ബാലതാരമായെത്തി തെന്നിന്ത്യയുടെ ആകെ മനം കവർന്ന താരമാണ് അനിഖ സുരേന്ദ്രൻ. പലപ്പോഴും അനിഖയുടെ കിടിലൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടാറുണ്ട്. മോഡേൺ ഔട്ട്ഫിറ്റിലാണ് അനിഖ പൊതുവേ പ്രത്യക്ഷപ്പെടാറ്. ഇപ്പോഴിത പുത്തൻ ലുക്കിൽ എത്തിയിരിക്കുകയാണ് അനിഖ. ഇരുകൈയ്യും നീട്ടിയാണ് അനിഖയുടെ പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.
തൂവെള്ള നിറത്തിലെ മിനി ഗൗണാണ് അനിഖ ധരിച്ചിരിക്കുന്നത്. മിനിമൽ മേക്കപ്പാണ് താരം ലുക്കിനായി തെരഞ്ഞെടുത്തിരിക്കുന്നത്. ആഭരണങ്ങൾ ഒന്നും തന്നെ അനിഖ ധരിച്ചിരുന്നില്ല. ഒരു നദിയിലാണ് ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്. റംബൂട്ടാൻ പഴങ്ങളും ജെറിബെറ പൂക്കളുമൊക്കെ കൈയ്യിൽ പിടിച്ചു കൊണ്ടാണ് അനിഖ ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്നത്.
മാലാഖയെപ്പോലെയുണ്ടെന്നാണ് അനിഖയുടെ ചിത്രങ്ങൾക്ക് വരുന്ന കമന്റ്. ക്യൂട്ട് ലുക്കെന്നും പറയുന്നവരുണ്ട്. മലയാളം, തമിഴ് സിനിമകളിൽ സജീവമാണ് അനിഖ. സത്യൻ അന്തിക്കാട് ചിത്രം കഥ തുടരുന്നു എന്ന ചിത്രത്തിലൂടെ ആയിരുന്നു അനിഖയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം.
മലയാളത്തിലും തമിഴിലുമായി 20 ഓളം സിനിമകളിൽ ബാലതാരമായി വേഷമിട്ടിട്ടുണ്ട് അനിഖ. തമിഴ് സിനിമ ലോകത്തും അനിഖയ്ക്ക് ആരാധകരേറെയുണ്ട്. അഭിനയത്തിന് പുറമേ മോഡലിങിലും അനിഖ സജീവമാണ്. അനിഖയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളെല്ലാം ഫാഷൻ പ്രേമികൾക്കിടയിൽ ഉൾപ്പെടെ ശ്രദ്ധിക്കപ്പെടാറുണ്ട്.
വാസുവിൻ ഗർഭിണികൾ ആണ് അനിഖയുടേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം.