അക്കാഫ് ഇവെന്റ്‌സ് ഓഫീസ് ഉദ്‌ഘാടനവും സാഹിത്യ-നൃത്ത വിഭാഗങ്ങളുടെ തുടക്കവും

Written By
Posted Jun 02, 2026|255

News
ദുബായ്. യു.എ.ഇ.യിലെ ഏറ്റവും ബൃഹത്തായ കോളേജ് അലുംനികളുടെ സംഗമസ്ഥാനമായ അക്കാഫ് ഇവന്റ്സിന്റെ പുതിയ ഓഫീസ് എലൈറ്റ് ഗ്രൂപ്പ് ചെയർമാൻ ആർ. ഹരികുമാർ ഉദ്‌ഘാടനം ചെയ്തു.
അക്കാഫ് ഇവന്റ്സിന്റെ പുതിയ ചുവടുവെപ്പായ അക്കാഫ് സാഹിത്യ വിഭാഗത്തിന്റെ ഉദ്‌ഘാടനം ഷാർജ പുസ്തകോത്സവത്തിന്റെ അമരക്കാരനായ ശ്രീ. മോഹൻ കുമാർ (എക്സ്റ്റേണൽ അഫയേഴ്‌സ് എക്സിക്യൂട്ടീവ്, ഷാർജ ബുക്ക് ഫെസ്റ്റിവൽ) ഭദ്രദീപം കൊളുത്തി നിർവഹിച്ചു. പ്രവാസ ഭൂമിയിൽ വായനയെ പ്രോത്സാഹിപ്പിക്കാൻ അക്കാഫ് ഇവന്റ്സ് ഒരുക്കിയ വായനശാലയുടെ ഉദ്‌ഘാടനം മലയാള മനോരമ ബ്യൂറോ ചീഫ് ശ്രീ. മിന്റു പി. ജേക്കബ് നിർവഹിച്ചു. 
കൂടാതെ, അക്കാഫ് ഇവന്റ്സിന്റെ പ്രവർത്തനങ്ങളിൽ പുതിയ ഉണർവ് നൽകിക്കൊണ്ട് അക്കാഫ് ഡാൻസ് ക്ലബ്ബിന്റെ ഔദ്യോഗിക ഉദ്‌ഘാടനവും ഈ ചടങ്ങിൽ വെച്ച് നടന്നു.

അക്കാഫ് ഇവന്റ്സ് പ്രസിഡന്റ് ചാൾസ് പോൾ അധ്യക്ഷ്യം വഹിച്ച യോഗത്തിൽ ലിറ്റററി ക്ലബ് സെക്രട്ടറി അജിത് കണ്ടല്ലൂർ സ്വാഗതം ആശംസിച്ചു. അക്കാഫ് ഇവന്റ്സ് മാതൃഭൂമി ബുക്സുമായി ചേർന്ന് സംഘടിപ്പിക്കുന്ന ചെറുകഥാ മത്സരത്തിനും, യു.എ.ഇ.യിലെ വിദ്യാർഥികൾക്കിടയിൽ നടത്തുന്ന ഇംഗ്ലീഷ് ഭാഷയിലുള്ള ചെറുകഥാ മത്സരത്തിനും അഭൂതപൂർവമായ പ്രതികരണമാണ് ലഭിക്കുന്നതെന്ന് ചാൾസ് പോൾ സൂചിപ്പിച്ചു.

തദവസരത്തിൽ സദസ്സിനെ സംബോധന ചെയ്ത് ഖലീജ് ടൈംസ് അസോസിയേറ്റ് എഡിറ്റർ നസ്റീൻ അബ്ദുല്ല, 
എം.സി.എ. നാസർ (മീഡിയ വൺ ഹെഡ് ഓഫ് എഡിറ്റോറിയൽ ഓപ്പറേഷൻസ്), പ്രമുഖ റേഡിയോ അവതാരകരായ ഷാബു കിളിത്തട്ടിൽ, അർഫാസ്, യു.എ.ഇ. വാർത്താ മേധാവി അനൂപ് കീച്ചേരി, പ്രമുഖ എഴുത്തുകാരനായ ഇ.കെ. ദിനേശൻ, പ്രമുഖ എഴുത്തുകാരിയും അക്കാഫ് സാഹിത്യ വിഭാഗം ഉപദേശക സമിതി അംഗവുമായ ഗീതാമോഹൻ, സാദിഖ് കാവിൽ (മനോരമ ഓൺലൈൻ ഹെഡ്), ഷഹാൽ (ഏഷ്യാനെറ്റ് ന്യൂസ്) എന്നിവർ സംസാരിച്ചു.

അക്കാഫ് ചീഫ് കോർഡിനേറ്റർമാരായ അനൂപ് അനിൽ ദേവനും ശിവാൻഗിയും ചേർന്ന് പരിപാടികൾ നിയന്ത്രിച്ചു. 

ദീപിക സുജിത്ത് കോർഡിനേറ്ററായും, മഞ്ജു ശ്രീകുമാർ, സജ്‌ന അബ്ദുല്ല, റമൽ നാരായണൻ എന്നിവർ ജോയിന്റ് കൺവീനർമാരായും പ്രവർത്തിക്കുന്ന ലിറ്റററി ക്ലബിന് അക്കാഫ് ജോയിന്റ് സെക്രട്ടറി രഞ്ജിത്ത് കോടോത്ത്, അക്കാഫ് ചീഫ് കോർഡിനേറ്റർ അനൂപ് അനിൽ ദേവൻ എന്നിവർ അഡ്വൈസർമാരാണ്.

ചടങ്ങിൽ ലിറ്റററി ക്ലബ്, വായനശാല, വിദ്യാർഥികളുടെ ചെറുകഥാമത്സരം, മാതൃഭൂമി ചെറുകഥാമത്സരം, ഡാൻസ് ക്ലബ്, കലാലയൻ മാഗസിൻ തുടങ്ങിയ ക്ലബ്ബുകളുടെ സാരഥികളെ പരിചയപ്പെടുത്തി. മുഖ്യ ലൈബ്രേറിയൻ ശ്രീകുമാർ, ലൈബ്രറി കൺവീനർ അജിത്ത് വല്ലോളി എന്നിവർ വായനശാലയുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നു.

അക്കാഫ് ചെയർമാൻ ഷാഹുൽ ഹമീദ്, ജനറൽ സെക്രട്ടറി വി.എസ്. ബിജു കുമാർ, വൈസ് ചെയർമാൻ അഡ്വ. ബക്കറലി, വൈസ് പ്രസിഡന്റ് അഡ്വ. ഹാഷിക് തൈക്കണ്ടി, സെക്രട്ടറി മനോജ്‌ കെ.വി, ജോയിന്റ് സെക്രട്ടറി രഞ്ജിത്ത് കോടോത്ത്, ജോയിന്റ് ട്രഷറർ ഷിബു മുഹമ്മദ്‌, കൾച്ചറൽ കൺവീനർ വി.സി. മനോജ്‌, അമീർ കല്ലട്ര, ഫിറോസ് അബ്ദുല്ല, ലേഡീസ് വിംഗ് ചെയർ പേഴ്സൺ റാണി സുധീർ, പ്രസിഡന്റ്‌ വിദ്യ പുതുശേരി, സെക്രട്ടറി രശ്മി ഐസക് എന്നിവർ സംസാരിച്ചു.

അക്കാഫ് ഡാൻസ് ക്ലബ് അവതരിപ്പിച്ച കവിതകളുടെയും നാടൻപാട്ടിന്റെയും നൃത്താവിഷ്കാരവും, ഒപ്പം അക്കാഫ് മ്യൂസിക് ക്ലബ്ബിന്റെ ഗാനസന്ധ്യയും പരിപാടിക്ക് മാറ്റുകൂട്ടി.

സാഹിത്യ വിഭാഗം കോഓർഡിനേറ്റർ ദീപിക സുജിത് നന്ദി പറഞ്ഞു.
SHARE THIS PAGE!

Related Stories

See All

മനുഷ്യന്റെയും മൃഗത്തിന്റെയും ഒളിഞ്ഞിരിക്കുന്ന കഥയുമായി 'ലർക്ക്'; ചിത്രം ജൂലൈ 24ന് തിയറ്ററുകളിലേക്ക്

കൊച്ചി: പ്രമുഖ സംവിധായകനും നടനുമായ എം.എ. നിഷാദ് കഥയെഴുതി സംവിധാനം ...

News |10.Jul.2026

യുഎഇ സാമ്പത്തിക, ടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റി ഹോട്ട്‌പാക്കിന്റെ നാഷണൽ ഇൻവെസ്റ്റ്മെന്റ് പാർക്ക് ഫാക്ടറി സന്ദർശിച്ചു

ദുബായ്: യുഎഇ സാമ്പത്തിക ടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ ...

News |26.Jun.2026

ഷാർജയിൽ കൊല്ലപ്പെട്ട കണ്ണൂർ സ്വദേശി ഇസ്മാഈലിന്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും; മയ്യിത്ത് നമസ്കാരം വൈകുന്നേരം ഷാർജ ഫോറൻസിക്കിൽ

ഷാർജ: കഴിഞ്ഞ ദിവസം ഷാര്‍ജയില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ പഴയങ്ങാടി ...

News |11.Jun.2026

ഷാര്‍ജയില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ പഴയങ്ങാടി സ്വദേശി ഇസ്മാഈലിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു

ഷാർജ: യുഎഇയിലെ ഷാർജയിൽ ടിക്ടോക് തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ ...

News |08.Jun.2026

Latest Update

ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി തരിശുഭൂമിയെ ഹരിതാഭമാക്കാൻ വേറിട്ടൊരു കൂട്ടായ്മ.

ദുബായ് : ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി തരിശുഭൂമിയെ ...

News |08.Jun.2026

അക്കാഫ് ഇവെന്റ്‌സ് ഓഫീസ് ഉദ്‌ഘാടനവും സാഹിത്യ-നൃത്ത വിഭാഗങ്ങളുടെ തുടക്കവും

ദുബായ്. യു.എ.ഇ.യിലെ ഏറ്റവും ബൃഹത്തായ കോളേജ് അലുംനികളുടെ സംഗമസ്ഥാനമായ ...

News |02.Jun.2026

Photo Shoot

See All

Photos