സീരിയല്‍ താരം രക്ഷ രാജ് വിവാഹിതയായി. കോഴിക്കോട് സ്വദേശിയായ അര്‍ക്കജ് ആണ് വരന്‍. സുഹൃത്തുക്കളുടേയും ബന്ധുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. രക്ഷ രാജ് അഭിനയിച്ച സാന്ത്വനം സീരിയലിലെ അപര്‍ണ (അപ്പു) എന്ന വേഷം ഏറെ ശ്രദ്ധേയമായിരുന്നു.
വിവാഹത്തിന് സാന്ത്വനം സീരിയലിലെ സഹപ്രവര്‍ത്തകരായ നടി ചിപ്പി, രാജീവ് പരമേശ്വരന്‍, സജിന്‍, ഗോപിക അനില്‍, അച്ചു സുഗന്ധ് തുടങ്ങിയവര്‍ എത്തിയിരുന്നു. ചിപ്പിയുടെ ഭര്‍ത്താവും നിര്‍മ്മാതാവുമായ രഞ്ജിത്തും വിവാഹചടങ്ങില്‍ സംബന്ധിച്ചു.
കമർകാറ്റ് എന്ന തമിഴ് സിനിമയിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തിയത്. മോഡലിങ്ങിലും സജീവമാണ്. നമുക്ക് പാർക്കാൻ മുന്തിരി തോപ്പുകൾ എന്ന സീരിയലിലൂടെയാണ് മിനിസ്ക്രീനിലെത്തുന്നത്. വരൻ അർക്കജ് ഐടി പ്രൊഫഷനലാണ്.