ദുബായ് സംരംഭകരുടെ പറുദീസാ കോശി ജോൺ

Written By
Posted May 30, 2025|433

News
ദുബായ് :- അധ്വാനിക്കുന്നവന്റെ പടചോനാണ്  ദുബായ് എന്നാൽ ബിസിനസ്സുകാർക്കിത് പറുദീസയാണ്. വിജയംവരിച്ച അനേകം ബിസിനസുകാരെ അറിയാം, അതിലുമപ്പുറം അറിയപ്പെടാത്ത ശത കോടീശ്വരമാരുടെ പറുദീസയാണ് ദുബായ്.തന്റെ സ്വപ്നങ്ങൾക്ക്‌ ചിറകുമുളപ്പിച്ച് പാറിപ്പറന്നു നടക്കുന്ന നിരവധി അനവധി സംരംഭകർ ഇവിടെയുണ്ട്.
ഞാൻ ആരെയും പ്രോത്സാഹിപ്പിക്കുന്ന ഒരു കഥപറയാം.
മാവേലിക്കര സ്വദേശി കോശിജോൺ 40 വർഷങ്ങൾക്ക് മുമ്പ് ഒരു സി എ ആയി ദുബായിൽ പ്രവാസ ജീവിതം ആരംഭിച്ചു. വിവിധ കമ്പനയിൽ സേവനം അനുഷ്ഠിച്ചു തികച്ചും ദൈവ നിശ്ചയം എക്സിബിഷൻ മേഖലകളിലെ നീണ്ട നാളുകളിലെ പ്രവർത്തിപരിചയം ,ഇനി സ്വന്തമായ സംരംഭം എന്ന ആശയം ഉദിച്ചു.
സ്വപ്നം യഥാർത്ഥ്യങ്ങളിലേക്ക്, ഒരു എൽ എൽ സി കമ്പനി ആരംഭിച്ചു,J K K കമ്പനി.നീണ്ട നാളത്തെ പ്രവർത്തി പരിചയവും ആഴത്തിലുള്ള സഹൃദങ്ങളും പിന്നീടുള്ള യാത്രയ്ക്ക് ആക്കം കൂട്ടി. എക്സ്ബിഷൻ മേഖലയിലും ലോജിസ്റ്റിക്സ് മേഖലയിലും അതികായകരായി.
പ്രവർത്തിപരിചയവും ദീർഘവീഷണവും കഠിനാധ്വാനവുമാണ് വിജയത്തിലേക്കുള്ള പാതയെന്ന് കോശി ജോൺ പറയുന്നു.
മിനാർ മേഖലയിലെ ആവശ്യങ്ങൾ നിർമാണത്തിലേക്ക് കടന്നു. അങ്ങനെ ലിമിറ്റഡ് എഡിഷൻ ഫോർ എൽ സി സി എന്ന പ്രസ്ഥാനം വളർന്നു.

പിന്നെ മൊത്തം ഇവന്റ്സ് കൈകാര്യം ചെയ്യുന്നതിലേക്കായി ട്രിപ്പിൾ ഇ ഇവന്റ്സ് ആരംഭിച്ചു. ഇന്ന്  JJK  ഗ്രൂപ്പിനു കീഴിൽ നിരവധി കമ്പനികളാണ് പ്രവർത്തിക്കുന്നത്.ആഫ്രിക്കയിലും മിനാർ മേഖലയിലുമായി നിരവധി സംരംഭങ്ങൾ പ്രവർത്തിച്ചു വരുന്നു.സൗദി അറേബ്യയിലേക്കും മറ്റു ആഫ്രിക്കൻ രാജ്യങ്ങളിലേക്കും തന്റെ സാമ്രാജ്യം വിപുലീകരിക്കുന്നതിന്റെ തിരക്കിലാണ് കോശി ജോൺ.

നാളിതുവരെയായി ഒരു സെയിൽസ് ടീമും ഒരു സെയിൽസ് എക്സിക്യൂട്ടീവ് പോലുമില്ലാതെ സ്വന്തം ബന്ധങ്ങളുടെ മികവിൽ മാത്രമാണ് മിനാർ മേഖലയിലെ ഈ കുതിച്ചു ചാട്ടം.എന്നിട്ടും ആഫ്രിക്കയിലും മിനാർ മേഖലയിലും പാറിപ്പറക്കുകയാണ് ഈ മാവേലിക്കരക്കാരൻ.

വാക്ക് അതാണ് ബിസിനസ് എന്ന് അടിയുറച്ച് വിശ്വസിക്കുന്നു ഈ ശതകോടീശ്വരൻ. 

കോശി ജോൺ പ്രവാസികൾക്ക് ഒരു പാഠപുസ്തകമാണ്. നാല്പത് വർഷത്തെ അനുഭവപാഠം പ്രവാസികൾക്കും സംരംഭകർക്കും മാതൃകയാകുന്ന പാഠപുസ്തകമാണ്.
SHARE THIS PAGE!

Related Stories

See All

നെക്സിസ് -മെറ്റാവേഴ്സ് എമിറാത്തി വനിതാദിന പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു.

ദുബായ് : ഡബ്ലിയു  ഐക്കൺ അവാർഡ് 2025 പ്രഖ്യാപിച്ചു. ആഗസ്റ്റ് 30 2025 ശനിയാഴ്ച  ...

News |28.Aug.2025

39-ാമത് അബുദാബി ശക്തി അവാർഡ് പ്രഖ്യാപിച്ചു; ടികെ രാമകൃഷ്ണൻ പുരസ്കാരം ഡോ. എ. കെ. നമ്പ്യാർക്ക്

അബുദാബി: മലയാളത്തിലെ സർഗ്ഗധനരായ എഴുത്തുകാരെ കണ്ടെത്തി ...

News |23.Aug.2025

പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിൽ ഏജന്‍റുമാരുടെ ഇടപെടലിനെതിരെ പരാതികൾ വ്യാപകം

ദുബൈ: പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിൽ ഏജന്‍റുമാരുടെ ...

News |23.Aug.2025

2025 ലെ ആദ്യ പാദത്തിൽ ഉംറക്കെത്തിയ ആകെ തീർഥാടകരുടെ എണ്ണം 1.52 കോടി

മക്ക: 2025 ലെ ആദ്യ പാദത്തിൽ ഉംറക്കെത്തിയ ആകെ തീർഥാടകരുടെ എണ്ണം 1.52 കോടി ...

News |22.Aug.2025


Latest Update







Photo Shoot

See All

Photos