സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങളെക്കുറിച്ച് പറഞ്ഞ ഹ്രസ്വചിത്രം നിർഭയയും വേതാളവും ശ്രദ്ധനേടുന്നു. ത്രില്ലിങ് സ്വഭാവത്തിൽ ഒരുക്കിയിരിക്കുന്ന ഹ്രസ്വചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ആർ അയ്യപ്പൻ ആണ്.
ഒരു പാർട്ടിക്കിടെ വാർ ഫോട്ടോഗ്രാഫർ ആയ ഒരാൾക്ക് ഒരു സ്ത്രീയോട് താൽപ്പര്യം തോന്നുകയാണ്. തുടർന്ന് ദിവസങ്ങളോളും ഇവരെ പിന്തുടരുന്നു. അവസാനം ഇവരുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറിച്ചെല്ലുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിൽ പറയുന്നത്.
ദേവി കൃഷ്ണകുമാർ, സജേഷ് മോഹൻ എന്നിവരാണ് പ്രധാന വേഷത്തിലെത്തിയത്. ലക്ഷ്മി ആർ നിർമിച്ചിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും സംവിധായകൻ തന്നെയാണ്. സോനു നായർ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നു. സുജിത് സഹദേവാണ് എഡിറ്റർ. വിജു വിജയചന്ദ്രനാണ് സംഗീതം. മാട്ട ജിനു, മൃണാളിനി എന്നിവരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.