അന്താരാഷ്ട്ര വനിതാ ദിനത്തിൽ അജ്‌മാൻ പോലീസ് ക്ലബ്ബിൽ സവിശേഷ ആദരം അന്താരാഷ്ര വനിതാ ദിനാചരണവും പുരസ്‌കാര വിതരണവും.

Written By
Posted Mar 10, 2026|140

News
അജ്‌മാൻ, യു.എ.ഇ: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച്  വനിതകളുടേ  പ്രവർത്തന മികവിനെ ആദരിച്ച് അജ്‌മാൻ പോലീസ് ക്ലബ്. സ്ത്രീ ശാക്തീകരണ രംഗത്തും സാമൂഹിക സേവന മേഖലയിലും വനിതകൾ  നടത്തുന്ന സമാനതകളില്ലാത്ത മുന്നേറ്റങ്ങൾക്കുള്ള അംഗീകാരമായാണ് ഈ ആദരം നൽകപ്പെട്ടത്. ചടങ്ങിൽ  ഫർസാന അബ്ദുൽ ജബ്ബാർ, യുസ്സാര ഇസന്താർ, രേഷ്മ രാജ്, ഡോ. ജയ ഹരികുമാർ, ഡോ. ശബാന ഹസ്സൻ, ചെൻലിംഗ് സാംങ്ഗ്, സ്മിത വിനോദ്, ഡോ ജയന്തിമാല സുരേഷ്, ബൗച്ചാര ഇസ്സബേൽ, മാവാഹിബ് അൽ ഷൈബാനി, ആമി റഷീദ്, അക്കാഫ് ഇവന്റസ്, ലൈവ് ദുബായ് മലയാളം, ഗുഡ് എർത്ത് 
ഇവന്റ്സ്, നേഹ സക്സേന, ശുഭശ്രീ, ആർദ്ര അഭിലാഷ്,പ്രസീത കളരിക്കൽ, ഡോ. ജ്വാല തോമസ് തുടങ്ങിയവർക്ക്  ലെഫ്റ്റനന്റ് കേണൽ നൂറ സുൽത്താൻ അൽ ഷംസി, ( ഡയറക്ടർ ഓഫ് മീഡിയ ആൻഡ് പബ്ലിക് റിലേഷൻസ് ഡിപ്പാർട്മെൻറ് ) ഫാത്തിമ അബ്ദുല്ലാഹ് അൽ ബലൂഷി, ആമിന അൽ ഷംസി എന്നിവർ പുരസ്‌കാരങ്ങൾ കൈമാറി.

തുടർന്ന് ചടങ്ങിൽ അക്കാഫ് വനിതാ വിഭാഗത്തിലെ ഭാരവാഹികളും 53 പ്രവർത്തകരും അജ്‌മാൻ പോലീസിന്റെ പ്രത്യേക സർട്ടിഫിക്കറ്റുകളും അവാർഡുകളും ഏറ്റുവാങ്ങി. സമൂഹത്തിന്റെ മുൻനിരയിലേക്ക് സ്ത്രീകളെ നയിക്കുന്നതിനും, പാർശ്വവൽക്കരിക്കപ്പെട്ടവരുടെ മാനസികവും സാമൂഹികവുമായ ഉന്നമനത്തിനായി അക്കാഫ് നടത്തുന്ന പ്രവർത്തനങ്ങളെ പോലീസ് അധികൃതർ പ്രശംസിച്ചു. 

അക്കാഫ് വനിതാ വിഭാഗം ഭാരവാഹികളുടെ നേതൃത്വത്തിലാണ് അവാർഡുകൾ സ്വീകരിച്ചത്: റാണി സുധീർ (ചെയർപേഴ്‌സൺ, വനിതാ വിഭാഗം), വിദ്യ പുതുശ്ശേരി (പ്രസിഡന്റ്, വനിതാ വിഭാഗം) രശ്മി ഐസക് (ജനറൽ സെക്രട്ടറി, വനിതാ വിഭാഗം), മുന ഉല്ലാസ് (ജോയിന്റ് സെക്രട്ടറി, വനിതാ വിഭാഗം) യു.എ.ഇ ഭരണകൂടം വനിതകൾക്ക് നൽകുന്ന വലിയ കരുതലിന്റെയും ഉയർന്ന വീക്ഷണത്തിന്റെയും തെളിവാണ് ഈ അംഗീകാരമെന്ന് വനിതാ വിഭാഗം സാരഥികൾ പറഞ്ഞു. 53 വനിതകൾക്ക് ഒരേസമയം പുരസ്‌കാരം ലഭിച്ചത് സംഘടനയുടെ പ്രവർത്തന ചരിത്രത്തിലെ അഭിമാനകരമായ നിമിഷമായി മാറി.

അക്കാഫ് സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ ഷാഹുൽ ഹമീദ് (ചെയർമാൻ), ചാൾസ് പോൾ (പ്രസിഡന്റ്), അഡ്വ. ഹാഷിക്  തൈക്കണ്ടി ( വൈസ് പ്രസിഡന്റ്), മനോജ് കെ.വി (സെക്രട്ടറി), വി.സി. മനോജ് (ഇഫ്താർ ചീഫ് കോർഡിനേറ്റർ), ഷക്കീർ ഹുസൈൻ (ജോയിന്റ് സെക്രട്ടറി) വെൽത്ത്  ഐ ഗ്രൂപ്പ് ഓഫ് കമ്പനീസ് സി.ഇ. ഒ വിഘ്‌നേശ് വിജയകുമാർ, അവാർഡ് ഇവൻസ് കോർഡിനേറ്റർ ഷാജഹാൻ പൂവച്ചൽ (കൗമുദി ടീവി ദുബായ് )  എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.സാമൂഹിക പ്രതിബദ്ധതയുള്ള കൂടുതൽ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാൻ ഈ ആദരം തങ്ങൾക്ക് കരുത്ത് പകരുന്നതായി അക്കാഫ് ഭാരവാഹികൾ വാർത്താക്കുറിപ്പിൽ അറിയിച്ചു.
SHARE THIS PAGE!

Related Stories

See All

​MG കോളേജ് തിരുവനന്തപുരം: അലുമിനി UAE ചാപ്റ്റർ (MGCTA) പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു

തിരുവനന്തപുരം മഹാത്മാഗാന്ധി കോളേജിന്റെ യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ ...

News |14.May.2026

ലോക തൊഴിലാളി ദിനം: ഹോട്ട്‌പാക്കിന്റെ 1,500 ജീവനക്കാർ ദുബായ് മിറക്കിള്‍ ഗാര്‍ഡനിൽ ഒത്തൊരുമിച്ചു

ദുബായ്: ലോക തൊഴിലാളി ദിനാചരണത്തിന്റെ ഭാഗമായി യു.എ.ഇ ആസ്ഥാനമായ പ്രമുഖ ...

News |01.May.2026

കാരുണ്യത്തിന്റെ തണലായി അമ്പലപ്പുഴ കുടുംബവേദി: 14 കുടുംബങ്ങൾക്കുള്ള താക്കോൽദാനം ഏപ്രിൽ 25-ന്

അമ്പലപ്പുഴ: സേവനത്തിന്റെ വിത്തുകൾ പാകി അശരണർക്ക് തണലായി മാറിയ ...

News |23.Apr.2026

അച്ചരപ്പാക്കത്തുനിന്നും ദുബായിലേക്ക്; തനത് തമിഴ് രുചികളുമായി ‘മന്ന മെസ്’ ഇനി പ്രവാസികൾക്ക് മുന്നിൽ

ദുബായ്: തമിഴ്‌നാട്ടിലെ തനത് നാടൻ ഭക്ഷണപ്രേമികളുടെ പ്രിയപ്പെട്ട ഇടമായ ...

News |17.Apr.2026

Latest Update

പ്രയത്നങ്ങളുടെ പൊൻതിളക്കം

പ്രയത്നങ്ങളുടെ പൊൻതിളക്കം – അക്ഷയ തൃതിയയിൽ "നവ്യ" കളക്ഷൻ അവതരിപ്പിച്ച് ...

News |17.Apr.2026

അക്കാഫ് ഇവന്റ്സ് ആരോഗ്യ-മനഃശാസ്ത്ര സെഷൻ സംഘടിപ്പിച്ചു

ദുബായ്: ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച് ഓൾ കേരള കോളേജസ് അലുമിനി ...

News |15.Apr.2026

Photo Shoot

See All

Photos