കോഴിക്കോട്: എ.എം.ആർ പ്രോപ്പർട്ടീസ് ഇന്റർനാഷണൽ സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു. ദി റാവിസ് കടവ് റിസോർട്ടിൽ നടന്ന പരിപാടിയിൽ നിരവധി രാഷ്ട്രീയ, സാമൂഹ്യ പ്രവർത്തകർ പങ്കെടുത്തു.
യു.എ.ഇയിലെ പ്രമുഖ റിയൽ എസ്റ്റേറ്റ് സേവനദാതാക്കളായ എ.എം.ആർ പ്രോപ്പർട്ടീസിന്റെ മാനേജിംഗ് ഡയറക്ടറും കോഴിക്കോട് സ്വദേശിയുമായ ഷഫീഖ് അബ്ദുൾ റഹ്മാൻ തിരക്കുകൾക്കിടയിൽ പ്രത്യേക ചാർട്ടർ ഫ്‌ളൈറ്റിലൂടെയാണ് നാട്ടിലെത്തി ആഘോഷങ്ങളിൽ പങ്കെടുത്തത്.
കഴിഞ്ഞ പന്ത്രണ്ട് വർഷമായി യു.എ.ഇ നാഷണൽ ഡേ ആഘോഷങ്ങൾക്ക് വിലകൂടിയ ആഡംബര കാറുകളിൽ ചതുർവരണം അണിഞ്ഞ് ശ്രദ്ധ നേടിയിട്ടുള്ള ഷഫീഖ് അബ്ദുൾ റഹ്മാൻ “സ്വാതന്ത്ര്യദിനത്തിൽ ദൈവത്തിന്റെ സ്വന്തം നാട്ടിൽ എത്താൻ കഴിഞ്ഞത് ഏറെ കാലത്തെ ആഗ്രഹമായിരുന്നു. നാട്ടിൽ പ്രവർത്തനം വ്യാപിപ്പിക്കാൻ കഴിഞ്ഞത് ഏറെ സന്തോഷം നൽകുന്ന അനുഭവമാണ്,” എന്ന് അഭിപ്രായപ്പെട്ടു.
കോഴിക്കോട് ആസ്ഥാനമായി എ.എം.ആർ പ്രോപ്പർട്ടീസ് പ്രവർത്തനം ആരംഭിച്ചത് ഈ വർഷം മെയ് മാസത്തിലാണ്. “സ്വാതന്ത്ര്യസുന്ദര ഭാരതത്തിലും ദൈവത്തിന്റെ സ്വന്തം നാട്ടിലും ഇനിയും ഏറെ ചെയ്യാനുണ്ട്,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അൽ മാനിയ പ്രോപ്പർട്ടീസ്,
എ എം ആർ പ്രോപ്പർട്ടീസ്,
എ എം ആർ ഫിറ്റ്നസ് ,
എ എം ആർ അക്കേഷ്യ 5 സ്റ്റാർ റസൽഖൈമ, ഷഫീഖ്പ്രോപ്പർട്ടീസ്
റാസൽഖൈമ,
എ 1 പ്രോപ്പർട്ടീസ് അബുദാബി ,
ഇമാർ പ്രോപ്പർട്ടീസ് മാനേജ്‌മന്റ് എൽ എൽ പി
തുടങ്ങിയവ ഷഫീഖ് അബ്ദുൾ റഹ്മാന്റെ ബിസിനസ് സാമ്രാജ്യങ്ങളാണ്.