പാ രഞ്‍ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'നച്ചത്തിരം നഗര്‍ഗിരത്ത്'. കാളിദാസ് ജയറാം ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ അഭിനയിക്കുന്നു. ദുഷാര വിജയൻ ആണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ 'നച്ചത്തിരം നഗര്‍ഗിരത്ത്' സിനിമയുടെ പ്രൊമൊ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്.
'നച്ചത്തിരം നഗര്‍ഗിരത്ത്' എന്ന സിനിമയിലെ അഭിനേതാക്കളെ ഇൻട്രൊഡ്യൂസ് ചെയ്യുന്ന വീഡിയോ ആണ് പുറത്തുവിട്ടിരിക്കുന്നത്. ഹരികൃഷ്‍ണൻ, കലൈയരസൻ, വിനോദ്, ഷബീര്‍ കല്ലറക്കല്‍, റെജിൻ റോസ്, ദാമു തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. കിഷോര്‍ കുമാറാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. സെല്‍വ ആര്‍കെയാണ് ചിത്രസംയോജനം.