ഓണം കഴിഞ്ഞു മാസങ്ങൾ ആയി പക്ഷേ മാവേലി ഇനിയും ഗൾഫ് വിട്ടുപോയിട്ടില്ല. ഇക്കുറി മാവേലി സിറിയ കാരനാണ്. എലൈറ്റ് ഗ്രൂപ്പിന്റെ എലൈറ്റ് ക്ലബ് സംഘടിപ്പിച്ച എലൈറ്റ് ഫെസ്റ്റ് 2023 ഓണം ബക്രീദ് ആഘോഷത്തിലാണ് കൗതുകം ഉയർത്തി അറബിമാവേലി എത്തിയത്. സിറിയ കാരനയാ മഹർ സാമി നാസർ ആണ് . മാവേലി ആയത് എലൈറ്റ് ഗ്രൂപ്പിന്റെ ജീവനക്കാരനാണ് മഹർ സാമി നാസർ ഓണസദ്യയും താലപ്പൊലിയും ശിങ്കാരിമേളവും ഗൃഹാതുരത്വം വിളിച്ചോതുന്നതായിരുന്നു. എലൈറ്റ് ക്ലബ് അംഗങ്ങളുടെ വിവിധ കലാ പരിപാടികളും മത്സരങ്ങളും സദസ്സിന് ആവേശമായി. ഉന്നത വിജയം നേടിയ അംഗങ്ങളുടെ കുട്ടികളെയും കുറഞ്ഞ വരുമാനക്കാരായ തൊഴിലാളികളിൽ നിന്ന് തിരഞ്ഞെടുത്ത തൊഴിലാളികളുടെ കുടുംബത്തെയും സദസിൽ വെച്ചു ആദരിച്ചത് വികാരനിര്‍ഭരമായ നിമിഷങ്ങൾ ആയിരുന്നു. സിനിമാതാരം കൈലേഷ് മുഖ്യ അതിഥിയായി, വിവേകാനന്തനും സംഘവും അവതരിപ്പിച്ച സംഗീത നിശ സദസിന് വേറിട്ട അനുഭവമായി. മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ എലൈറ്റ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ആർ ഹരികുമാർ സമ്മാനിച്ചു. പതിനഞ്ച് വർഷങ്ങൾ പിന്നിടുന്ന എലൈറ്റ് ക്ലബ്, നീസിമമായ പ്രവർത്തനങ്ങളാണ് കാഴ്ചവെയ്ക്കുന്നത്പലിശരഹിത വായ്‌പ, ഹെൽത്ത് ഇൻഷുറൻസ്, അംഗങ്ങളുടെ ശാരീരിക മാനസിക ഉല്ലാസങ്ങൾക്ക് വേണ്ടി നിരവധി പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുന്നുണ്ട്. പരിപാടിയുടെ വിജയത്തിനായ് പ്രവർത്തിച്ച എല്ലാവർ ക്കും ആർ ഹരികുമാർ നന്ദിപറഞ്ഞു.