ദീപ തോമസ്, ഉണ്ണി ലാലു എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന 'ഒപ്പീസ് ചൊല്ലാന്‍ വരട്ടെ' എന്ന ഹ്രസ്വചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. സൂരജ് കെ.ആർ. ആണ് തിരക്കഥയെഴുതി ചിത്രം സംവിധാനം ചെയ്യുന്നത്.
റൊമാൻസ് കോമഡി വിഭാഗത്തില്‍പ്പെടുന്ന ഹ്രസ്വ ചിത്രം നിര്‍മിക്കുന്നത് ബ്ലോക്ക്ബസ്റ്റർ ഫിലിംസ് ആണ്. യൂട്യൂബ് റിലീസ് ആയാണ് ഒപ്പീസ് ചൊല്ലാൻ വരട്ടെയൊരുക്കുന്നത്. ഛായാഗ്രഹണം ആശംസ് എസ്.പി, സംഗീതം അലോഷ്യ പീറ്റർ, എഡിറ്റിങ് നബു ഉസ്മാൻ.