എപിക് ഹിസ്റ്റോറിക്കല്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന പൊന്നിയന്‍ സെല്‍വന്‍ ടീസര്‍

Written By
Posted Jul 08, 2022|571

Teaser
സിനിമാ പ്രേമികള്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വമ്പന്‍ പ്രോജക്റ്റുകളിലൊന്നാണ് മണി രത്‌നത്തിന്റെ 'പൊന്നിയന്‍ സെല്‍വന്‍'. ചിത്രത്തിന്റെ ആദ്യ ഭാഗം സെപ്റ്റംബര്‍ 30ന് റിലീസ് ചെയ്യും. ഇപ്പോള്‍ ഇതാ ആവേശം വാനോളം ഉയര്‍ത്തി ചിത്രത്തിന്റെ ടീസര്‍ പുറത്തുവന്നിരിക്കുകയാണ്. ആദ്യ ഭാഗത്തിന്റെ ടീസറാണ് റിലീസ് ചെയ്തത്. യുദ്ധ രംഗങ്ങള്‍ മികച്ച രീതിയില്‍ ചിത്രീകരിച്ചിട്ടുണ്ടെന്നാണ് ടീസര്‍ വ്യക്തമാക്കുന്നത്. 

കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ അതേ പേരുള്ള തമിഴ് നോവലിനെ ആധാരമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. ചോള രാജാവായിരുന്ന അരുള്‍മൊഴി വര്‍മനെ (രാജരാജ ചോളന്‍ ഒന്നാമന്‍) കുറിച്ചുള്ളതാണ് 2400 പേജുള്ള നോവല്‍. വിക്രം, കാര്‍ത്തി, ജയംരവി, പ്രകാശ് രാജ്, ശരത് കുമാര്‍, ഐശ്വര്യ റായ്, തൃഷ തുടങ്ങി വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. മലയാളത്തില്‍ നിന്ന് ജയറാമും പൊന്നിയന്‍ സെല്‍വനില്‍ വേഷമിടുന്നുണ്ടെന്നതാണ് സവിശേഷത. 

എപിക് ഹിസ്റ്റോറിക്കല്‍ ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ചിത്രമാണ് പൊന്നിയന്‍ സെല്‍വന്‍. രണ്ട് ഭാഗങ്ങളായാണ് ചിത്രം ഒരുക്കുന്നത്. ചിത്രത്തിന്റെ ആദ്യ ഭാഗം അടുത്ത വര്‍ഷം എത്തും. മദ്രാസ് ടാക്കീസും ലൈക പ്രൊഡക്ഷന്‍സും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന് മണി രത്‌നവും കുമാരവേലും ചേര്‍ന്ന് തിരക്കഥയും ജയമോഹന്‍ സംഭാഷണവും ഒരുക്കുന്നു. എ.ആര്‍ റഹ്‌മാന്‍ ആണ് ചിത്രത്തിന് സംഗീതം പകരുന്നത്. ഛായാഗ്രഹണം രവി വര്‍മ്മന്‍. തോട്ട ധരണിയും വാസിം ഖാനും ചേര്‍ന്നാണ് കലാ സംവിധാനം. ശ്രീകര്‍ പ്രസാദ് എഡിറ്റിംഗും ശ്യാം കൗശല്‍ ആക്ഷന്‍ കൊറിയോഗ്രഫിയും ബൃന്ദ നൃത്ത സംവിധാനവും ഏക ലഖാനി വസ്ത്രാലങ്കാരവും നിര്‍വ്വഹിക്കുന്നു.
SHARE THIS PAGE!

Related Stories

See All

ഉണ്ണി മുകുന്ദനും അപർണ ബാലമുരളിയും പ്രധാന വേഷത്തിൽ 'മിണ്ടിയും പറഞ്ഞും' ടീസർ റിലീസ് ആയി.

സനൽ - ലീന ദമ്പതികളുടെ വിവാഹത്തിനു മുൻപും ശേഷവുമുള്ള പ്രണയത്തിന്റെയും ...

Teaser |16.Dec.2025

ആന്‍ അഗസ്റ്റിന്റെ തിരിച്ചുവരവ്: ഓട്ടോറിക്ഷക്കാരന്റെ ഭാര്യ ടീസര്‍

ചുരുങ്ങിയ കാലയളവിനുള്ളില്‍ പ്രേക്ഷകരുടെ മനസില്‍ ഇടംനേടിയ നടിയാണ് ആന്‍ ...

Teaser |14.Oct.2022

ആദ്യ വെബ് സിരീസുമായി നെറ്റ്ഫ്ലിക്സില്‍ ദുല്‍ഖര്‍. ഗണ്‍സ് ആന്‍ഡ് ഗുലാബ്‍സ് ടീസര്‍.

കരിയറിലെ ആദ്യ വെബ് സിരീസുമായി ദുല്‍ഖര്‍ സല്‍മാന്‍. നെറ്റ്ഫ്ലിക്സിനു ...

Teaser |29.Sep.2022

സംവിധാനം ഗൗതം മേനോന്‍; നയന്‍താരയുടെ ജീവിതവഴികള്‍ നെറ്റ്ഫ്ലിക്സില്‍ ടീസര്‍.

താന്‍ ചിത്രീകരിച്ചിരിക്കുന്നത് കേവലം ഒരു വിവാഹ വീഡിയോ അല്ലെന്നും ...

Teaser |29.Sep.2022


Latest Update

ഷാർജയിൽ കൊല്ലപ്പെട്ട കണ്ണൂർ സ്വദേശി ഇസ്മാഈലിന്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും; മയ്യിത്ത് നമസ്കാരം വൈകുന്നേരം ഷാർജ ഫോറൻസിക്കിൽ

ഷാർജ: കഴിഞ്ഞ ദിവസം ഷാര്‍ജയില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ പഴയങ്ങാടി ...

News |11.Jun.2026

ഷാര്‍ജയില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ പഴയങ്ങാടി സ്വദേശി ഇസ്മാഈലിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു

ഷാർജ: യുഎഇയിലെ ഷാർജയിൽ ടിക്ടോക് തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ ...

News |08.Jun.2026

ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി തരിശുഭൂമിയെ ഹരിതാഭമാക്കാൻ വേറിട്ടൊരു കൂട്ടായ്മ.

ദുബായ് : ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി തരിശുഭൂമിയെ ...

News |08.Jun.2026

അക്കാഫ് ഇവെന്റ്‌സ് ഓഫീസ് ഉദ്‌ഘാടനവും സാഹിത്യ-നൃത്ത വിഭാഗങ്ങളുടെ തുടക്കവും

ദുബായ്. യു.എ.ഇ.യിലെ ഏറ്റവും ബൃഹത്തായ കോളേജ് അലുംനികളുടെ സംഗമസ്ഥാനമായ ...

News |02.Jun.2026

​MG കോളേജ് തിരുവനന്തപുരം: അലുമിനി UAE ചാപ്റ്റർ (MGCTA) പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു

തിരുവനന്തപുരം മഹാത്മാഗാന്ധി കോളേജിന്റെ യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ ...

News |14.May.2026

ലോക തൊഴിലാളി ദിനം: ഹോട്ട്‌പാക്കിന്റെ 1,500 ജീവനക്കാർ ദുബായ് മിറക്കിള്‍ ഗാര്‍ഡനിൽ ഒത്തൊരുമിച്ചു

ദുബായ്: ലോക തൊഴിലാളി ദിനാചരണത്തിന്റെ ഭാഗമായി യു.എ.ഇ ആസ്ഥാനമായ പ്രമുഖ ...

News |01.May.2026

Photo Shoot

See All

Photos