നിരവധി ഫോട്ടോഷൂട്ടുകളുടെയും പരസ്യ ചിത്രങ്ങളുടേയും ഭാഗമാണ് ദീപ്തി. ഇപ്പോൾ താരം പങ്കുവച്ചിരിക്കുന്ന പുതിയ ചിത്രങ്ങളിലാണ് ആരാധകരുടെ കണ്ണുടക്കിയത്. ഒരുപാട് ചിത്രങ്ങളിലൊന്നും അഭിനയിച്ചിട്ടില്ലെങ്കിലും തന്റേതായ സ്ഥാനം സിനിമയിൽ നേടിയെടുക്കാൻ കഴിഞ്ഞിട്ടുണ്ട് ദീപ്തി സതിയ്ക്ക്. മോഡലിങ് രംഗത്തു നിന്നാണ് ദീപ്തി അഭിനയത്തിലേക്ക് എത്തുന്നത്. നിരവധി ഫോട്ടോഷൂട്ടുകളുടെയും പരസ്യ ചിത്രങ്ങളുടേയും ഭാഗമാണ് ദീപ്തി. ഇപ്പോൾ താരം പങ്കുവച്ചിരിക്കുന്ന പുതിയ ചിത്രങ്ങളിലാണ് ആരാധകരുടെ കണ്ണുടക്കിയത്.
സിംപിൾ ലെഹങ്കയിലാണ് ദീപ്തി എത്തിയിരിക്കുന്നത്. മാല മാത്രമാണ് വസ്ത്രത്തിന് പെയർ ആയി തെരഞ്ഞെടുത്തിരിക്കുന്നത്.
അൽഫോൻസ് പുത്രൻ സംവിധാനം ചെയ്യുന്ന ഗോൾഡിൽ ഒരു പ്രധാന വേഷത്തിൽ ദീപ്തി എത്തുന്നുണ്ട്. പൃഥ്വിരാജും നയൻതാരയുമാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങൾ. വിനയൻ ചിത്രം പത്തൊമ്പതാം നൂറ്റാണ്ടിലും ദീപ്തി അഭിനയിക്കുന്നുണ്ട്. ലാൽ ജോസ് ആണ് ദീപ്തിയെ സിനിമയിലെത്തിക്കുന്നത്. 2015 ൽ പുറത്തിറങ്ങിയ നീന എന്ന ചിത്രത്തിലൂടെയായിരുന്നു ദീപ്തിയുടെ അരങ്ങേറ്റം.
നിരവധി ചിത്രങ്ങളുടെ ഭാഗമായിക്കഴിഞ്ഞു ഇതിനോടകം ദീപ്തി. കന്നഡ, തെലുങ്ക് തുടങ്ങിയ ഭാഷകളിലും അഭിനയിച്ചു. പുള്ളിക്കാരൻ സ്റ്റാറാ, ഡ്രൈവിങ് ലൈസൻസ്, ലളിതം സുന്ദരം എന്നീ ചിത്രങ്ങളിലെ ദീപ്തിയുടെ കഥാപാത്രങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പലപ്പോഴും തന്റെ ഗ്ലാമറസ് ചിത്രങ്ങളും ദീപ്തി പങ്കുവയ്ക്കാറുണ്ട്. മുംബൈ മലയാളി കൂടിയാണ് ദീപ്തി.
അഭിനയത്തിന് പുറമേ നൃത്തത്തോടും ദീപ്തിയ്ക്ക് ഏറെ താൽപര്യമുണ്ട്. പലപ്പോഴും സുഹൃത്തുക്കൾക്കൊപ്പമുള്ള ഡാൻസ് വീഡിയോകളും ദീപ്തി പങ്കുവയ്ക്കാറുണ്ട്.