എം വി ഗോവിന്ദൻ മാസ്റ്ററുടെ ഇടപെടൽ; നിയമ കുരിക്കിൽപ്പെട്ട കണ്ണൂർ തളിപ്പറമ്പ് സ്വദേശിനിക്ക് തൊഴിലുടമയിൽ നിന്ന് ലഭിക്കാനുള്ള കുടിശ്ശിക ലഭിച്ചു

Written By
Posted Nov 20, 2026|1

News
ഷാർജ: അഞ്ചുമാസത്തോളം ശമ്പള കുടിശ്ശിക നൽകാതെ കമ്പനി അധികൃതർ പ്രയാസത്തിലാക്കിയ കണ്ണൂർ തളിപ്പറമ്പ് കുറുമാത്തൂർ, പൊക്കുണ്ട് സ്വദേശിനി നിഷ രാജന്, തളിപ്പറമ്പ് മുൻ  എം.എൽ.എ യും സിപിഐ (എം ) പാർട്ടി സെക്രട്ടറിയുമായ എം വി ഗോവിന്ദൻ  മാസ്റ്ററുടെ ഇടപെടലിലൂടെ ശമ്പള കുടിശ്ശികയും ആനുകൂല്യങ്ങളും ലഭിച്ചു.
രണ്ടു വർഷം മുമ്പാണ് ബ്യൂട്ടീഷ്യൻ ആയ നിഷ രാജൻ നാട്ടിലെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന് വേണ്ടി ഭർത്താവിനെയും കുട്ടികളെയും നാട്ടിലാക്കി തനിച്ചു ഷാർജയിൽ എത്തിയത്. എറണാകുളം സ്വദേശിയുടെ ഉടമസ്ഥതയിൽ ഷാർജയിൽ പ്രവർത്തിക്കുന്ന ബ്യൂട്ടി സലൂണാണ് ശമ്പളം നൽകാതെ പ്രതിസന്ധിയിലാക്കിയത്.
നിഷയുടെ ഭാഗത്തു നിന്നും തൊഴിൽ മന്ത്രാലയത്തിൽ പരാതി നൽകിയെങ്കിലും തൊഴിൽ മന്ത്രാലയത്തിന്റെ ഭാഗത്തു നിന്നും നൽകിയ പരാതി തള്ളുകയും കുടിശ്ശിക നൽകാതെ വിസ ക്യാൻസൽ ചെയ്യുകയായിരുന്നു. ഈ സാഹചര്യത്തിലാണ് നിഷ  രാജൻ     തളിപ്പറമ്പ്‌  മുൻ എം എൽ എ - എം വി ഗോവിന്ദൻ  മാസ്റ്ററുടെ സഹായം തേടിയത്. അദ്ദേഹം ഉടൻ തന്നെ യുഎഇ യിലെ   യാബ് ലീഗൽ സർവീസസ് സി.ഇ.ഒ സലാം പാപ്പിനിശ്ശേരിയെ രേഖാ മൂലം വിവരം അറിയിച്ചു.
യാബ് ലീഗൽ സർവീസസിന്റെ ഭാഗത്തു നിന്നും ബ്യൂട്ടീഷ്യൻ ഉടമയെ കാര്യങ്ങൾ വിളിച്ച് സംസാരിച്ചെങ്കിലും പ്രശ്‌നം പരിഹരിക്കാൻ ബ്യൂട്ടീഷ്യൻ ഉടമ വിമുഖത കാണിച്ചപ്പോൾ നിയമ നടപടിയുമായി മുന്നോട്ട് പോവുകയായിരുന്നു.
യാബ് ലീഗൽ സർവീസസിന്റെ ഭാഗത്തു നിന്നും നിയമ നടപടി സ്വീകരിച്ചതറിഞ്ഞ കമ്പനി ഉടമ മധ്യസ്ഥർ മുഖേന പ്രശ്നം പരിഹരിക്കുന്നതിനു വേണ്ടി ബന്ധപ്പെട്ടു. അത് പ്രകാരം അവർക്ക് ലഭിക്കേണ്ട 8000 ദിര്‍ഹമും (ഏകദേശം രണ്ടു ലക്ഷം ഇന്ത്യൻ രൂപ) കോടതി ചെലവും നൽകി പ്രശ്നം പരിഹരിക്കുകയായിരുന്നു. 
യുഎഇ യിൽ മുതലാളിയും തൊഴിലാളികളും തമ്മിലുള്ള പ്രശ്നങ്ങൾ സാധാരണയാണെന്നും പ്രശ്നങ്ങൾ രമ്യതയിലൂടെ പരസ്പരം സംസാരിച്ചു പരിഹരിക്കണമെന്നും നിയമ സ്ഥാപനങ്ങളിലേക്ക് പരാതി നൽകുന്നതിന് മുമ്പ് പരസ്പരം പരിഹരിക്കാൻ ശ്രമിക്കുന്നത് അനാവശ്യമായ നിയമവ്യവഹാരങ്ങൾ തടയാൻ സാധിക്കുമെന്നും യാബ് ലീഗൽ സർവീസസ് സി ഇ ഒ സലാം പാപ്പിനിശ്ശേരി പറഞ്ഞു.
SHARE THIS PAGE!

Related Stories

See All

അഞ്ച് ലക്ഷത്തിലധികം പുസ്തകങ്ങളുമായി ബിഗ് ബാഡ് വുൾഫ് ബുക്ക് സെയിൽ അജ്മാനിലേക്ക് തിരിച്ചെത്തുന്നു

അജ്മാൻ: ബിഗ് ബാഡ് വുൾഫ് ബുക്ക് സെയിൽ 2026 നവംബർ 24 ചൊവ്വാഴ്ച മുതൽ ഡിസംബർ ഒന്ന് ...

News |20.Nov.2026

എം വി ഗോവിന്ദൻ മാസ്റ്ററുടെ ഇടപെടൽ; നിയമ കുരിക്കിൽപ്പെട്ട കണ്ണൂർ തളിപ്പറമ്പ് സ്വദേശിനിക്ക് തൊഴിലുടമയിൽ നിന്ന് ലഭിക്കാനുള്ള കുടിശ്ശിക ലഭിച്ചു

ഷാർജ: അഞ്ചുമാസത്തോളം ശമ്പള കുടിശ്ശിക നൽകാതെ കമ്പനി അധികൃതർ ...

News |20.Nov.2026

വെറും ഒരു ദിർഹത്തിന് ഷോപ്പിങ് നടത്തിയാലും വമ്പൻ സമ്മാനങ്ങൾ; 'അൽ മദീന വിന്റർ ഡ്രീംസ് - സീസൺ 6' ക്യാമ്പയിന് തുടക്കമായി

ദുബായ്:ഉപഭോക്താക്കൾക്കായി വമ്പൻ സമ്മാനങ്ങളുമായി അൽ മദീന ഗ്രൂപ്പിന്റെ ...

News |19.Nov.2026

ഹോട്ട്പാക്കിന്റെ എൻ.ഐ.പി പ്ലാന്റിലെ 2.2 മെഗാവാട്ട് സൗരോർജ സംവിധാനത്തിന് ഗൾഫുഡ് മാനുഫാക്ചറിങ് പുരസ്‌കാരം

ദുബായ് -: ദുബായിലെ നാഷണൽ ഇൻഡസ്ട്രീസ് പാർക്കിലുള്ള (NIP) ഹോട്ട്‌പാക്കിന്റെ ...

News |11.Nov.2026

Latest Update

യൂ. എ. ഇ. ലെ സ്കൂൾ വിദ്യാർത്ഥികളിലെ എഴുത്തുകാരെ ആദരിച്ച് അക്കാഫ് ഇവന്റ്സ്

ഷാർജ : ഷാർജ അന്തർദേശീയ പുസ്തകമേളയിൽ അക്കാഫ് ഇവന്റ്സ് ലിറ്റററി ...

News |11.Nov.2026

ഡോ. ചെറിയാൻ തമ്പിയുടെ 'വെൻ ലൈഫ് ബ്ലൂംസ് എഗെയ്ൻ' പുസ്തകം ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ പ്രകാശനം ചെയ്തു

ഷാർജ: പ്രശസ്ത മെഡിക്കൽ ഓങ്കോളജിസ്റ്റ് ഡോ. ചെറിയാൻ തമ്പി രചിച്ച 'When Life Blooms Again: A ...

News |09.Nov.2026

Photo Shoot

See All

Photos