മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട ശീതളാണ് അമൃത നായർ. കുടുംബവിളക്ക് എന്ന പരമ്പരയിലൂടെയാണ് അമൃത ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്. പരമ്പരയിൽ നിന്ന് അപ്രതീക്ഷിതമായി പിന്മാറിയെങ്കിലും അമൃതയിപ്പോഴും പ്രേക്ഷകരുടെ പ്രിയപ്പെട്ട ശീതളാണ്. മോഡലിങ് രംഗത്ത് സജീവമായ അമൃത ഫോട്ടോഷൂട്ടുകളുടെ തിരക്കിലാണിപ്പോൾ. നിരവധി ഫോട്ടോഷൂട്ടുകളാണ് താരത്തിന്റേതായി വന്നു കൊണ്ടിരിക്കുന്നത്. ഇപ്പോൾ സാരിയുടുത്തുള്ള അമൃതയുടെ ചിത്രങ്ങളാണ് വൈറലാകുന്നത്.
മഞ്ഞ നിറത്തിലെ സാരിയാണ് അമൃത ധരിച്ചിരുന്നത്. ചുവപ്പ് കളറിലെ ഡിസൈനർ ബ്ലൗസും സാരിയ്ക്കൊപ്പം ധരിച്ചിരുന്നു. സാരിയിൽ പ്രത്യേകിച്ച് വർക്കുകളോ ഡിസൈനോ ഇല്ല എന്നതാണ് പ്രത്യേകത. ഹെവി ആഭരണങ്ങൾ ആയിരുന്നു അമൃത ധരിച്ചിരുന്നത്. ആഭരണങ്ങൾക്കൊപ്പം മൂക്കുത്തിയും നെറ്റിച്ചുട്ടിയും താരം ധരിച്ചിരുന്നു.
അതെ ഞാൻ പുഞ്ചിരിക്കുന്നു, കാരണം ദൈവം എപ്പോഴും എന്നെ ശക്തയായിരിക്കാൻ പഠിപ്പിക്കുന്നു എന്നാണ് അമൃത ചിത്രങ്ങൾക്ക് ക്യാപ്ഷനായി കുറിച്ചിരിക്കുന്നത്. വളരെ നന്നായിട്ടുണ്ടെന്നാണ് ചിത്രങ്ങൾക്ക് കമന്റുകൾ വന്നിരിക്കുന്നത്. ഞാൻ എന്നെക്കുറിച്ച് ഓർത്ത് അഭിമാനിക്കുന്നു, കാരണം ഞാൻ എന്നെത്തന്നെ സ്നേഹിക്കുന്നു എന്നാണ് മറ്റൊരു ചിത്രത്തിന് അമൃത ക്യാപ്ഷൻ നൽകിയിരിക്കുന്നത്.
ഇപ്പോൾ മോഡലിങിലും സീരിസുകളിലുമെല്ലാം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് അമൃത. സോഷ്യൽ മീഡിയയിലും വളരെ സജീവമാണ് താരം. പൊതുവേ സാരിയുടുക്കാൻ ഇഷ്ടമുള്ള താരങ്ങളിൽ ഒരാൾ കൂടിയാണ് അമൃത. സാരിയുടുത്തുള്ള അമൃതയുടെ ചിത്രങ്ങളെല്ലാം ശ്രദ്ധേയമാകാറുണ്ട്.
അഭിനേത്രി എന്നതിലുപരി ഒരു വ്ലോഗർ കൂടിയാണ് അമൃത. തന്റെ നാട്ടിലേയും വീട്ടിലേയും വിശേഷങ്ങളെല്ലാം അമൃത യൂട്യൂബ് ചാനലിലൂടെ പങ്കുവയ്ക്കാറുണ്ട്.
അമൃതയുടെ മേക്കോവർ ഒക്കെ പലപ്പോഴും ശ്രദ്ധിക്കപ്പെടാറുണ്ട്. അടുത്തിടെ താരത്തിന്റെ മുടി മുറിച്ച ലുക്കും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.