പതിനെട്ടാം പടി, വരനെ ആവശ്യമുണ്ട് എന്നീ സിനിമകളിൽ ശ്രദ്ധേയ വേഷങ്ങളിൽ അഭിനയിച്ചിട്ടുള്ള വഫ സോഷ്യൽ മീഡിയയിലെ സജീവ താരമാണ്.
ദുൽഖർ സൽമാൻ ചിത്രം 'വരനെ ആവശ്യമുണ്ട്' എന്ന സിനിമയിൽ വഫ എന്ന പേരിൽ തന്നെ താരം അഭിനയിക്കുകയുണ്ടായി.
ഇൻസ്റ്റയിൽ സജീവമായ വഫ ഒരു അഭിഭാഷക കൂടിയാണ്
ദക്ഷിണ കര്‍ണ്ണാടകയിലെ ബ്യാരി എന്നറിയപ്പെടുന്ന മുസ്ലീം സമുദായത്തിലെ പെണ്‍കുട്ടിയായ വഫ, ബ്യാരി സാഹിത്യ അക്കാദമി മുൻ പ്രസിഡന്‍റും അറിയപ്പെടുന്ന അഭിഭാഷകനുമായ എം.ബി അബ്ദുള്‍ റഹ്മാന്‍റെ പേരക്കുട്ടിയാണ്,
പതിനെട്ടാം പടിയിൽ ഏയ്ഞ്ചൽ എന്ന കഥാപാത്രമായി മികച്ച പ്രകടനം നടത്തിയ ശേഷമാണ് വരനെ ആവശ്യമുണ്ട് സിനിമയിൽ ദുൽഖറിന്‍റെ കഥാപാത്രത്തിന്‍റെ പ്രണയിനിയായി വഫ എത്തിയത്.
സിനിമയും പ്രൊഫഷനും ഒരുമിച്ച് കൊണ്ടുപോകാനാണ് താനിഷ്ടപ്പെടുന്നതെന്ന് അടുത്തിടെ താരം ഒരു അഭിമുഖങ്ങളിൽ വ്യക്തമാക്കിയിരുന്നു
തിരുവനന്തപുരത്തെ നാഷണൽ യൂണിവേഴ്സിറ്റി ഓഫ് ലീഗൽ സ്റ്റഡീസിൽ നിന്നാണ് വഫ എൽഎൽബി ബിരുദം നേടിയിരിക്കുന്നത്