷകരും കാതോര്‍ക്കുന്നത് ആ കണ്മണിക്ക് വേണ്ടിയാണ്. ഓരോ ഘട്ടത്തിലും വയറ് വെയ്ക്കുന്നതിനെക്കുറിച്ചും അതിന്റെ ചിത്രങ്ങളുമെല്ലാം മൃദുല സോഷ്യല്‍ മീഡിയയില്‍പങ്കുവെച്ചിരുന്നു.
ഇന്‍സ്റ്റഗ്രാമിലൂടെയും വ്‌ലോഗുകളിലൂടെയും മൃദുല പങ്കുവെക്കുന്ന ഓരോ വിശേഷങ്ങള്‍ക്കായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. ഇപ്പോള്‍ മൃദുലയെപ്പോലെ ആരാധകര്‍ക്കും ആ വീടും നാടും എല്ലാം സുപരിചിതമാണ്. അമ്മയാകാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കി നില്‍ക്കുന്നത്. ഇപ്പോള്‍ തന്റെ നിറവയറുമായുള്ള പുത്തന്‍ ഫോട്ടോഷൂ്ടുകളാണ് താരം പങ്കുവെച്ചിരിക്കുന്നത്. ഇളം വെയിലില്‍ തന്റെ കുഞ്ഞിനേയും പുണര്‍ന്ന് നില്‍ക്കുന്ന ചിത്രമാണ് മൃദുല പങ്കുവെച്ചിരിക്കുന്നത്.
പ്രഭാതത്തിലെ ഇളം വെയില്‍ കൊള്ളുന്നത് ആരോഗ്യത്തിന് ഏറെ ഗുണമുള്ള ഒന്നാണല്ലോ. ഏത് പ്രായക്കാര്‍ക്കും ഇത് നല്ലതുമാണ്. അപ്പോള്‍ പിന്നെ ഗര്‍ഭിണികളായ സ്ത്രീകള്‍ക്ക് ഇത് എത്രമാത്രം ഗുണപ്ദമാണെന്ന് പറയേണ്ടതില്ലല്ലോ. മൃദുല ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങള്‍ കാണുമ്പോഴും ആരാധകര്‍ പറയുന്നത് അങ്ങനെയാണ്.