ജെ കെ കെ ഇന്റർനാഷണൽ. ഇന്റർനാഷണൽ എക്സിബിഷൻ ലോജിസ്റ്റിക്‌സ് അസോസിയേഷനിൽ അംഗത്വം നേടി.

Written By ഷാജഹാൻ പൂവച്ചൽ
Posted Jul 10, 2025|463

News
ദുബായ് :- ജെ കെ കെ ഇന്റർനാഷണൽ. ഇന്റർനാഷണൽ എക്സിബിഷൻ ലോജിസ്റ്റിക്‌സ് അസോസിയേഷനിൽ അംഗത്വം നേടി. സ്വിറ്റ്സർലണ്ടിലെ ജെനീവയിൽ നടന്ന പന്ത്രണ്ടാമത് IELA കോൺഗ്രസിലാണ് തിരുവല്ല സ്വദേശി കോശി ജോണിന്റെ ഉടമസ്ഥതയിലുള്ള ജെ കെ കെ ഇന്റർനാഷണൽ അംഗത്വം നേടിയത്.
ജെ കെ കെ ഇന്റർനാഷണൽ ആഫ്രിക്ക, ജെ കെ കെ ഗ്രൂപ്പ് മിഡിൽ ഈസ്റ്റ് എന്നിവക്ക് അംഗീകാരം ഏറെ പ്രിയപ്പെട്ടതാണെന്ന് മാനേജിങ് ഡയറക്ടർ കോശി ജോൺ പറഞ്ഞു.

ഇന്റർനാഷണൽ എക്സിബിഷൻ ലോജിസ്റ്റിക്‌സ് അസോസിയേഷൻ (IELA) അന്താരാഷ്ട്ര പ്രദർശനങ്ങളും ഇന്റർനാഷണൽ ലോജിസ്റ്റിക്‌സ് സേവനങ്ങളും കൈകാര്യം ചെയ്യുന്ന അംഗസ്ഥാപനങ്ങളുടെ സംഘടനയാണ്. 1985-ൽ സ്ഥാപിതമായ സംഘടന സ്വിറ്റ്സർലണ്ട് ആസ്ഥാനമായാണ് പ്രവർത്തിക്കുന്നത്.

പ്രദർശനങ്ങളുമായി ബന്ധപ്പെട്ട ലോജിസ്റ്റിക്‌സ് സേവനങ്ങൾക്കുള്ള ഗുണമേന്മ ഉറപ്പാക്കുക, അംഗസ്ഥാപനങ്ങൾക്ക് ഒരു ഗ്ലോബൽ നെറ്റ്വർക്കിൽ അംഗമാകാനുള്ള അവസരം നൽകുക, പ്രൊഫഷണലിസവും കൃത്യതയും പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ലക്ഷ്യങ്ങൾ. വർഷ വർഷം അന്താരാഷ്ട്ര കോൺഗ്രസ്സുകളും മീറ്റിംഗുകളും സംഘടിപ്പിക്കുന്നു. IELA-യിൽ അംഗത്വം നേടാൻ കർശനമായ ഓഡിറ്റിംഗും വിലയിരുത്തലുകളും ഉണ്ടായിരിക്കും. ഇത് അംഗ സ്ഥാപനങ്ങളുടെ പ്രൊഫഷണൽ നിലവാരവും ആഗോളതലത്തിൽ വിശ്വാസ്യതയും ഉറപ്പാക്കാൻ സഹായിക്കുന്നു.

ദുബായ് എയർ ഷോ മുതൽ ലോകത്തിലെ വിവിധ ഭാഗങ്ങളിലെ എക്സിബിഷനുകൾക്കുവേണ്ടിയുള്ള എല്ലാ സൗകര്യങ്ങളും ഒരു കുടകീഴിൽ ഒരുക്കിയിട്ടുണ്ട് കോശി ജോൺ. ലോകത്ത് എവിടെയായാലും എക്സിബിഷൻ ലോജിസ്റ്റിക്‌സ്, എക്സിബിഷൻ കൺസ്ട്രഷൻ, എക്സ്പോ ഇവന്റുകൾക്കാവശ്യമായ എല്ലാ സേവനങ്ങളും ജെ കെ കെ ഗ്രൂപ്പിൽ ലഭ്യമാണ്.

2005-ൽ സ്ഥാപിതമായ ജെ കെ കെ ഗ്രൂപ്പ് രണ്ട് പതിറ്റാണ്ട് പിന്നിടുമ്പോൾ ആഫ്രിക്കയിലും ഏഷ്യയിലും ഗൾഫിലും മേഖലയിലെ പകരംവെക്കാനില്ലാത്ത അതികായരായി മാറിയിട്ടുണ്ട്. ആഫ്രിക്കയിലും ഏഷ്യയിലും ഗൾഫിലും രണ്ട് പതിറ്റാണ്ട് സേവനം നൽകി, ബോയിങ് ഉൾപ്പെടെയുള്ള പ്രമുഖ കമ്പനികൾക്ക് സേവനം നൽകുമ്പോഴും ജെ കെ കെ ഗ്രൂപ്പിന് സെയിൽസ് ഡിപ്പാർട്മെന്റോ സെയിൽസ് എക്സിക്യൂട്ടീവോ ഇല്ല എന്നതാണ് അതിശയിപ്പിക്കുന്നത്.

മേഖലയിലെ 15 വർഷത്തെ തൊഴിൽ പരിചയം, ഇരുപത് വർഷത്തെ ബിസിനസ്സിന് ഏറെ സഹായകമായുവെന്ന് കോശി ജോൺ പറഞ്ഞു. ലിമിറ്റഡ് എഡിഷൻ ടെക്‌നിക്കൽ വർക്കുകളും, ജെ കെ കെ ഇന്റർനാഷണലിന്റെ ലോജിസ്റ്റിക് സേവനങ്ങളും, 'ഇ-ത്രീ ഇവന്റ്സ്'  മാറ്റ്  സൗകര്യങ്ങളും ഉറപ്പ് നൽകുന്നു.
SHARE THIS PAGE!

Related Stories

See All

എഫ്‌എംസി‍ജി മേഖലയിൽ ‘സസ്റ്റെയിനബിൾ ബിസിനസ് ഓഫ് ദ ഇയർ പുരസ്‌കാരം ഹോട്ട്പാക്കിന്

ദുബൈ: പരിസ്ഥിതി സുസ്ഥിര പാക്കേജിംഗ് ഉത്പന്നങ്ങളുടെ ആഗോള നിർമാതാക്കളായ ...

News |05.Feb.2026

സലാം പാപ്പിനിശ്ശേരി ലോക കേരള സഭാംഗമായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. പ്രവാസി ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കുള്ള തുടര്‍ച്ചയായ അംഗീകാരം

തിരുവനന്തപുരം: യാബ് ലീഗല്‍ സര്‍വീസസ് സി.ഇ.ഒ സലാം പാപ്പിനിശ്ശേരിയെ അഞ്ചാം ...

News |02.Feb.2026

വാമനപുരം മണ്ഡലത്തിൽ ദീപ അനിലിന് സാധ്യതകളേറുന്നു

വെഞ്ഞാറമൂട്:തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് കിളിമാനൂർ ഡിവിഷൻ അംഗവും, ...

News |01.Feb.2026

സുഹൃത്തിന്റെ ഓർമകളിൽ നിറഞ്ഞു രക്തദാന ക്യാമ്പ് .LBS കോളേജ് അലുംനി (CEKA) നടത്തിയ ക്യാമ്പിൽ നൂറോളം പേർ പങ്കെടുത്തു.

ദുബായ് : അകാലത്തിൽ പൊലിഞ്ഞു പോയ LBS കോളേജ് ഓഫ് എഞ്ചിനീയറിംഗ് കാസറഗോഡ് UAE ...

News |28.Jan.2026

Latest Update

യുവ സംരംഭകൻ റുഷ്‌ദി ബിൻ റഷീദ് ലോകകേരള സഭ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു

ദുബൈ: യുവ സംരംഭകൻ റുഷ്‌ദി ബിൻ റഷീദ്  ലോകകേരള സഭ അംഗമായി ...

News |28.Jan.2026

വിദ്യാര്‍ത്ഥികളുടെ സര്‍ഗാത്മക മികവ്: അലിഫ് ഇന്റർനാഷണൽ സ്കൂളിന് ഗിന്നസ് വേൾഡ് റെക്കോർഡ്

റിയാദ്:  അലിഫ് ഇന്റർനാഷണൽ സ്‌കൂൾ റിയാദിന് ഗിന്നസ് വേൾഡ് റെക്കോർഡ്. ...

News |28.Jan.2026

Photo Shoot

See All

Photos