ദുബായ് :- ഗ്ലോബൽ കിഡ്സ് അബാകസ് 16-ാമത് ഷാർജ കുട്ടികളുടെ വായനോത്സവതിൽ ഗ്ലോബൽ കിഡ്സ് അബാകസ് അധികൃതർ പരിചയ പെടുത്തി. കുട്ടികൾക്കും രക്ഷിതാക്കൾക്കും അബാകസിന്റെ പ്രവർത്തനങ്ങൾ വിശദീകരിച്ചു. ചെയർമാനും വിദ്യാഭ്യാസ സംരംഭകയുമായ ദിയ ശുഭ പ്രിയ യുടെ നേതൃത്വത്തിൽ സ്ഥാപിതമായ ഈ പദ്ധതി പരമ്പരാഗത ഗണിത ശാസ്ത്രത്തിന്റെ ഭാഗമാണ്, ശ്രദ്ധ, ഓർമ്മശക്തി, ദൃശ്യപഠനം, കണക്കുകൂട്ടൽ വേഗം തുടങ്ങിയത് ഉൾപ്പെടെ കുട്ടികളുടെ വിവിധ ബൗദ്ധിക കഴിവുകൾ വർദ്ധിപ്പിക്കാൻ ഈ പദ്ധതി സഹായകമാകുന്നു.
അബാകസ് പരിശീലനം വഴി 3 മുതൽ 15 വയസ്സുള്ള കുട്ടികൾക്ക് ഗണിതശേഷിയും ആത്മവിശ്വാസവും വളർത്താൻ കഴിയും. ഈ പദ്ധതിയിൽ പങ്കെടുത്ത നിരവധി കുട്ടികൾ ആഗോള മത്സരങ്ങളിൽ കിരീടം ചൂടിയിട്ടുണ്ട്. അടുത്തിടെ ദുബൈയിൽ നടക്കുന്ന അന്താരാഷ്ട്ര അബാകസ് മത്സരത്തിനായി നിരവധി വിദ്യാർത്ഥികൾ യോഗ്യത നേടിയതും പദ്ധതിയുടെ വിജയത്തിന്റെ തെളിവാണ്. ഇതൊരു സോഫ്റ്റ് ലോച് ആണെന്നും മിഡിൽ ഈസ്റ്റിൽ ഗ്ലോബൽ കിഡ്സ് അബാകസ് വിവിധ കേന്ദ്രങ്ങൾ ഉടൻ തുറക്കുമെന്നും. അധികൃതർ അറിയിച്ചു. ഡോ. മുഹമ്മദ് ഖാൻ, വി.എൻ മദൻ, എസ്. പാർതിബൻ തുടങ്ങിയവരുടെ നേതിർതോതിലാണ് പദ്ധതി നടപ്പിലാകുന്നത്