മൈന്റ് വെൽ മീറ്റ് ശ്രദ്ധേയമായി

Written By
Posted May 30, 2025|468

News
ഷാർജ:- :മാനസികാരോഗ്യത്തിന് പ്രാധാന്യം കൊടുത്തു കൊണ്ട് ഒരു മാസം നീണ്ടു നിൽക്കുന്ന 'മൈന്റ് യുവർ മൈന്റ്' ക്യാമ്പയിന്റെ ഭാഗമായി നടക്കുന്ന
രിസാല സ്റ്റഡി സർക്കിൾ (ആർ.എസ്.സി) മൈന്റ് വെൽ മീറ്റിന്റെ മുവൈല സെക്ടർ സംഗമം നാഷണൽ പെയിന്റ് സുന്നി സെന്ററിൽ വെച്ച് നടന്നു. 

പ്രവാസ ലോകത്ത് മാനസികാരോഗ്യം വളരെ പ്രധാനപ്പെട്ടതാണ്. ജോലിയുടെ സമ്മർദവും  ഒറ്റപ്പെടലിന്റെ വേദനയും 
പ്രവാസത്തിൽ പലരും അനുഭവിക്കുന്നു. പ്രസ്തുത വിഷയങ്ങളും സമൂഹത്തിൽ കണ്ടുവരുന്ന മാനസിക വെല്ലുവിളികളും ഉൾപ്പെടുത്തി വളരെ പഠനാർഹമായ സെഷനായ ഡോക്ടേഴ്സ് ടോകിന്  ക്ലിനിക്കൽ സൈക്കോളജിസ്റ്റായ അഫ്സൽ മൂസ നേതൃത്വം നൽകി.

പ്രമേയ അവതരണം, സോഷ്യൽ ടോക്, സ്റ്റുഡന്റ്സ് ടോക്, വിവിധ സെഷനുകൾക്ക്
ആർ.എസ്.സി നാഷണൽ എക്സിക്യൂട്ടീവ് ഹുസ്നുസ്സമാൻ, ആർ.എസ്.സി ഷാർജ സോൺ സെക്രട്ടറി ഫൈസൽ കൂട്ടായി, മാസ്റ്റർ മുനീഫ് എന്നിവർ നേതൃത്വം നൽകി. ആർ.എസ്.സി സെക്ടർ ചെയർമാൻ അഹ്മദ് മുർഷിദ് അധ്യക്ഷത വഹിച്ച സംഗമം ഐ.സി.എഫ് നാഷണൽ പെയിൻറ് യൂണിറ്റ് പ്രസിഡൻറ് ജാഫർ ബാഖവി ഉസ്താദ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറിമാരായ മൊയ്തീൻ സാദിഖ് സ്വാഗതം പറയുകയും അജ്മൽ നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
SHARE THIS PAGE!

Related Stories

See All

നെക്സിസ് -മെറ്റാവേഴ്സ് എമിറാത്തി വനിതാദിന പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു.

ദുബായ് : ഡബ്ലിയു  ഐക്കൺ അവാർഡ് 2025 പ്രഖ്യാപിച്ചു. ആഗസ്റ്റ് 30 2025 ശനിയാഴ്ച  ...

News |28.Aug.2025

39-ാമത് അബുദാബി ശക്തി അവാർഡ് പ്രഖ്യാപിച്ചു; ടികെ രാമകൃഷ്ണൻ പുരസ്കാരം ഡോ. എ. കെ. നമ്പ്യാർക്ക്

അബുദാബി: മലയാളത്തിലെ സർഗ്ഗധനരായ എഴുത്തുകാരെ കണ്ടെത്തി ...

News |23.Aug.2025

പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിൽ ഏജന്‍റുമാരുടെ ഇടപെടലിനെതിരെ പരാതികൾ വ്യാപകം

ദുബൈ: പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിൽ ഏജന്‍റുമാരുടെ ...

News |23.Aug.2025

2025 ലെ ആദ്യ പാദത്തിൽ ഉംറക്കെത്തിയ ആകെ തീർഥാടകരുടെ എണ്ണം 1.52 കോടി

മക്ക: 2025 ലെ ആദ്യ പാദത്തിൽ ഉംറക്കെത്തിയ ആകെ തീർഥാടകരുടെ എണ്ണം 1.52 കോടി ...

News |22.Aug.2025


Latest Update







Photo Shoot

See All

Photos