വയലറ്റിൽ സുന്ദരിയായി മലയാളി പ്രേക്ഷകരുടെ മനം കവർന്ന ബേബി നയൻ‌താര.

Written By
Posted Aug 05, 2022|482

Photo-Shoot
ബാലതാരമായി എത്തി മലയാളി പ്രേക്ഷകരുടെ മനം കവർന്ന താരമാണ് ബേബി നയൻ‌താര.
സിനിമയിൽ അഭിനയിക്കുന്ന ബാലതാരങ്ങളുടെ വളർച്ചയും അവരുടെ വിശേഷങ്ങളും  മലയാള സിനിമ പ്രേക്ഷകർ എന്നും ഉറ്റുനോക്കുന്ന ഒന്നാണ്. 


ബാലതാരമായി അഭിനയിച്ച് പിന്നീട് വർഷങ്ങൾക്ക് ഇപ്പുറം സിനിമയിൽ അഭിനയിക്കുന്ന ഒരുപാട് താരങ്ങളെ നമ്മൾ സിനിമയിൽ കണ്ടിട്ടുണ്ട് . സോഷ്യൽ മീഡിയകളുടെ വരവോടെ ആ കാത്തിരിപ്പ്  അവസാനിച്ചു. കുട്ടി താരങ്ങൾക്ക് വരുന്ന മാറ്റങ്ങൾ അവരുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ തന്നെ ഇപ്പോൾ  പ്രേക്ഷകർക്ക് അറിയാൻ സാധിക്കുന്നുണ്ട്. അത്തരത്തിൽ നയൻ‌താര പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്.


വയലറ്റിൽ വെള്ള പുള്ളികളുള്ള ഒരു വെസ്റ്റേൺ വസ്ത്രം അണിഞ്ഞാണ് താരം ഇത്തവണ ഫോട്ടോ ഷൂട്ടിൽ പ്രത്യക്ഷപെട്ടിരിക്കുന്നത്. ഒരുപാട് ആരാധകർ ഇപ്പോൾ തന്നെയുള്ള ഒരാളാണ് നയൻ‌താര ചക്രവർത്തി. ഫോട്ടോഷൂട്ടുകളിൽ എല്ലാം ബാലതാരത്തിൽ നിന്ന് ഒരു നായികയാവുന്നുള്ള ലുക്കിലേക്ക്  താരം മാറിക്കഴിഞ്ഞു എന്നാണ് പ്രേക്ഷകർ പറയുന്നത്.


അതെ സമയം തമിഴ് സൂപ്പർ ഹിറ്റ് ചിത്രം ജെന്റിൽമാന്റെ രണ്ടാം ഭാ​ഗത്തിൽ  മലയാളികളുടെ പ്രിയ താരം നയൻതാര ചക്രവർത്തി ആകും നായികയായി എത്തുക.നയന്‍താര ചക്രവര്‍ത്തി തന്നെയാണ് ഈ വിവരം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. 


നിര്‍മാതാവ് കെ.ടി കുഞ്ഞുമോനൊപ്പമുള്ള ചിത്രം പങ്കുവച്ചായിരുന്നു നയന്‍താര ചക്രവര്‍ത്തിയുടെ അറിയിപ്പ്‌. ബാലതാരമായി മലയാളികളുടെ മനസ്സിൽ ഇടംനേടിയ നയൻതാരയുടെ നായികയായുള്ള ആദ്യ അരങ്ങേറ്റം കൂടിയാണ് ജെന്റിൽമാൻ 2


കിലുക്കം കിലുകിലുക്കത്തിലൂടെ ബാലതാരമായി അരങ്ങേറ്റം കുറിച്ച താരമാണ് നയന്‍താര ചക്രവര്‍ത്തി. ശേഷം ചെസ്സ്, നോട്ടുബുക്ക്, ഇന്‍സ്‌പെക്ടര്‍ ഗരുഡ്, ആകാശം, സൂര്യന്‍, കങ്കാരു,സ്വര്‍ണം, ലൗഡ് സ്പീക്കര്‍,നോവല്‍ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു.  താരത്തിന്റെ  ട്രിവാന്‍ഡം ലോഡ്ജ് എന്ന ചിത്രത്തിലെ അഭിനയം ഏറെ ശ്രദ്ധേയമായിരുന്നു.അതെ ചിത്രത്തിലെ കണ്ണിനുള്ളിൽ നീ കണ്മണി എന്ന ഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
SHARE THIS PAGE!

Related Stories

See All

അൾട്രാ ഗ്ലാമറസ് ആയി മീര ജാസ്മിൻ, ചിത്രങ്ങൾ വൈറൽ

ഒരു ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചെത്തിയതിന്റെ ...

Photo-Shoot |23.Sep.2022

റിയാലിറ്റി ഷോയിലൂടെ കടന്നു പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ ദിൽഷയുടെ പുത്തൻ ഫോട്ടോഷൂട്ട് .

റിയാലിറ്റി ഷോയിലൂടെ കടന്നു വന്ന് പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ ആളാണ് ...

Photo-Shoot |30.Aug.2022

കാർമുകിൽ വർണനായി അനുശ്രീ, ശ്രീകൃഷ്ണ ജയന്തി ചിത്രങ്ങൾ

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് അനുശ്രീ. സിനിമയിലെന്നപോലെ ...

Photo-Shoot |19.Aug.2022

പ്രണയം തുളുമ്പുന്ന വരികളോടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ച് രേഷ്‍മ നായര്‍

'കുടുംബവിളക്ക്' പരമ്പരയിലെ സുന്ദരിയായ മരുമകളായെത്തി മലയാളി ...

Photo-Shoot |12.Aug.2022


Latest Update







Photo Shoot

See All

Photos